- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് വിഷയത്തിൽ നിയമവിദഗ്ദനും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് അമിക്കസ് ക്യൂറി; ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുക വേനലവധിയിൽ; പരിശോധിക്കുക നിയമസാധുത മാത്രം
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ മുൻ നിയമ മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. മുത്തലാഖിനെതിരെ സമർപ്പിക്കപ്പെട്ടിട്ടള്ള ഹർജികൾ മെയ് 11 മുതൽ 19 വരെ സുപ്രീം കോടതി പരിഗണിക്കും. ഇരുക്കൂട്ടർക്കും സ്വീകാര്യമായ പരിഹാരം നിർദ്ദേശിക്കുന്നതിന് അമിക്കസ് ക്യൂറിയാവാൻ അനുവദിക്കണമെന്ന് സൽമാൻ ഖുർഷിദ് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹർ, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗൾ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്‌ക്യൂറിയാവാൻ ഖുർഷിദിന് അനുമതി നൽകിയത്. മുത്തലാഖ് സംബന്ധിച്ചുള്ള എല്ലാ ഹർജികളിലും വേനലവധിയിൽ വാദം കേൾക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. നേരത്ത മുത്തലാഖ് വിഷയം സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന് വിട്ടിരുന്നു. മുത്തലാഖിന്റെ നിയമസാധുതയല്ലാതെ ഏകികൃത സിവിൽ കോഡ് പോലുള്ള മറ്റ് വിഷയമൊന്നും പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു.
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ മുൻ നിയമ മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. മുത്തലാഖിനെതിരെ സമർപ്പിക്കപ്പെട്ടിട്ടള്ള ഹർജികൾ മെയ് 11 മുതൽ 19 വരെ സുപ്രീം കോടതി പരിഗണിക്കും.
ഇരുക്കൂട്ടർക്കും സ്വീകാര്യമായ പരിഹാരം നിർദ്ദേശിക്കുന്നതിന് അമിക്കസ് ക്യൂറിയാവാൻ അനുവദിക്കണമെന്ന് സൽമാൻ ഖുർഷിദ് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹർ, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗൾ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്‌ക്യൂറിയാവാൻ ഖുർഷിദിന് അനുമതി നൽകിയത്.
മുത്തലാഖ് സംബന്ധിച്ചുള്ള എല്ലാ ഹർജികളിലും വേനലവധിയിൽ വാദം കേൾക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. നേരത്ത മുത്തലാഖ് വിഷയം സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന് വിട്ടിരുന്നു. മുത്തലാഖിന്റെ നിയമസാധുതയല്ലാതെ ഏകികൃത സിവിൽ കോഡ് പോലുള്ള മറ്റ് വിഷയമൊന്നും പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു.