ജയ്പുർ: സ്പീഡ് പോസ്റ്റ് വഴി മുത്തലാഖ്. രാജസ്ഥാനിലെ പൊഖ്‌റാനിൽ താമസിക്കുന്ന യുവതിക്കാണ് 'വിവാഹമോചനം' കത്തായി ലഭിച്ചത്. മൂന്നു വർഷം മുൻപു വിവാഹിതയായ യുവതിക്കു സൗന്ദര്യമില്ലെന്നതാണ് ഭർത്താവ് പറയുന്ന കാരണം.

ഓഗസ്റ്റ് 14 തീയതി വച്ച കത്ത് പക്ഷേ, സെപ്റ്റംബർ ഒന്നിനാണു ലഭിച്ചത്. യുവതിയുടെ പരാതിയെ തുർന്ന് കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണു സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.