- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം പിന്മാറിയ ചാരിലാം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം; ബിജെപി സ്ഥാനാർത്ഥി ജിഷ്ണു ദേബർമന്റെ ഭൂരിപക്ഷം 26510 വോട്ട്
അഗർത്തല: ത്രിപുരയിലെ ചാരിലാം മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം. ഉപമുഖ്യമന്ത്രിയായ ജിഷ്ണുദേബ് ബർമന് വൻ വിജയമാണ് നേടിയത്. കോൺഗ്രസിന്റെ അർജുൻ ദേബ് ബർമനെ 26, 510 വോട്ടുകൾക്കാണ് ജിഷ്ണു തോൽപ്പിച്ചത്. മാർച്ച് 12 നായിരുന്നു ചാരിലാം മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ബിജെപി സംസ്ഥാനത്താകമാനം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് സിപിഐഎം തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന രാമചന്ദ്രനാരായൺ ദേബ് ബർമ പ്രചരണത്തിനിടെ മരിച്ചതിനെ തുടർന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. മാർച്ച് 12 ന് നടന്ന വോട്ടെടുപ്പിൽ 78.45 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചാരിലാം മണ്ഡലത്തിലെ വിജയത്തോടെ ത്രിപുര നിയമസഭയിലെ ബിജെപിയുടെ അംഗബലം 36 ആയി ഉയർന്നു. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ അംഗബലം 44 ആയും ഉയർന്നു. സിപിഐഎമ്മിന് 16 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ പത്ത് സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനാ
അഗർത്തല: ത്രിപുരയിലെ ചാരിലാം മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം. ഉപമുഖ്യമന്ത്രിയായ ജിഷ്ണുദേബ് ബർമന് വൻ വിജയമാണ് നേടിയത്. കോൺഗ്രസിന്റെ അർജുൻ ദേബ് ബർമനെ 26, 510 വോട്ടുകൾക്കാണ് ജിഷ്ണു തോൽപ്പിച്ചത്. മാർച്ച് 12 നായിരുന്നു ചാരിലാം മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ബിജെപി സംസ്ഥാനത്താകമാനം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് സിപിഐഎം തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന രാമചന്ദ്രനാരായൺ ദേബ് ബർമ പ്രചരണത്തിനിടെ മരിച്ചതിനെ തുടർന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. മാർച്ച് 12 ന് നടന്ന വോട്ടെടുപ്പിൽ 78.45 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചാരിലാം മണ്ഡലത്തിലെ വിജയത്തോടെ ത്രിപുര നിയമസഭയിലെ ബിജെപിയുടെ അംഗബലം 36 ആയി ഉയർന്നു. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ അംഗബലം 44 ആയും ഉയർന്നു. സിപിഐഎമ്മിന് 16 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ പത്ത് സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.
മാർച്ച് ഒൻപതിനായിരുന്നു ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ത്രിപുരയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 25 വർഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ വിജയം. വിജയത്തിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവർത്തകർ വ്യാപകഅക്രമം അഴിച്ചുവിട്ടിരുന്നു. സംസ്ഥാനത്ത് രണ്ടിടത്ത് ലെനിന്റെ പ്രതിമകൾ തകർക്കുകയും സിപിഐഎം ഓഫീസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. നിരവധി സിപിഐഎം പ്രവർത്തകർക്ക് അക്രമത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.