- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ; പാർട്ടിയുടെ എല്ലാ അംഗങ്ങളും വെള്ളിയാഴ്ച പാർലമെന്റിൽ ഹാജരാകാൻ കർശന നിർദ്ദേശം; പാർലമെന്റിൽ അവതരിപ്പിക്കുന്നത് മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ല്
ന്യൂഡൽഹി: മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി ആനന്ദ് കുമാർ പറഞ്ഞു. അതിനാൽ പാർട്ടിയുടെ എല്ലാ അംഗങ്ങളും നാളെ പാർലമെന്റിൽ ഹാജരാകണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലാണ് നാളെ പാർലമെന്റിൽ അവതരിപ്പിക്കുക. മുസ്ലിം വനിത വിവാഹ സംരക്ഷണ ബിൽ എന്ന പേരിലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. മൂന്ന് തലാഖുകളും ഒറ്റത്തവണയിൽ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നാൽ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭർത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുള്ള അർഹതയുണ്ടാകുമെന്നും ബില്ലിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.
ന്യൂഡൽഹി: മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി ആനന്ദ് കുമാർ പറഞ്ഞു. അതിനാൽ പാർട്ടിയുടെ എല്ലാ അംഗങ്ങളും നാളെ പാർലമെന്റിൽ ഹാജരാകണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലാണ് നാളെ പാർലമെന്റിൽ അവതരിപ്പിക്കുക. മുസ്ലിം വനിത വിവാഹ സംരക്ഷണ ബിൽ എന്ന പേരിലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക.
മൂന്ന് തലാഖുകളും ഒറ്റത്തവണയിൽ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നാൽ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭർത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുള്ള അർഹതയുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.