- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ചരമവാർഷികത്തിൽ മകന്റെ ചിത്രോപഹാരം
കോഴിക്കോട്: എഴുത്തുകാരനായ പിതാവിന്റെ 24-മത് ചരമവാർഷികത്തിൽ ചിത്രകാരനായ മകന്റെ ചിത്രോപഹാരം. പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്തകനും സ്പോർട്സ് കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മകനും ചിത്രകാരനും ശിൽപ്പിയുമായ ഷഫീഖ് പുനത്തിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം 'സമർ
കോഴിക്കോട്: എഴുത്തുകാരനായ പിതാവിന്റെ 24-മത് ചരമവാർഷികത്തിൽ ചിത്രകാരനായ മകന്റെ ചിത്രോപഹാരം. പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്തകനും സ്പോർട്സ് കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മകനും ചിത്രകാരനും ശിൽപ്പിയുമായ ഷഫീഖ് പുനത്തിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം 'സമർപ്പൺ' വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ലളിതകലാ അക്കദമി ഗ്യാലറിയിൽ നടക്കും.
പി ഇ മുഹമ്മദ് കോയയുടെ മകൾ ഷമീമ മജീദ് ഉൽഘാടനം നിർവ്വഹിക്കും. യു ഇ ഖാദർ, പോൾ കല്ലാനോട്, ആർട്ടിസ്റ്റ് സെബാസ്റ്റ്യൻ, ജ്യോതിലാൽ, രാജൻ കടലുണ്ടി തുടങ്ങിയവർ സംബധിക്കും. ഡിസംബർ ഒന്നു വരെ രാവിലെ പതിനൊന്നു മണി മുതൽ വൈകിട്ട് എട്ടു മണി വരെയാണ് പ്രദർശനം. പി എ മുഹമ്മദ് കോയയുടെ നോവലുകളിലെയും കഥകളിലെയും കഥപാത്രങ്ങളുടെ ആവിഷ്‌കാരമാണ് ഷഫീഖിന്റെ ചിത്രങ്ങൾ. സുൽത്താൻ വീട്, സുറുമയിട്ട കണ്ണുകൾ, ഗോൾ തുടങ്ങിയ നോവലുകളും നൂറുകണക്കിന് ചെറുകഥകളും സ്പോർട്സ് ലേഖനങ്ങളും പി എ മുഹമ്മദ് കോയ എഴുതിയിട്ടുണ്ട്.
ബാംഗ്ലൂരിൽ സ്ഥിര രതാമസക്കാരൻ ആയ ഷഫീഖ് പുനത്തിൽ ടെറാകോട്ട, മ്യൂറൽ ശില്പ രചനയിലും ചിത്ര രചനയിലും മികവു തെളിയിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ തലത്തിൽ വിവിധ മത്സരങ്ങളിലും വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. ഷെഫീഖ് : 09845181577