- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ല; ബിജെപി വൻ മുന്നേറ്റം നടത്തും; മാണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം ഭരണം നിലനിർത്തും; ത്രിപുര ഇന്ന് പോളിങ് ബൂത്തിൽ; നെഞ്ചിടിച്ച് സിപിഎമ്മും പ്രതീക്ഷയോടെ ബിജെപിയും
അഗർത്തല: സിപിഎമ്മും ബിജെപി.യും നേർക്കുനേർ പോരാട്ടം നടത്തുന്ന ത്രിപുരയിൽ വോട്ടെടുപ്പിന് തുടക്കമായി. അറുപതംഗ നിയമസഭയിലെ 59 സീറ്റുകളിലാണ് വോട്ടെടുപ്പ്. സിപിഎം. സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ് ബർമയുടെ മരണത്തെത്തുടർന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാർച്ച് 12-ലേക്ക് മാറ്റിയിരുന്നു. 25 വർഷമായി അധികാരത്തിലിരിക്കുന്ന സിപിഎം. നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി മണിക് സർക്കാരിന്റെ ജനകീയ മുഖമാണ് ഇതിന് കാരണം. എന്നാൽ സിപിഎമ്മിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് ബിജെപി. ഉയർത്തുന്നത്. നാലു പ്രചാരണറാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ രംഗത്തിറക്കിയാണ് അവർ പ്രചാരണം കൊഴുപ്പിച്ചത്. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്!ലി, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രചാരണത്തിനെത്തി. അഞ്ചാംവട്ടവും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മാണിക് സർക്കാറാണ്. സംസ്ഥാനത്തുടനീള
അഗർത്തല: സിപിഎമ്മും ബിജെപി.യും നേർക്കുനേർ പോരാട്ടം നടത്തുന്ന ത്രിപുരയിൽ വോട്ടെടുപ്പിന് തുടക്കമായി. അറുപതംഗ നിയമസഭയിലെ 59 സീറ്റുകളിലാണ് വോട്ടെടുപ്പ്. സിപിഎം. സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ് ബർമയുടെ മരണത്തെത്തുടർന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാർച്ച് 12-ലേക്ക് മാറ്റിയിരുന്നു.
25 വർഷമായി അധികാരത്തിലിരിക്കുന്ന സിപിഎം. നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി മണിക് സർക്കാരിന്റെ ജനകീയ മുഖമാണ് ഇതിന് കാരണം. എന്നാൽ സിപിഎമ്മിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് ബിജെപി. ഉയർത്തുന്നത്. നാലു പ്രചാരണറാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ രംഗത്തിറക്കിയാണ് അവർ പ്രചാരണം കൊഴുപ്പിച്ചത്. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്!ലി, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രചാരണത്തിനെത്തി.
അഞ്ചാംവട്ടവും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മാണിക് സർക്കാറാണ്. സംസ്ഥാനത്തുടനീളം അമ്പതോളം റാലികളാണ് പാർട്ടി നടത്തിയത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവർ പ്രചാരണങ്ങളിൽ പങ്കെടുത്തു. മാണിക് സർക്കാരിന്റെ ജനകീയ അടിത്തറ ശക്തമാണ്. അതുകൊണ്ട് തന്നെ ത്രിപുരയിൽ ഭരണം നിലനിർത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ. എങ്കിലും ബിജെപി ഉയർത്തുന്ന കടുത്ത വെല്ലുവിളി സിപിഎമ്മിന് ചെറിയ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപിക്ക് ഒന്നരശതമാനം വോട്ടാണ് ത്രിപുരയിൽ കിട്ടിയത്. അതുകൊണ്ട് തന്നെ വൻ മുന്നേറ്റം ഇത്തവണ ബിജെപി നടത്തുമെന്നാണ് വിലയിരുത്തൽ.
പ്രചാരണത്തിന്റെ അവസാനദിവസം കൈലാഷഹറിൽ പാർട്ടി ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഇവിടെ കോൺഗ്രസ് തകർന്നടിഞ്ഞു കഴിഞ്ഞു. കോൺഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബിജെപിയിൽ ചേരുകയും ചെയ്തു. അതുകൊണ്ട് തന്നെ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവച്ച കാശു പോലും കിട്ടാനിടയില്ല. 20 സീറ്റുകൾ പട്ടികവർഗ സംവരണമാണ്. 307 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 57 സീറ്റുകളിൽ സിപിഎം. മത്സരിക്കുമ്പോൾ, സഖ്യകക്ഷികളായ ആർ.എസ്‌പി., ഫോർവേഡ് ബ്ലോക്ക്, സിപിഐ. എന്നിവർ ഓരോ സീറ്റിലും ജനവിധി തേടുന്നു.
ഗോത്രപാർട്ടിയായ ഇൻഡീജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി.)യുമായി ബിജെപി. സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഒമ്പതു സീറ്റുകളിലാണ് ഐ.പി.എഫ്.ടി. മത്സരിക്കുന്നത്. ബാക്കി 51 സീറ്റുകളിലും ബിജെപി.യും. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് 59 സീറ്റുകളിലാണ് മത്സരിക്കുന്നത്. കാക്രബോൺ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. സംസ്ഥാനത്താകെ 25,73,413 സമ്മതിദായകരാണുള്ളത്. ഇതിൽ 47,803 പേർ കന്നിവോട്ടർമാരാണ്. 11 പേർ ഭിന്നലൈംഗികരാണ്. 3,214 പോളിങ് സ്റ്റേഷനുകളാണുള്ളത്. അതിൽ 47 എണ്ണം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. മാർച്ച് മൂന്നിനാണ് വോട്ടെണ്ണൽ.