മെൽബൺ: തൃശൂർ സ്വദേശിയായ യുവാവ് മെൽബണിൽ നിര്യാതനായി. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ജെയ്മി നീരജ് ജെയിൻ ആണ് മരിച്ചത്. 33 വയസായിരുന്നു. മുറാബിനിൽ ഓട്ടോമൊബൈൽ സ്ഥാപനം നടത്തി വരികയായിരുന്നു. അവിവാഹിതനാണ്. ഓസ്റ്റിൻ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചു വർഷമായി മെൽബണിലെ മൗണ്ട് വാവർലിയിൽ താമസിച്ചുവരികയായിരുന്നു ജെയ്മി. തൃശൂർ മണ്ണൂക്കാടൻ ജെയ്‌നിന്റേയും ഷേർളിയുടേയും മകനാണ്.  മൂന്നു മാസമായി ജെയ്മിയുടെ മാതാപിതാക്കൾ മെൽബണിലുണ്ട്.

സംസ്‌ക്കാരം ഡിസംബർ ഒന്നിന് മെൽബണിൽ തന്നെ നടത്തും. ഇന്ന് ഒക്കലീ ആതർടൺ റോഡിലുള്ള ബെറീവ്‌മെന്റ് അസിസ്റ്റന്റ് ലിമിറ്റഡിൽ മൃതദേഹം പ്രദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌ക്കാര ചടങ്ങുകൾ ആരംഭിക്കും. 258 ക്ലേടൺ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ചർച്ചിലാണ് ചടങ്ങുകൾ നടത്തുക. ശേഷം സ്പ്രിങ്വേലിലിലുള്ള 600 പ്രിൻസ് ഹൈവേയിലുള്ള സ്പ്രിങ്വേൽ ബൊട്ടാണിക്കൽ സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തും.

ജെയ്മിയുടെ നിര്യാണത്തിൽ ഒഐസിസി ഓസ്‌ട്രേലിയ അനുശോചനം അറിയിച്ചിട്ടുണ്ട്.