- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കങ്ങൾ ഏതാനും ദിവസത്തേക്ക് മാത്രമാണ്; എന്നാൽ എന്നും പുലർച്ചെ ഉച്ചഭാഷിണിയിലൂടെ നടക്കുന്ന ബാങ്കുവിളി എന്തേ മതേതര വാദികൾ എതിർക്കാത്തത്? ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്കർഷിക്കുന്നുണ്ടോ? വിവാദ പരാമർശവുമായി ത്രിപുര ഗവർണർ
ന്യൂഡൽഹി: മുസ്‌ളീം പള്ളികളിലെ ബാങ്കുവിളിക്ക് എതിരെ ത്രിപുര ഗവർണർ തഥാഗത് റോയ്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി ശബ്ദശല്യം ഉണ്ടാക്കുന്നുവെന്നാണ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ ഗവർണർ പറഞ്ഞത്. ഇത്തരം ബാങ്കുവിളിയെക്കുറിച്ച് മതേതര ജനസഞ്ചയം മൗനം പാലിക്കുന്നത് തന്നെ അമ്പരപ്പിക്കുന്നതായും തഥാഗത് എഴുതി. ഓരോ ദീപാവലിക്കും പടക്കങ്ങളുടെ ശബ്ദശല്യത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ഈ പടക്കങ്ങൾ വർഷത്തിൽ ഏതാനും ദിവസത്തേക്കു മാത്രമാണ്. എന്നാൽ പുലർച്ചെ നാലരയ്ക്ക് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്ന കാര്യത്തിൽ ഒരു ഏറ്റുമുട്ടലുമില്ല. ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്‌കർഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചകെന്റ കാലത്ത് ഉച്ചഭാഷിണി ഉണ്ടായിരുന്നില്ലെന്നുകൂടി ഓർമ്മിപ്പിച്ചാണ് ഗവർണറുടെ ട്വീറ്റ്. ഡൽഹിയിൽ ഈ ദീപാവലിക്ക് കരിമരുന്നു പ്രയോഗം സുപ്രീംകോടതി വിലക്കിയിരുന്നു. ഈ നിരോധനത്തിനോട് ഉള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് ഗവർണർ ഈ പരാമർശം നടത്തിയത്. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതിനോട് ഹിന്ദുവായ
ന്യൂഡൽഹി: മുസ്‌ളീം പള്ളികളിലെ ബാങ്കുവിളിക്ക് എതിരെ ത്രിപുര ഗവർണർ തഥാഗത് റോയ്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി ശബ്ദശല്യം ഉണ്ടാക്കുന്നുവെന്നാണ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ ഗവർണർ പറഞ്ഞത്. ഇത്തരം ബാങ്കുവിളിയെക്കുറിച്ച് മതേതര ജനസഞ്ചയം മൗനം പാലിക്കുന്നത് തന്നെ അമ്പരപ്പിക്കുന്നതായും തഥാഗത് എഴുതി.
ഓരോ ദീപാവലിക്കും പടക്കങ്ങളുടെ ശബ്ദശല്യത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ഈ പടക്കങ്ങൾ വർഷത്തിൽ ഏതാനും ദിവസത്തേക്കു മാത്രമാണ്. എന്നാൽ പുലർച്ചെ നാലരയ്ക്ക് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്ന കാര്യത്തിൽ ഒരു ഏറ്റുമുട്ടലുമില്ല.
ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്‌കർഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചകെന്റ കാലത്ത് ഉച്ചഭാഷിണി ഉണ്ടായിരുന്നില്ലെന്നുകൂടി ഓർമ്മിപ്പിച്ചാണ് ഗവർണറുടെ ട്വീറ്റ്.
ഡൽഹിയിൽ ഈ ദീപാവലിക്ക് കരിമരുന്നു പ്രയോഗം സുപ്രീംകോടതി വിലക്കിയിരുന്നു. ഈ നിരോധനത്തിനോട് ഉള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് ഗവർണർ ഈ പരാമർശം നടത്തിയത്. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതിനോട് ഹിന്ദുവായ തനിക്ക് എതിർപ്പുണ്ടെന്ന് ചാനൽ സംഭാഷണത്തിൽ തഥാഗത റോയ് പറഞ്ഞു. പടക്കം പൊട്ടിക്കുന്നത് ഹൃദ്രോഗികളെ ബാധിക്കുമെന്നും മറ്റുമാണ് മതേതരക്കൂട്ടത്തിന്റെ വാദം. എന്നാൽ മറ്റുള്ളതൊന്നും അവർ കാണുന്നില്ല. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് എന്നായിരുന്നു ഗവർണറുടെ ചോദ്യം.
തന്റെ പരാമർശങ്ങൾ ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതല്ലെന്ന വാദം ഉന്നയിച്ചായിരുന്നു ഗവർണറുടെ അഭിപ്രായപ്രകടനം. അഭിപ്രായം പറയാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഒരു ആഭ്യന്തര യുദ്ധമില്ലാതെ അവസാനിക്കില്ലെന്ന് തഥാഗത് മുമ്പ് പ്രസ്താവിച്ചതും വിവാദമായിരുന്നു. വിഷയം ചർച്ചയാപ്പോൾ താൻ ജനസംഘ് നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ ഡയറിയിലെ ഭാഗം ഉദ്ധരിക്കുകയായിരുന്നു എന്നാണ് തിരുത്തിയത്.