- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്എഫ് അധികാര പരിധി 15ൽ നിന്നും വർധിപ്പിച്ചത് 50 കിലോമീറ്ററായി; ഗുജറാത്തിൽ 80 കിലോമീറ്റർ വരെ ബിഎസ്എഫിനുണ്ടായിരുന്ന അധികാരം 50 കിലോമീറ്ററായും കുറച്ചു; എതിർപ്പുമായി പഞ്ചാബും ബംഗാളും; പ്രമേയം പാസാക്കും; യുപിഎ കാലത്ത് തീരുമാനത്തെ എതിർത്ത മോദി ഇപ്പോൾ പച്ചക്കൊടി കാട്ടുന്നു
കൊൽക്കത്ത: അതിർത്തി രക്ഷാ സേന (ബിഎസ്എഫ്)യുടെ അധികാരപരിധി വിപുലീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ തുറന്ന എതിർപ്പുമായി പഞ്ചാബും പശ്ചിമ ബംഗാളും. പഞ്ചാബിന് പിന്നാലെ ഈ സംഭവത്തിൽ പ്രമേയം പാസാക്കാൻ ഒരുങ്ങുകയാണ് ബംഗാളും. നവംബർ 17നാണ് ബംഗാൾ സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത്. നേരത്തേ പഞ്ചാബും ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
എന്നാൽ ബംഗാൾ സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിനു കള്ളക്കടത്തുകാരും ക്രിമിനലുകളുമായും ബന്ധമുണ്ടെന്നും സംസ്ഥാനം ഭീകരരുടെ കേന്ദ്രമായി മാറിയെന്നും ബിജെപി ആരോപിച്ചു. തൃണമൂൽ സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി എംഎൽഎമാർ ശക്തമായി എതിർക്കുമെന്ന് ബിജെപി എംഎൽഎ അഗ്‌നിമിത്ര പോർ അറിയിച്ചു. അതിർത്തികൾ ശക്തവും സുരക്ഷിതവുമാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ലേയെന്നും പ്രമേയം എന്തിനാണു കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ബംഗാൾ, അസം എന്നിവിടങ്ങളിലെ രാജ്യാന്തര അതിർത്തികൾക്കു കാവലൊരുക്കുന്ന അതിർത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൂടുതൽ അധികാരങ്ങൾ നൽകിയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ ഉള്ളിലേക്കു വരെയാണ് ബിഎസ്എഫിന്റെ അധികാരപരിധി വ്യാപിപ്പിച്ചത്.
നേരത്തേ ഇത് 15 കിലോമീറ്റർ ആയിരുന്നു. ഈ പ്രദേശങ്ങളിൽ ക്രിമിനൽ നിയമം, പാസ്‌പോർട്ട് നിയമം എന്നിവ പ്രകാരം അറസ്റ്റും തിരച്ചിലും നടത്താൻ ബിഎസ്എഫിന് അധികാരം ലഭിക്കും. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണന്നും അതിന്മേൽ തീരുമാനം അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നും പ്രഖ്യാപിച്ചു മുഖ്യമന്ത്രി ചരൺജിത് ഛന്നിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ പ്രമേയം പാസാക്കിയിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണെന്നും പൊലീസിന്റെ കൈയിൽ പഞ്ചാബ് സുരക്ഷിതമാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയതിനെതിരെ നേരത്തേ ചില സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു. പഞ്ചാബ്, ബംഗാൾ, അസം എന്നിവിടങ്ങളിലെ രാജ്യാന്തര അതിർത്തികൾക്കു കാവലൊരുക്കുന്ന അതിർത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെയാണു പഞ്ചാബും ബംഗാളും രംഗത്തെത്തിയത്.
അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ ഉള്ളിലേക്കു വരെ ബിഎസ്എഫിന്റെ അധികാരപരിധി വ്യാപിപ്പിച്ചാണു വിജ്ഞാപം. നേരത്തേ ഇത് 15 കിലോമീറ്റർ ആയിരുന്നു. അതേസമയം, ഗുജറാത്തിൽ 80 കിലോമീറ്റർ വരെ ബിഎസ്എഫിനുണ്ടായിരുന്ന അധികാരം 50 കിലോമീറ്ററായി കുറച്ചു. അസമും ബംഗാളും ബംഗ്ലാദേശുമായാണ് അതിർത്തി പങ്കിടുന്നത്; പഞ്ചാബ്, ഗുജറാത്ത് എന്നിവ പാക്കിസ്ഥാനുമായും. ഇത് ഇരട്ടത്താപ്പാണെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രദേശങ്ങളിൽ ക്രിമിനൽ നിയമം, പാസ്‌പോർട്ട് നിയമം എന്നിവ പ്രകാരം അറസ്റ്റും തിരച്ചിലും നടത്താൻ ബിഎസ്എഫിന് അധികാരം ലഭിക്കും. കള്ളക്കടത്തു തടയാൻ ലക്ഷ്യമിട്ടാണു നടപടി. അതേസമയം, കസ്റ്റംസ്, ലഹരിമരുന്ന്, ആയുധ നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ അധികാരപരിധിയിൽ മാറ്റമില്ല പഞ്ചാബ്, ബംഗാൾ, അസം എന്നിവിടങ്ങളിൽ പതിനഞ്ചും ഗുജറാത്തിൽ എൺപതും കിലോമീറ്ററായിരിക്കും ഈ പരിധി. സംസ്ഥാന പൊലീസിനെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നു ബിഎസ്എഫ് ഐജി (ഓപ്പറേഷൻസ്) സോളമൻ യശ്കുമാർ മിൻസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്നവരെ ബിഎസ്എഫ് പൊലീസിനു കൈമാറും.
മുൻപ് എതിർത്തത് മോദി
1968 ലെ ബിഎസ്എഫ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് അധികാരപരിധി നിശ്ചയിച്ചിരിക്കുന്നത്. മണിപ്പുർ, മിസോറം, ത്രിപുര, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുടനീളവും രാജസ്ഥാനിൽ പാക്ക് അതിർത്തിയിലെ 50 കിലോമീറ്റർ ഉള്ളിലേക്കും നിലവിൽ ബിഎസ്എഫിന് അധികാരമുണ്ട്. സമാനരീതിയിൽ ബിഎസ്എഫിന്റെ അധികാരം ഉയർത്താൻ 2012 ൽ യുപിഎ സർക്കാർ ആലോചിച്ചിരുന്നു. അതിനെ എതിർക്കാൻ മുന്നിൽ നിന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു.
മറുനാടന് ഡെസ്ക്