- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
എം. എച്ച് വിമാനദുരന്തം ഓസ്‌ട്രേലിയ പുനരന്വേഷണത്തിന് മുൻകൈയെടുക്കുന്നു
മെൽബൺ: യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണയോടെ കഴിഞ്ഞ വർഷം നടന്ന എം.എച്ച്.17 വിമാനദുരന്തത്തെപറ്റിയുള്ള വിശദമായ അന്വേഷണത്തിന് ഒരു അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ രൂപീകരിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ. അതിനുള്ള ശ്രമങ്ങൾ തുടരുന്നതിനായി വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് വീണ്ടും ന്യൂയോർക്കിലെയ്ക്ക് തിരിച്ചിരിക്കുകയാണ്.കഴിഞ്ഞ വ
മെൽബൺ: യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണയോടെ കഴിഞ്ഞ വർഷം നടന്ന എം.എച്ച്.17 വിമാനദുരന്തത്തെപറ്റിയുള്ള വിശദമായ അന്വേഷണത്തിന് ഒരു അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ രൂപീകരിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ. അതിനുള്ള ശ്രമങ്ങൾ തുടരുന്നതിനായി വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് വീണ്ടും ന്യൂയോർക്കിലെയ്ക്ക് തിരിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ആംസ്റ്റെർഡാമിൽ നിന്നും കോലാലംപൂരിലെയ്ക്ക് പറക്കുന്നതിനിടെ തകർന്നു വീണ ഈ മലേഷ്യൻ വിമാനത്തിലുണ്ടായിരുന്നവെരെല്ലാം മരണപ്പെട്ടിരുന്നു. റഷ്യൻ നിർമ്മിതമായ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
ബെൽജിയം, നെതെർലാന്റ്‌സ്, ഉക്രൈൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഓസ്‌ട്രേലിയയും യഥാർത്ഥ കുടവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ വേണ്ടി ഈ ട്രിബ്യൂണലിൽ പങ്കാളിയാവുന്നത്.കഴിഞ്ഞ വർഷം ജൂലൈ 17 നാണ് വിമാനം ദുരന്തത്തിൽ പെട്ടത്.അപക്വമായ തീരുമാനമെന്നാണ് ട്രിബ്യൂണൽ രൂപീകരണ ശ്രമത്തെപറ്റി റഷ്യൻ പ്രസിഡണ്ട് വ്‌ലാദിമിർ പുടിൻ ഈ മാസമാദ്യം പ്രതികരിച്ചത്.
എന്നാൽ റഷ്യയുടെ വിയോജിപ്പിനിടയിലും ഈ ശ്രമവുമായി മുന്നോട്ടുപോകാൻ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണ തനിക്ക് പ്രചോദനമായിരിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു.ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള നമ്മുടെ ശ്രങ്ങൾ അവർ തിരിച്ചറിഞ്ഞതു കൊണ്ടാണിത് സംഭവിച്ചതെന്നും ബിഷപ്പ് എ ബി സി ന്യൂസിനോട് ന്യൂയോർക്കിൽ പറഞ്ഞു .