- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന് വധഭീഷണി; കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഭീഷണിപ്പോസ്റ്റ്; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന് ഫേസ്‌ബുക്കിലൂടെ വധഭീഷണി. റിയ റോയ് എന്ന വ്യക്തിയുടെ പേരിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപയും നൽകാമെന്നാണ് പോസ്റ്റിലുള്ളത്. വെള്ളിയാഴ്ചയാണ് പൊലീസ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. വ്യാജ പേരിലാണ് പോസ്റ്റുള്ളതെന്ന് പറഞ്ഞ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തു. വേൾഡ് ആന്റി കമ്യൂണിസ്റ്റ് കൗൺസിലിനു'വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർഎസ്എസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് മണിക് സർക്കാർ ഉന്നിയിച്ചത്. ഇതിന്റെ പ്രതികരണമാണോ ഭീഷണി സന്ദേശത്തിന്റെ രൂപത്തിൽ വന്നതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന് ഫേസ്‌ബുക്കിലൂടെ വധഭീഷണി. റിയ റോയ് എന്ന വ്യക്തിയുടെ പേരിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപയും നൽകാമെന്നാണ് പോസ്റ്റിലുള്ളത്. വെള്ളിയാഴ്ചയാണ് പൊലീസ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. വ്യാജ പേരിലാണ് പോസ്റ്റുള്ളതെന്ന് പറഞ്ഞ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
വേൾഡ് ആന്റി കമ്യൂണിസ്റ്റ് കൗൺസിലിനു'വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർഎസ്എസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് മണിക് സർക്കാർ ഉന്നിയിച്ചത്. ഇതിന്റെ പ്രതികരണമാണോ ഭീഷണി സന്ദേശത്തിന്റെ രൂപത്തിൽ വന്നതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Next Story