കൊച്ചി: ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി ആരോപിച്ച് ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണപ്പെട്ടത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു കഴിഞ്ഞു. താൻ നേരിട്ട ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും ഇതുമൂലം നേരിട്ട പ്രയാസങ്ങളും വിവരിക്കുകയാണ് ട്രാൻസ് വുമണായ തൃപ്തി ഹൃതിക്.

തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് 2015ൽ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയിൽ വച്ചായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കും മുമ്പ് യാതൊരു പരിശോധനകളും നടന്നില്ല. എച്ച്.ഐ.വി ടെസ്റ്റ് മാത്രം നടത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു റൂമിൽ ഒരു ടേബിളിൽ കിടത്തി. അവിടെ ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും നൂലുമാത്രമാണുണ്ടായിരുന്നു. സാധാരണ അനസ്തേഷ്യ നൽകാറുണ്ടെന്നു കേട്ടിരുന്നു. ഇവിടെ അതൊന്നും ഉണ്ടായില്ല.

മറ്റുസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നത് ശാരീരകമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂത്രം തടസപ്പെട്ടു. അവസാനം കമ്പിവെച്ച് തുളച്ച് മൂത്രം പോകാൻ കുഴലിട്ടുവെന്നും ഇന്നും വേദന മറക്കാനാവാതെ തൃപ്തി പറയുന്നു.

ഓപ്പറേഷൻ കഴിഞ്ഞ ഉടൻ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂർവ്വമായ ജൽസയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയിൽ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാൻ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. പണം അടച്ച് തീർക്കാൻ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ജീവിക്കാൻ പണംകണ്ടെത്താനായി ഇറങ്ങിയത്.

ട്രാൻസ്ജൻഡർ വിഭാഗത്തിലെ ആദ്യ സംരംഭക

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സംരംഭക കൂടിയായ തൃപ്തി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ആർട്ടിസാൻ ഐഡി കാർഡ് നേടിയ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കൂടിയാണ്. 2017 ഡിസംബർ ഏഴിനാണ് തൃപ്തിക്ക് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ആർട്ടിസാൻ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നത്. ട്രാൻസ്ജൻഡർ വിഭാഗത്തിലെ ആദ്യ സംരംഭക എന്ന നിലയിലേക്ക് ഒരു രാത്രി കൊണ്ടല്ല തൃപ്തി എത്തിയത്. 17വർഷം എടുത്താണ് കരകൗശല നിർമ്മാണത്തിൽ തൃപ്തി വൈദഗ്ദ്യം നേടിയത്.

തൃപ്തിയുടെ ജീവിത വിജയം അവിടെ തുടങ്ങുകയായിരുന്നു. കാസർകോടുകാരിയായ തൃപ്തി മുംബൈയിലേയും ചെന്നൈയിലേയും ജീവിതം അവസാനിപ്പിച്ച് അവസാനം കൊച്ചിയിൽ താമസമാക്കുന്നതും സിനിമയോടുള്ള അഭിനിവേശവും ആഗ്രഹവും കൊണ്ടു തന്നെയായിരുന്നു.

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി എത്തിയ തൃപ്തിയുടെ സ്വന്തം കഥ തന്നെ സിനിമയാകാനും ചർച്ച നടന്നിരുന്നു.കൈകൾകൊണ്ട് ആഭരണങ്ങളും, അലങ്കാരങ്ങൾ നിറഞ്ഞ കുപ്പികളും ഉണ്ടാക്കി ഇതിനകം തൃപ്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സിൽക്ക് നൂലുകൾ, മുത്തുകൾ ഉണങ്ങിയ വിത്തുകൾ, ഉണങ്ങിയ പൂക്കൾ തുടങ്ങിയവ ഉപയോഗിച്ചാണ് തൃപ്തി ആഭരണങ്ങൾ ഉണ്ടാക്കാറ്. ഒഴിഞ്ഞ മദ്യകുപ്പികളും മറ്റുമാണ് തൃപ്തിയിടെ കലവിരുതിനാൽ അലങ്കാര കുപ്പികളും സ്പെഷ്യൽ വൈൻ കുപ്പികളുമായി മാറുന്നത്. ഓഡറനുസരിച്ചും ചെയ്തു കൊടുക്കാറുണ്ട്.നിലവിൽ ഇവയുടെ ഓൺലൈൻ വ്യാപാരവും നടത്തുന്നുണ്ട്.

കാസർകോട് മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. നാലാം ക്ലാസു മുതൽ നാടക അഭിനയത്തോട് താൽപര്യമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റു. മാസങ്ങളോളം വിശ്രമത്തിനുശേഷം സ്‌കൂളിൽ ചെന്നപ്പോൾ ടി.സി നൽകി മടക്കി. തുടർന്ന് പഠനം തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പിന്നീട് നാടുവിട്ട് മംഗലാപുരത്തെത്തി.

2004ലാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരാൾ തൃപ്തിയെ ബംഗളൂരുവിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. ആറുമാസം അയാൾ പറഞ്ഞിടത്ത് ജോലി നോക്കിയിരുന്നെങ്കിലും ഒരു രൂപപോലും കിട്ടിയില്ലെന്ന് മാത്രമല്ല, അവധിയും ഉണ്ടായിരുന്നില്ല. ഈസമയത്ത് നാട്ടിലുള്ള അമ്മയുടെ നമ്പർ ഒരു കൊച്ചു ഡയറിയിൽ എഴുതിവച്ചിരുന്നു. ഇവയെല്ലാം അടങ്ങിയ ബാഗ് ഇതിനിടയിൽ നഷ്ടപ്പെട്ടു.അവിടെ നിന്ന് രക്ഷപെട്ട തൃപ്തി ഒരു 'പടക്ക' കടയിൽ മൂന്ന് ദിവസം ജോലി ചെയ്തു. അവിടുന്നുകിട്ടിയ 1500 രൂപയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ നാട്ടിൽ എത്തിയപ്പോഴേക്കും അമ്മ ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു.

അമ്മയില്ലാതെ നാട്ടിൽ ജീവിക്കാൻ കഴിയാത്തതും ശാരീരികമായും പെണ്ണാവണം എന്ന അതിയായ ആഗ്രഹവും ഉള്ളിലൊതുക്കി 2006ൽ ചെന്നൈയിലെത്തി. അവിടെ ഹിജഡകൾക്കിടയിൽ എത്തിയ തൃപ്തി ഏറെ സന്തോഷവതിയായിരുന്നു. താൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് പെണ്ണായി നടക്കാമെന്നതായിരുന്നു പ്രധാന കാരണം. എന്നാൽ ഹിജഡാ കൾച്ചറിലെ നിയമം പഠിക്കാൻ ഇതിനിടയിൽ പൂണെയിലേക്ക് അയച്ചു. പെണ്ണാവണമെന്ന ആഗ്രഹത്താൽ നേരിടേണ്ടി വന്നത് വലിയ പരീക്ഷണങ്ങളായിരുന്നു. സർജറിക്കുള്ള പണം സ്വയം കണ്ടെത്തണം.പലയിടത്തും കാണുമ്പോൾ തന്നെ ആളുകൾ ആട്ടിഓടിക്കും ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു.

അവിടെയും ഒറ്റപ്പെടുത്തലുകളും കളിയാക്കലും കൂടിയായപ്പോൾ മടുത്തു. ഈ നിലയിൽ അധികനാൾ തുടരാൻ സാധിക്കാതായപ്പോൾ വീണ്ടും നാട്ടിലേക്ക് തിരികെ പോന്നു. പിന്നീട് ബോംബയിലും കോഴിക്കോടുമായി ഒരു കാറ്ററിങ് സർവീസിൽ ജോലി ചെയ്തെങ്കിലും ആണായിജീവിക്കാൻ തനിക്ക് ഒട്ടും പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് 2012ൽ വീണ്ടും ചെന്നൈലേക്ക് വണ്ടികയറി. ഈ സമയത്താണ് പിന്നീട് അടച്ചുതീർക്കണം എന്ന വ്യവസ്ഥയിൽ ഓപറേഷനുള്ള പണം അവിടെ നിന്നും അനുവദിച്ചു. ഓപ്പറേഷൻ നടന്നിടത്ത് ഒരു മേശമാത്രമാണുണ്ടായിരുന്നത്.

മറ്റുസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നത് ശാരീരികമായും പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രമാണ്. പച്ചക്ക് തന്നെയായിരുന്നു ഓപ്പറേഷൻ ചെയ്തതും തുന്നികെട്ടിയതുമെല്ലാം. അതുവരെ കിരണായിരുന്ന താൻ അങ്ങിനെ തൃപ്തിയായി മാറി. ഓപ്പറേഷൻ കഴിഞ്ഞ ഉടൻ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂർവ്വമായ ജൽസയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയിൽ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാൻ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. പൈനസ് അടച്ച് തീർക്കാൻ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ഭിക്ഷാടനത്തിന് പോയത്. പൈനസ് അടച്ച് തീർത്തതോടെ വീണ്ടും സ്വതന്ത്രയായി.

ഭിക്ഷാടനവും ലൈഗികവൃത്തിയും അല്ല തൊഴിലെന്ന് ബോധ്യം വന്നപ്പോൾ വീണ്ടും കേരളത്തിലേക്ക് തന്നെ മടങ്ങി വന്നു. സിനിമയെന്ന വലിയ സ്വപ്നവും കൊണ്ടാണ് തൃപ്തി 2016ൽ കൊച്ചിയിലെത്തിയത്. ഇവിടെ എത്തിയപ്പോഴും വലിയ അക്രമണങ്ങൾ ഉണ്ടായി. ഓട്ടോയിൽ എത്തിയ രണ്ട് പേർ കമ്പികൊണ്ട് അടിക്കുകയായിരുന്നു. എന്നാൽ അവർ ആരാണെന്നോ എന്തിനാണ് തന്നെ അടിച്ചതെന്നോ ഇന്നും അറിയില്ല. ഈസമയത്തുണ്ടായ വാശിയാണ് പിന്നീട് തൃപ്തിയുടെ മുന്നേറ്റങ്ങൾക്കും നിശ്ചദാർഢ്യത്തിനും വഴിയൊരുക്കിയത്.

ഇനി നാടു വിട്ടുപോകില്ലെന്നും നാട്ടിൽനിന്നു കൊണ്ടുതന്നെപോരാടി മുന്നേറണമെന്നും ദൃഢനിശ്ചയമെടുത്തു. കേരളത്തിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പൂർണ പിന്തുണയും ഈസമയത്ത് ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽകിടക്കെ മറ്റുകേരളത്തിലെ ട്രാൻസ് സുഹൃത്തുക്കൾ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ഈ സമയത്ത് തൃപ്തിയെ ചികിത്സിച്ച ഡോക്ടർ ആനി തന്നെയാണ് കൈകളാൽ വസന്തം സൃഷ്ടിക്കാനും പഠിപ്പിച്ചത്. ആനയുടെ സ്നേഹവും ഉപദേശങ്ങളും മുന്നേറാനുള്ള പ്രചോദനം നൽകി.

2017-ൽ ക്യൂൻ ഓഫ് ദയ മത്സരത്തിൽ പങ്കെടുത്ത് 300പേരിൽ പതിനഞ്ചാമതായി ഫൈനൽ റൗണ്ടിലെത്തി.കേരള ലളിതകലാ അക്കാദമയിൽ അംഗത്വം, കൊച്ചി മെട്രോയിൽ ജോലിക്കായി പരിശീലനം നേടിയ ട്രാൻസ്ജെൻഡർ എന്നിങ്ങനെ തൃപ്തിയുടെ കിരീടത്തിൽ പിന്നെയുമുണ്ട് തൂവലുകൾ.ഫാഷൻ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. ഇതിനകംതന്നെ ധാരാളം കോളജുകളിൽ പ്രഭാഷണങ്ങൾ നടത്തുകയും അതിഥിയായി എത്തുകയും ചെയ്തു. മോഡലിങ് രംഗത്തും ഇന്ന് തൃപ്തി സജീവമാണ്. 2019 ഹൃതികുമായി വിവാഹം നടന്നു. ഇന്നു നല്ലൊരു ഭാര്യകൂടിയാണ് തൃപ്തി. സംസ്ഥാന സർക്കാറിന്റെ ജീവനി പദ്ധതി രജിസ്ട്രേഷനിലൂടെ മരണാനന്തരം അവയവം