- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രത് ജഹാന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി ക്യാമ്പിന് നൽകുന്നത് ചില്ലറ നേട്ടമല്ല; മുസ്ലിം സമുദായത്തെ പരിഷ്‌ക്കരിക്കാൻ മോദി കൂട്ടു പിടിക്കുന്നത് സ്ത്രീകളുടെ അവകാശ നിഷേധങ്ങൾ തന്നെ; രാജ്യമെമ്പാടും ഇനി മുസ്ലിം സ്ത്രീകളെ അഭിസംബോധന ചെയ്യുന്നത് മുത്തലാഖ് പോരാളി
കൊൽക്കത്ത: ഇസ്ലാമിക രാജ്യങ്ങൾ പോലും തള്ളിക്കളഞ്ഞ അപരിഷ്‌കൃതമായ മുസ്ലിം നിയമാണ് മുത്തലാഖ്. മുസ്ലിംസ്ത്രീളെ സാരമായി ബാധിക്കുന്ന ഈ രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട ഈ നിയമം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതളാണ്. സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ, അതിയ സാബ്രി എന്നിവർ. ഇവരുടെ പോരാട്ടത്തെ മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി മോദിയും ഈ വിഷയത്തിൽ ശരിയായ നടപടി കൈക്കൊണ്ടത്. മുസ്ലിം സമുദായത്തെ പരിഷ്‌ക്കരിക്കുക എന്ന നീക്കത്തിന് പിന്നിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്നത് വ്യക്തമാണ്. ഈ നീക്കത്തിൽ നേട്ടമായത്. മുത്തലാഖിനെതിരെ നിരന്തര പോരാട്ടം നടത്തി രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായ ഇസ്രത് ജഹാൻ ബിജെപിയിൽ ചേർന്നതാണ്. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. മുത്തലാഖിനെതിരെ നടത്തിയ പോരാട്ടത്തിന് ബിജെപി നൽകിയ ധാർമ്മിക പിന്തുണയാണ് ഇസ്രത്തിനെ ബിജെപിയിൽ എത്തിച്ചത്. ബിജെപി മഹിളാ മോർച്
കൊൽക്കത്ത: ഇസ്ലാമിക രാജ്യങ്ങൾ പോലും തള്ളിക്കളഞ്ഞ അപരിഷ്‌കൃതമായ മുസ്ലിം നിയമാണ് മുത്തലാഖ്. മുസ്ലിംസ്ത്രീളെ സാരമായി ബാധിക്കുന്ന ഈ രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട ഈ നിയമം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതളാണ്. സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ, അതിയ സാബ്രി എന്നിവർ. ഇവരുടെ പോരാട്ടത്തെ മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി മോദിയും ഈ വിഷയത്തിൽ ശരിയായ നടപടി കൈക്കൊണ്ടത്. മുസ്ലിം സമുദായത്തെ പരിഷ്‌ക്കരിക്കുക എന്ന നീക്കത്തിന് പിന്നിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്നത് വ്യക്തമാണ്.
ഈ നീക്കത്തിൽ നേട്ടമായത്. മുത്തലാഖിനെതിരെ നിരന്തര പോരാട്ടം നടത്തി രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായ ഇസ്രത് ജഹാൻ ബിജെപിയിൽ ചേർന്നതാണ്. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. മുത്തലാഖിനെതിരെ നടത്തിയ പോരാട്ടത്തിന് ബിജെപി നൽകിയ ധാർമ്മിക പിന്തുണയാണ് ഇസ്രത്തിനെ ബിജെപിയിൽ എത്തിച്ചത്.
ബിജെപി മഹിളാ മോർച്ചാ സംസ്ഥാന ധ്യക്ഷ ലോക്കെറ്റ് ചാറ്റർജിയാണ് ഇസ്രത് ജഹാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇസ്രത്ത് ജഹാൻ സാമ്പത്തിക പ്രതിസന്ധികളിൽ കൂടിയാണ് കടന്നുപോകുന്നതെന്നും ഇവർക്ക് ജോലി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ലോകെറ്റ് ചാറ്റർജി പറഞ്ഞു. അതേസമയം ചരിത്രപരമായ തീരുമാനത്തിന് തുടക്കം കുറിച്ച ഇസ്രത്ത് ജഹാനി വേണ്ട പരിഗണന നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അവർ ആരോപിച്ചു. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിന് ഇസ്രത്തിനെ ലോകെറ്റ് ചാറ്റർജി അഭിനന്ദിച്ചു.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതൽ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു. താൻ കൂടുതൽ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയയായെന്നും അവർ പറഞ്ഞു. ചിലർ താൻ ഇസ്ലാമിക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നുവെന്ന് കരുതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അവർ വെളിപ്പെടുത്തി.
ബംഗാൾ സ്വദേശിനിയായ ഇസ്രത്തിനെ ഭർത്താവ് മുർത്താസ ദുബായിൽനിന്ന് ഫോണിൽവിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാൽ ഈ മൊഴിചൊല്ലൽ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇസ്രത്ത് കോടതിയെ സമീപിക്കുകയായിരുന്നു. മുർത്താസയ്ക്കും ഇസ്രത്തിനും നാലുമക്കളാണുള്ളത്. ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴ് ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്.
തന്റെ സാധാരണ ജീവിതം സുപ്രീം കോടതി വിധിയോടെ തകിടം മറിഞ്ഞെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു. സ്വഭാവം ചീത്തയാണെന്നും മറ്റും അപകീർത്തിപ്പെടുത്താനാണു ചിലർ ശ്രമിക്കുന്നത്. അയൽക്കാരും ബന്ധുക്കളുമാണ് മോശപ്പെടുത്താൻ മുൻപിൽ നിൽക്കുന്നത്. 'ചീത്ത സ്ത്രീ' എന്ന തരത്തിലുള്ള വിളികൾ നേരിട്ടുകേൾക്കേണ്ടി വന്നു. പുരുഷന്മാർക്കും ഇസ്ലാമിനും എതിരാണു താനെന്നു പറഞ്ഞുപരത്തുകയാണ്. അയൽക്കാർ ഇപ്പോൾ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവൻ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.
ഇസ്രത് ജഹാന്റെ രാഷ്ട്രീയ പ്രവേശനം മുസ്ലിം സ്ത്രീകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഗുണകരമാകുമെന്നാണ് ബിജെപി കണക്കൂകൂട്ടൽ. അതുകൊണ്ടു തന്നെ മുത്തലാഖ് വിഷയത്തിലെ മുസ്ലിം പുരുഷന്മാർ ഒരുക്കുന്ന പ്രതിഷേധത്തെ ബിജെപി സ്ത്രീകളുടെ പിന്തുണയിൽ മറികടക്കാനാണ് ലക്ഷ്യമിടുന്നത്.



