- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വിമാനത്താവളത്തിൽ കുടുക്കി തടയാൻ മനക്കോട്ട കെട്ടേണ്ട; എല്ലാ പഴുതുകളും അടച്ച് ആരെയും അറിയിക്കാതെയാവും വരവ്; ഞങ്ങൾ വന്നുമടങ്ങിയ ശേഷമാകും എല്ലാവരും ഇക്കാര്യം അറിയുക; കേരള പൊലീസ് സുരക്ഷ ഉറപ്പ് നൽകിയിട്ടുണ്ട്; ആദ്യവട്ടം പരാജയപ്പെട്ടെങ്കിലും അധികം വൈകാതെ ശബരിമല ദർശനത്തിനെത്തുമെന്ന് തൃപ്തി ദേശായി
തിരുവനന്തപുരം: ആദ്യവട്ടം പരാജയപ്പെട്ടെങ്കിലും, താൻ അധികം വൈകാതെ ശബരിമല ദർശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് പോലുള്ള അനുഭവം ഇനി ആവർത്തിക്കില്ല. എല്ലാ പഴുതുകളും അടച്ചായിരിക്കും അടുത്ത വരവ്. കഴിഞ്ഞ തവണ തീയതി പ്രഖ്യാപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നിട്ടും അതുസാധ്യമായില്ല. അതുകൊണ്ട് ഇനി തീയതി വെഴിപ്പെടുത്താതെ രഹസ്യമായിട്ടായിരിക്കും വരിക. കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായത് പോലുള്ള പ്രതിഷേധം ഇനിയും പ്രതീക്ഷിക്കുന്നു. പമ്പ വരെ പോലും അന്ന് പോകാൻ കഴിഞ്ഞില്ല. ഭക്തിയുടെ പേരിലാണ് ഈ പ്രതിഷേധമെന്ന് പുരോഗമനസമൂഹം എന്ന അവകാശപ്പെടുന്ന കേരളത്തിൽ നിന്നുണ്ടായതെന്ന് കരുതുന്നില്ല. ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടയ്ക്കിടെ കോടതിയെ സമീപിക്കേണ്ട കാര്യമില്ല. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമല ദർശനമാകാമെന്ന് കോടതി വിധി
തിരുവനന്തപുരം: ആദ്യവട്ടം പരാജയപ്പെട്ടെങ്കിലും, താൻ അധികം വൈകാതെ ശബരിമല ദർശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് പോലുള്ള അനുഭവം ഇനി ആവർത്തിക്കില്ല. എല്ലാ പഴുതുകളും അടച്ചായിരിക്കും അടുത്ത വരവ്.
കഴിഞ്ഞ തവണ തീയതി പ്രഖ്യാപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നിട്ടും അതുസാധ്യമായില്ല. അതുകൊണ്ട് ഇനി തീയതി വെഴിപ്പെടുത്താതെ രഹസ്യമായിട്ടായിരിക്കും വരിക. കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായത് പോലുള്ള പ്രതിഷേധം ഇനിയും പ്രതീക്ഷിക്കുന്നു. പമ്പ വരെ പോലും അന്ന് പോകാൻ കഴിഞ്ഞില്ല. ഭക്തിയുടെ പേരിലാണ് ഈ പ്രതിഷേധമെന്ന് പുരോഗമനസമൂഹം എന്ന അവകാശപ്പെടുന്ന കേരളത്തിൽ നിന്നുണ്ടായതെന്ന് കരുതുന്നില്ല.
ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടയ്ക്കിടെ കോടതിയെ സമീപിക്കേണ്ട കാര്യമില്ല. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമല ദർശനമാകാമെന്ന് കോടതി വിധിച്ചതാണ്. അതുകൊണ്ട് തന്നെ തങ്ങൾ വീണ്ടു ശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്യും. കേരള പൊലീസുമായി സംസാരിച്ചപ്പോൾ സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആരെയും അറിയിക്കാതെ വരാനാണ് പൊലീസിന്റെ നിർദ്ദേശം.
എല്ലാവിധ തയ്യാറെടുപ്പുകളോടെയുമായിരിക്കും ഭൂമാത ബ്രിഗേഡ് വീണ്ടും വരിക. ആദ്യം സംഭവിച്ചത് പോലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ എപ്പോൾ എങ്ങനെ വരുമെന്നതിനെ കുറിച്ച് ഒരുസൂചനയും നൽകില്ല. ശബരിമലയിലെ യുവതീപ്രവേശനം തന്നെയാണ് ലക്ഷ്യം. അതിനുള്ള എല്ലാ തയ്യാറെടുപ്പോടെയും ആകും വരിക. ഞങ്ങൾ വന്നുമടങ്ങിയതിന് ശേഷമാകും ലോകം ഇക്കാര്യം അറിയുക. അതുകൊണ്ട് തന്നെ ദർശനം നടത്തിയേ മടങ്ങൂ എന്നും തൃപ്തി ദേശായി അഭിമുഖത്തിൽ പറഞ്ഞു.
നവംബർ 16 ന് പുലർച്ചെ കൊച്ചിയിൽ വിമാനമിറങ്ങിയ തൃപ്തി ദേശായി അടക്കമമുള്ള ആറംഗസംഘത്തെ വിമാനത്താവളത്തിൽ നിന്നും പുറത്തുവിടാതെ ശക്തമായ നാമജപ പ്രതിഷേധവുമായിട്ടാണ് പുറത്ത് ബിജെപി തടഞ്ഞത്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് വിടാൻ പോലും വിടാൻ കൂട്ടാക്കാതെ പ്രായമായ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ രംഗത്തുവന്നു. വിമാനത്താവളത്തിന് മുമ്പിൽ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധക്കാർ പ്രതിഷേധിച്ചത്. എന്തുവന്നാലും തൃപ്തിദേശായിയെ ശബരിമലയിൽ എത്താൻ അനുവദിക്കില്ലെന്നും വിമാനത്താവളത്തിന് പുറത്തേക്ക് പോലും വിടില്ലെന്നും പ്രതിഷേധക്കാർ നിലപാട് എടുത്തതോടെ ശബരിമല കയറാൻ എത്തിയ തൃപ്തിയും കൂട്ടരും വിമാനത്താവളത്തിൽ കുടുങ്ങി. അതേസമയം എന്തുവന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലായിരുന്നു തൃപ്തിദേശായി.
അതിനിടെ തൃപ്തിക്ക് വാഹനസൗകര്യം നൽകാനാകില്ലെന്ന് കൊച്ചിയിലെ ടാക്സികാറുകളും നിലപാട് എടുത്തു. പ്രീ പെയ്ഡ്, ഓൺലൈൻ ടാക്‌സി ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയമായി. രണ്ടു തവണയും ടാക്‌സികൾ ഇവരെ കൊണ്ടുപോകാൻ സമ്മതിച്ചില്ല. ഇതോടെ ബിജെപി നേതാക്കളുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. പമ്പയിലെത്തിയാൽ സംരക്ഷണം നൽകാമെന്നായിരുന്നു പൊലീസ് നിലപാട്. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ വന്നതോടെ, തൃപ്തി ദേശായിയും കൂട്ടരും പൂണെക്ക് മടങ്ങുകയായിരുന്നു. പൂണെ വിമാനത്താവളത്തിലും തൃപ്തിദേശായിക്ക് പ്രതിഷേധം നേരിടേണ്ടി വന്നു.