- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോൺ കാട്ടിൽ ഇപ്പോഴും അനേകായിരം ജീവിക്കുന്നത് പുറംലോകത്തെ കുറിച്ച് ഒന്നുമറിയാതെ; വസ്ത്രം പോലും ധരിക്കാതെ വേട്ടയാടി കഴിയുന്നവരുടെ അപൂർവ ചിത്രങ്ങൾ പകർത്തി ഒരു ഫോട്ടോഗ്രാഫർ
തെക്കേ അമേരിക്കയിലെ ആമസോൺ കാടുകൾ നിഗൂഢതയുടെ ലോകമാണ്. ബ്രസീലിലും മറ്റു രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ആമസോൺ വനത്തിൽ ഇപ്പോഴും ആയിരക്കണക്കിനാളുകൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചെറുസംഘങ്ങളായി ജീവിക്കുന്ന ഇത്തരമാളുകളെ ഇടയ്ക്കിടെ കണ്ടെത്താറുണ്ട്. വസ്ത്രം ധരിക്കാതെ, വേട്ടയാടി ജീവിക്കുന്ന അത്തരമൊരു ഗോത്രവിഭാഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ലോകം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ ഇക്വഡോറിലെ ആമസോൺ വനത്തിൽ കഴിയുന്ന ഹുവോറാനി ഗോത്രക്കാരുടേതാണ് ഈ ചിത്രങ്ങൾ. നാലായിരത്തിലേറെപ്പേർ ഈ ഗോത്രത്തിലുണ്ടെന്നാണ് കരുതുന്നത്. മരംകൊണ്ടുണ്ടാക്കിയ കുഴലിലൂടെ വിഴസൂചി ഊതിത്തെറിപ്പിച്ച് കുരങ്ങന്മാരെ വേട്ടയാടിയാണ് ഇവരുടെ ജീവിതം. പെറുവിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന റിയോ നാപ്പോ നദിയുടെ തീരത്താണ് ഇവർ താമസിക്കുന്നത്. കുരങ്ങന്മാരെയും കാട്ടുപന്നികളെയും ചുട്ടുതിന്നും ഇലകളും കിഴങ്ങുകളും ഭക്ഷിച്ചും അവർ ജീവിക്കുന്നു. പ്രകൃതിയോട് അത്യധികം ഇണങ്ങിച്ചേർന്ന വിഭാഗമാണ് ഹുവോറാനി ഗോത്
തെക്കേ അമേരിക്കയിലെ ആമസോൺ കാടുകൾ നിഗൂഢതയുടെ ലോകമാണ്. ബ്രസീലിലും മറ്റു രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ആമസോൺ വനത്തിൽ ഇപ്പോഴും ആയിരക്കണക്കിനാളുകൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചെറുസംഘങ്ങളായി ജീവിക്കുന്ന ഇത്തരമാളുകളെ ഇടയ്ക്കിടെ കണ്ടെത്താറുണ്ട്. വസ്ത്രം ധരിക്കാതെ, വേട്ടയാടി ജീവിക്കുന്ന അത്തരമൊരു ഗോത്രവിഭാഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ലോകം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
കിഴക്കൻ ഇക്വഡോറിലെ ആമസോൺ വനത്തിൽ കഴിയുന്ന ഹുവോറാനി ഗോത്രക്കാരുടേതാണ് ഈ ചിത്രങ്ങൾ. നാലായിരത്തിലേറെപ്പേർ ഈ ഗോത്രത്തിലുണ്ടെന്നാണ് കരുതുന്നത്. മരംകൊണ്ടുണ്ടാക്കിയ കുഴലിലൂടെ വിഴസൂചി ഊതിത്തെറിപ്പിച്ച് കുരങ്ങന്മാരെ വേട്ടയാടിയാണ് ഇവരുടെ ജീവിതം. പെറുവിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന റിയോ നാപ്പോ നദിയുടെ തീരത്താണ് ഇവർ താമസിക്കുന്നത്. കുരങ്ങന്മാരെയും കാട്ടുപന്നികളെയും ചുട്ടുതിന്നും ഇലകളും കിഴങ്ങുകളും ഭക്ഷിച്ചും അവർ ജീവിക്കുന്നു.
പ്രകൃതിയോട് അത്യധികം ഇണങ്ങിച്ചേർന്ന വിഭാഗമാണ് ഹുവോറാനി ഗോത്രമെന്ന് ചിത്രങ്ങൾ പകർത്തിയ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ പീറ്റ് ഓക്‌സ്‌ഫോർഡ് പറഞ്ഞു. മുതിർന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അരയിലൊരു ചരടൊഴിച്ചാൽ മറ്റു വസ്ത്രങ്ങളൊന്നും ഇവർ ധരിക്കാറില്ല. വാവോറാനിയെന്നും വാവോസെന്നും ഈ ഗോത്രം അറിയപ്പെടാറുണ്ട്. തെക്കേ അമേരിക്കയിലെ മറ്റൊരു ഭാഷയോടും സാമ്യമില്ലാത്തതാണ് ഇവർ സംസാരിക്കുന്നതെന്ന് ഓക്‌സ്‌ഫോർഡ് പറയുന്നു.
മരംകയറ്റത്തിലും മറ്റും വിദഗ്ധരാണ് ഇവർ. കൂറ്റൻ മരങ്ങളിൽക്കയറി കുരങ്ങന്മാരെ വേട്ടയാടുന്നതാണ് ശീലം. പുരുഷന്മാർക്കാണ് വേട്ടയുടെ ചുമതല. സ്ത്രീകളുടെ ചുമതല കുട്ടികളെ വളർത്തുകയാണ്. ഓലകൊണ്ട് മറച്ച ചെറുകുടിലുകളിലാണ് ഇവർ താമസിക്കുന്നത്.