- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുദിവസം പിന്നിട്ടപ്പോൾ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ ഭർത്താവിന് രണ്ടു ലക്ഷം രൂപ പിഴ; യുവതിക്ക് മെഹർ ആയി 60,000 രൂപ നല്കാനും സമുദായ പഞ്ചായത്തിന്റെ ഉത്തരവ്
ലക്‌നൗ: ഉത്തർപ്രദേശിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയയാൾക്ക് രണ്ടു ലക്ഷം രൂപ പിഴ. ഇതിനു പുറമേ 60,000 രൂപ യുവതിക്ക് മെഹർ ആയി നൽകണമെന്നും തുർക്ക് സമുദായത്തിന്റെ പഞ്ചായത്ത് ആവശ്യപ്പെട്ടു. സാംബൽ എന്ന സ്ഥലത്ത് 52 അംഗങ്ങൾ പങ്കെടുത്ത പഞ്ചായത്തിലാണ് ഭർത്താവിനോട് പിഴ നൽകാൻ ആവശ്യപ്പെട്ടത്. 10 ദിവസം മുൻപായിരുന്നു നാൽപ്പത്തഞ്ചുകാരനായ പുരുഷനും 22 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഇയാൾ മുത്തലാഖ് ചൊല്ലി യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തുകയുമായിരുന്നു. ഇതേതുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് പഞ്ചായത്തിനെ സമീപിച്ചത്. സ്ത്രീധനമായി വാങ്ങിയ സാധന സാമഗ്രഹികൾ തിരികെ നൽകാൻ പുരുഷനോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. തെറായ് മേഖലയിൽ ആണ് തുർക്ക് സമുദായത്തിൽപ്പെട്ടവർ ഏറെ ജീവിക്കുന്നത്. പെട്ടന്നുള്ള വിവാഹമോചനങ്ങൾ ഈ സമുദായം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും
ലക്‌നൗ: ഉത്തർപ്രദേശിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയയാൾക്ക് രണ്ടു ലക്ഷം രൂപ പിഴ. ഇതിനു പുറമേ 60,000 രൂപ യുവതിക്ക് മെഹർ ആയി നൽകണമെന്നും തുർക്ക് സമുദായത്തിന്റെ പഞ്ചായത്ത് ആവശ്യപ്പെട്ടു. സാംബൽ എന്ന സ്ഥലത്ത് 52 അംഗങ്ങൾ പങ്കെടുത്ത പഞ്ചായത്തിലാണ് ഭർത്താവിനോട് പിഴ നൽകാൻ ആവശ്യപ്പെട്ടത്.
10 ദിവസം മുൻപായിരുന്നു നാൽപ്പത്തഞ്ചുകാരനായ പുരുഷനും 22 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഇയാൾ മുത്തലാഖ് ചൊല്ലി യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തുകയുമായിരുന്നു. ഇതേതുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് പഞ്ചായത്തിനെ സമീപിച്ചത്. സ്ത്രീധനമായി വാങ്ങിയ സാധന സാമഗ്രഹികൾ തിരികെ നൽകാൻ പുരുഷനോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.
മുത്തലാഖ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. തെറായ് മേഖലയിൽ ആണ് തുർക്ക് സമുദായത്തിൽപ്പെട്ടവർ ഏറെ ജീവിക്കുന്നത്. പെട്ടന്നുള്ള വിവാഹമോചനങ്ങൾ ഈ സമുദായം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും ആഡംബര വിവാഹങ്ങളും ഡിജെ പാർട്ടികളും ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതിനും ഇവിടെ നിരോധനമുണ്ട്.