കൊൽക്കൊത്ത: തന്റെ മക്കളെ പത്ത് പെറ്റിട്ടുണ്ടെങ്കിലും തലാഖ്, തലഖ്, തലാഖ് എന്ന് മൂന്ന് പ്രാവശ്യം പുരുഷൻ പറഞ്ഞാൽ ഭാര്യ അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിക്കൊടുത്തേ മതിയാകൂ. മുസ്്ലീം സമുദായത്തിൽ നിലനിന്ന ഈ നിയമം മുതലെടുത്ത് അനേകം യുവതികളാണ് കൈക്കുഞ്ഞുങ്ങളുമായി ഭർതൃവീടിന്റെ പടിയിറങ്ങേണ്ടി വന്നത്. ഈ നിയമത്തിന്റെ പേരിലാണ് നാലു മക്കളുമായി ഇസ്രത്ത് ജഹാൻ എന്ന യുവതിക്കും ഭർത്താവിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. വിദേശത്തായിരുന്ന ഇവരുടെ ഭർത്താവ് ഫോണിലൂടെയാണ് ഇവരെ മൊഴി ചൊല്ലിയത്. ഇതോടെയാണ് ഇവർ മുത്തലാഖിനെതിരെ നിയമ നടപടിക്കൊരുങ്ങിയത്.2014ൽ ദുബായിൽ നിന്ന് ഫോണിലൂടെയാണ് ഭർത്താവ് മൊഴി ചൊല്ലിയത്. ഇതോടെയാണ് മുത്തലാഖിനെതിരെ പെറ്റീഷൻ സമർപ്പിച്ച അഞ്ച് പേരിൽ ഒരാളായി ജഹാനും ഇടംപിടിച്ചത്.

സുപ്രീം കോടതി വിധി വന്നതോടെ തന്റെ പോരാട്ടം വിജയം കണ്ടെങ്കിലും കടുത്ത അവഗണനയും വ്യക്തിഹത്യയുമാണ് ഇസ്രത്ത് ജഹാൻ അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലും നേരിടുന്നത്. ്ഇത്രയും നാളും അടുപ്പം കാണിച്ചിരുന്ന അയൽക്കാര് പോലും ഇപ്പോൾ സംസാരിക്കാറില്ല. ഇസ്രത്ത് പുരുഷന്മാർക്കെതിരാണെന്നും ഇസ്ലാം വിരുദ്ധയാണെന്നും ചീത്ത സ്ത്രീയാണെന്നും വരപെ ഇതോടെ പ്രചരണം നടക്കുകയാണ്.

ഹൗറ പിൽഖാന സ്വദേശിനിയാണ് ഇസ്രത്ത് ജഹാൻ. ഹൗറയിലെ വീട്ടിലാണ് ഇസ്രത്ത് ഇപ്പോഴും താമസിക്കുന്നത്. 2004ൽ വിവാഹ സമയത്ത് തനിക്കു ലഭിച്ച സ്ത്രീധനം ഉപയോഗിച്ചാണ് ഭർത്താവ് ഈ വീട് വാങ്ങിയതെന്ന് അവർ പറയുന്നു. മൊഴിചൊല്ലിയതോടെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥയായി. ഇതോടെ നിയമ പോരാട്ടത്തിന് ഇറങ്ങി. ഭർത്താവിന്റെ ജേഷ്ഠസഹോദരനും കുടുംബവും ഇതേവീട്ടിലാണ് കഴിയുന്നത്.

'അവർ ചീത്ത സ്ത്രീയാണ്, പുരുഷന്മാരുടെ ശത്രുവാണ്, ഇസ്ലാം വിരുദ്ധയാണ്' തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. പല അയൽവാസികളും തന്നോട് സംസാരിക്കുന്നത് വരെ നിർത്തിയെന്ന് ജഹാൻ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറയുന്നു. വിധി വന്നതിനു പിന്നാലെ തനിക്കെതിരെ മോശം പരാമർശമാണ് സമൂഹത്തിൽ നിന്ന് ഉയരുന്നതെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു.

വേണ്ടപ്പെട്ടവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചുകളഞ്ഞു. ദുഃഖകരമാണ്. ഇവിടെ താമസിക്കാൻ താൻ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. നാളുകൾ നീണ്ട പോരാട്ടത്തിനു ശേഷം ഇത്തരം ആളുകളെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയാതെ വരുന്നു. ഇപ്പോൾ തന്റെ നാലു കുട്ടികളുടെ കാര്യം മാത്രം നോക്കി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. താൻ മാത്രമല്ല മുത്തലാഖിന്റെ ഇരയെന്ന് തനിക്കറിയാം. സാധാരണക്കാരിയായ തനിക്ക് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടാമെങ്കിൽ മറ്റുള്ളവർക്കും അതിനു കഴിയും. അതാണ് തനിക്ക് അവരോട് പറയാനുള്ളത്. മുഖപടം മാറ്റി തന്റെ മുഖം ലോകത്തിന് കാട്ടികൊടുക്കാനുള്ള ധൈര്യവും പ്രകടിപ്പിച്ച വനിതയാണ് ഇസ്രത്ത്.

ഇസ്രത്ത് ജഹാന് പുറമെ ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നസിയ ഇല്യാഹി ഖാനും ഓൺലൈനിലൂടെ വലിയ അധിക്ഷേപമാണ് നേരിടേണ്ടിവരുന്നത്. ഒരു കോടതി വിധികൊണ്ടുമാത്രം സമൂഹത്തെ മാറ്റാനാവില്ല. ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്നും അവർ പറയുന്നു.