- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും നിർധന കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ് രണ്ടാം വിവാഹം; ആദ്യ ഭാര്യ അറിഞ്ഞതോടടെ അഞ്ചാം നാൾ മുത്തലാഖ് ചൊല്ലി വിവാഹ മോചനവും; മലപ്പുറത്ത് ഭാര്യയും രണ്ടു കുട്ടികളും ഉള്ളയാൾക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്
മലപ്പുറം: രണ്ടാം വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. മലപ്പുറം കൊളത്തൂരിൽ, പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശിക്കെതിരെ രജിസ്റ്റർ ചെയ്തത്.
വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ ഭർത്താവ് ഫോണിലൂടെ മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാൾക്കെതിരെ 30കാരിയാണ് പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമപ്രകാരം സെക്ഷൻ മൂന്ന്, നാല് വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. നവംബർ 17നായിരുന്നു സംഭവം.
യുവാവ് തന്നെ നിരന്തരം ഫോണിൽ വിളിച്ചാണ് വിവാഹത്തിന് നിർബന്ധിച്ചതെന്ന് യുവതി പറയുന്നു. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും നിർധനകുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. തുടർന്ന് വിവാഹാലോചനയുമായെത്തി രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ