- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിയെ പത്തംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികളിൽ രണ്ട് പേർ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ
റായ്പുർ: ആദിവാസി യുവതിയെ പത്തംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഛത്തീസ്‌ഗഢിലെ ജാഷ്പൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളും പ്രതികളിൽ പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയിൽ വെച്ച് ഇരുപതുകാരിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്. സുഹൃത്തായ യുവാവുമൊത്ത് കാട്ടിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇവർ നടന്നുപോകുമ്പോൾ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇതോടെ ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയി. എന്നാൽ യുവതിയെ പിൻതുടർന്ന യുവാക്കൾ ഇവരെ പിടികൂടുകയും ക്രൂരമായിമർദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപെട്ടു. ഇവിടെ 15 മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്ന യുവതി പിന്നീട് ഉണർന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേ
റായ്പുർ: ആദിവാസി യുവതിയെ പത്തംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഛത്തീസ്‌ഗഢിലെ ജാഷ്പൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളും പ്രതികളിൽ പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയിൽ വെച്ച് ഇരുപതുകാരിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
സുഹൃത്തായ യുവാവുമൊത്ത് കാട്ടിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇവർ നടന്നുപോകുമ്പോൾ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇതോടെ ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയി. എന്നാൽ യുവതിയെ പിൻതുടർന്ന യുവാക്കൾ ഇവരെ പിടികൂടുകയും ക്രൂരമായിമർദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപെട്ടു. ഇവിടെ 15 മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്ന യുവതി പിന്നീട് ഉണർന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതികളെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.