ന്യൂയോർക്ക്:  ട്രിനിറ്റി സ്കൂൾ ഓഫ് ആർട്സ് വാർഷികാഘോഷ ചടങ്ങുകളിൽ പത്തനംതിട്ട വുമൺ സെൽ സബ് ഇൻസ്പെക്ടർ ഡെയ്സി ലൂക്കോസ്, ഐഎൻഒസി ചെയർമാൻ ജോർജ് ഏബ്രഹാം, ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഒക്ടോബർ 17 ന് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യൂവിലെ ഓഡിറ്റോറിയത്തിലാണ് വാർ‍ഷിക പരിപാടികളും അവാർഡ് നൈറ്റും നടക്കുന്നത്. രാവിലെ മുതൽ 1 വരെ വിവിധ മത്സരങ്ങൾ നടക്കും. 4 മുതൽ 8 വരെയാണ് ആഘോഷ പരിപാടികൾ.

കൂടുതൽ വിവരങ്ങൾ : 917 224 8665, 917 225 2399

email :tcherian64@yahoo.com Website:www.trinityschoolofarts.com