- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനത്തിനുള്ളിൽ ആദിവാസി ബാലനു വെടിയേറ്റ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; മൊഴിയിലെ വൈരുദ്ധ്യം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു തടസമെന്ന പൊലീസ് വാദത്തിൽ ദുരൂഹത
കോന്നി: വെടിയേറ്റ് മൂന്ന് ദിവസം വനത്തിൽ കിടന്ന ആദിവാസി ബാലനെ ഗുരുതരാവസ്ഥയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. കോന്നി കൊക്കാത്തോട് നെല്ലിക്കുംപാറ കുഞ്ഞുപിള്ളഭവാനി ദമ്പതികളുടെ മകൻ ശശി (14) നാണ് താമസസ്ഥലത്ത് നിന്നും 20 കിലോമീറ്റർ അകലെ ഉൾവനത്തിൽ വച്ച് വെടിയേറ്റത്. ശ്വാസകോ
കോന്നി: വെടിയേറ്റ് മൂന്ന് ദിവസം വനത്തിൽ കിടന്ന ആദിവാസി ബാലനെ ഗുരുതരാവസ്ഥയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. കോന്നി കൊക്കാത്തോട് നെല്ലിക്കുംപാറ കുഞ്ഞുപിള്ളഭവാനി ദമ്പതികളുടെ മകൻ ശശി (14) നാണ് താമസസ്ഥലത്ത് നിന്നും 20 കിലോമീറ്റർ അകലെ ഉൾവനത്തിൽ വച്ച് വെടിയേറ്റത്. ശ്വാസകോശത്തിനും കരളിനും പരിക്കേറ്റ ശശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കടുത്ത അണുബാധയെ തുടർന്ന് ആദിവാസി ബാലന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലുമെത്തി. എന്നാൽ ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ പൊലീസിന്റെ അന്വേഷണം ദുരൂഹതകളാണ് ഉയർത്തുന്നത്. മൊഴികൾ മാറ്റി പറഞ്ഞ് ശശിയുടെ കുടുംബവും കാര്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. സഹോദരീ ഭർത്താവിൽ നിന്ന് കുടുംബ വഴക്കിനെ തുടർന്നാണ് വെടിയേറ്റതെന്നാണ് ഇപ്പോൾ പറയുന്നത്. പരിക്കേറ്റ കുട്ടിയുടെ സഹോദരി ആയ സിന്ധുവിനെ ആദ്യ ഭർത്താവു ഉപേക്ഷിച്ചതിനെ തുടർന്ന് ഇവരുടെ അയൽവാസി വിവാഹം ചെയ്യുക ആയിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടി ഉണ്ട്. എന്നാൽ ഇയാളോട് പിണങ്ങി വീട്ടിലെത്തിയ സിന്ധുവിനെ തിരികെ വിളിച്ചു കൊണ്ട് പോകുന്ന തർക്കമാണ് വെടിവയ്‌പ്പിലെത്തിച്ചതെന്നാണ് ഇപ്പോൾ നൽകിയിക്കുന്ന മൊഴി. ഇയാളുടെ കയ്യിൽ കാലങ്ങളായി ഈ തോക്ക് ഉള്ളത് ആണെന്നും , കുട്ടിക്ക് വെടിയേറ്റതു കാട്ടിൽ വച്ചല്ല എന്നും ശശിയുടെ അച്ഛൻ കൊച്ചാള പറഞ്ഞു. നെഞ്ചിന് താഴെയാണ് കുട്ടിക്ക് വെടിയേറ്റത്.
ആദിവാസികുട്ടിക്ക് വെടിയേൽക്കുന്നു. ഏതായാലും വനപ്രദേശത്ത് തന്നെയാണ് ഇവരുടെ താമസം. നക്‌സൽ പ്രശ്‌നങ്ങളും മറ്റും ചർച്ചയാകുന്ന ഈ കാലത്ത് ഈ സംഭവത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ ആ ഗൗരവത്തിൽ പൊലീസ് കേസ് അന്വേഷിക്കുന്നില്ല. പത്മനാഭനെ എന്തുകൊണ്ട് പൊലീസ് പിടിക്കുന്നില്ലെന്നതാണ് ഉയകുന്ന ചോദ്യം. വയനാട്ടിൽ രാപകൽ മാവോയിസ്റ്റുകളെ വേട്ടയാടുന്നവർക്ക് നിയമപരമല്ലാതെ തോക്കുമായി കാട്ടിൽ നടക്കുന്ന ഒരാളെ, അതും അക്രമവാസനയുള്ള ഒരാളെ, തിരയേണ്ടേ? കുട്ടിയുടെ കുടുംബമാകട്ടേ നിരന്തരം മൊഴി മാറ്റുകയും ചെയ്യുന്നു. പെങ്ങളെ ആദ്യം വിവാഹം കഴിച്ച ആൾ, ബാല്യവിവാഹം എന്നിവ ചർച്ച അർഹിക്കുന്നുണ്ടോ എന്ന ചോദ്യവും സാമൂഹിക പ്രവർത്തകർ ഉയർത്തുന്നു. എല്ലാത്തിനും ഉപരി ആദിവാസിക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതും പരിശോധിക്കേണ്ടതാണ്. എന്നാൽ ഇതൊന്നും പൊലീസ് ചെയ്യുന്നില്ല.
ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചെളിക്കലിലാണ് സംഭവം. നാടൻ തോക്കുകൊണ്ടാണ് വെടി വച്ചതെന്ന് വനം അധികൃതർ പറഞ്ഞിരുന്നു. ശശിയുടെ ജ്യേഷ്ഠ സഹോദരിയെ വിവാഹം കഴിക്കണമെന്ന അയൽക്കാരന്റെ ആവശ്യത്തെ കുഞ്ഞുപിള്ള എതിർത്തിരുന്നെന്നും ഇതിന്റെ വിരോധത്തിൽ രാജൻ, കുഞ്ഞുപിള്ളയെ വെടിവച്ചത് അബദ്ധത്തിൽ ശശിക്കു കൊള്ളുകയായിരുന്നെന്നും എന്നായിരുന്നു വനം അധികൃതർ ആദ്യം പറഞ്ഞത്. ഇതിനോട് സാമ്യമില്ലാത്ത മൊഴിയാണ് ഇപ്പോൾ ശശിയുടെ പിതാവ് നൽകുന്നത്. താമസസ്ഥലത്ത് നിന്നും 20 കിലോമീറ്റർ അകലെ ഉൾവനത്തിൽ വച്ച് വെടിയേറ്റതെന്നും ആദ്യം പറഞ്ഞിരുന്നു. കഴിഞ്ഞ 23നാണ് സംഭവം. വെടിയേറ്റ് രണ്ട് ദിവസത്തിന് ശേഷം 25നാണ് ശശിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ഇതും സംശയത്തിന് ഇടനൽകുന്നു.
കഴിഞ്ഞ് 23ന് കാട്ടുചേന ശേഖരിക്കാൻ ഭവാനിയും മകൾ സിന്ധുവും വനത്തിൽ പോയിരുന്നു. ഉച്ചയോട്കൂടി വനത്തിൽ നിന്ന് വെടിയൊച്ച കേട്ടതായി അമ്മ ഭവാനിയും നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശശിയെ വെടിയേറ്റ നിലയിൽ വനത്തിൽ കണ്ടെത്തിയത്. നാട്ടിലെത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ശശിയെ ഉപേക്ഷിച്ച് ഭവാനിയും മകളും വീട്ടിലേക്ക് മടങ്ങി. കുഞ്ഞുപിള്ള തേൻ ശേഖരിക്കാൻ പോയതിനാൽ വിവരം അറിയിക്കാൻ കഴിഞ്ഞില്ല. 24ന് വൈകിട്ട് കുഞ്ഞപിള്ള എത്തിയ ശേഷം ഭവാനി പറഞ്ഞതനുസരിച്ച് നാട്ടുകാരേയും കൂട്ടി വനത്തിലെത്തി അടുത്തദിവസം ശശിയെ നാട്ടിലെത്തിക്കുകയായിരുന്നു. അതേസമയം അയൽവാസിയായ യുവാവാണ് ശശിയെ വെടിവച്ചതെന്നും ഭാവാനി പറഞ്ഞിരുന്നു.
രണ്ട് വർഷം മുമ്പ് അയൽവാസിയായ യുവാവ് സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിന്ധുവും സഹോദരൻ ശശിയും ഇതിനെ എതിർത്തിരുന്നു. പിന്നീട് സിന്ധുവിനെ അച്ചൻകോവിൽ സ്വദേശിയായ യുവാവ് വിവാഹം കഴിച്ചെങ്കിലും ഒരു വർഷം മുമ്പ് ഉപേക്ഷിച്ചുപോയി. ഇതറിഞ്ഞ അയൽവാസി സിന്ധുവിനെ വീണ്ടും ശല്യം ചെയ്തിരുന്നു. പ്രശ്‌നത്തിന്റെ പേരിൽ ശശിയും അയൽവാസിയും തമ്മിൽ നിരവധിതവണ വഴക്കിട്ടിരുന്നു. ഇതാണ് ശശിക്ക് നേർക്ക് അയൽവാസിയായ യുവാവ് വെടി ഉതിർക്കാൻ കാരണമെന്നും ഭവാനിയുടെ ആദ്യ മൊഴി, ഇത് വിവിധ പത്രങ്ങളിൽ വാർത്തയായും എത്തി. എന്നാൽ ഇപ്പോൾ പറയുന്നത് മകളെ വിവാഹം ചെയ്തയാൾ വെടിവച്ചെന്നും. ഇതെല്ലാം ദുരൂഹത ഉണർത്തുകയാണ്.
ശശിയുടെ മൂത്ത സഹോദരി സിന്ധുവിനെ കടത്തിക്കൊണ്ടുപോകാൻ സമീപ ഊരിലുള്ള രാജനും ആങ്ങമൂഴി സ്വദേശികളായ സുഹൃത്തുക്കളും കുഞ്ഞുപിള്ളയുടെ കുടിലിൽ എത്തി. ഈ സമയം ശശി മാത്രമാണ് ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ശശി ശബ്ദം കേട്ട് ഉണർന്നപ്പോൾ സംഘം സിന്ധുവിനെ അന്വേഷിച്ചു. ഇവരെ തടയാൻ ശ്രമിച്ചപ്പോഴാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് രാജൻ വെടിവച്ചത്. തുടർന്ന് സംഘം ഓടിരക്ഷപ്പെട്ടു. കാടിന്റെ മറ്റൊരു ഭാഗത്തായിരുന്ന മാതാപിതാക്കളും സിന്ധുവും മറ്റ് സഹോദരങ്ങളും കുടിലിൽ വൈകുന്നേരം എത്തിയപ്പോഴാണ് വെടിയേറ്റ നിലയിൽ ശശിയെ കാണുന്നതെന്നാണ് പുതിയ മൊഴി. ഈ മൊഴിയിലെ വൈരുദ്ധ്യങ്ങളുടെ പേരിൽ അന്വേഷണം അട്ടിമറിക്കുകയാണ്.