- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി നഷ്ടപ്പെട്ടതോടെ ദാരിദ്ര്യം പിടിമുറുക്കി; ദാമ്പത്യത്തിലെ അസംതൃപ്തി കൂടിയായതോടെ തെരഞ്ഞെടുത്തത് മരണവും; ഒരു വയസ് മാത്രം പ്രായമുള്ള മകനും അവസാനമായി നൽകിയത് ആസിഡ്; 30കാരിയായ സ്കൂൾ അദ്ധ്യാപികയുടെ മരണത്തിൽ പ്രതിഷേധവുമായി അദ്ധ്യാപകരും
അഗർത്തല: ദാരിദ്ര്യത്തെ തുടർന്ന് സ്കൂൾ അദ്ധ്യാപിക ആസിഡ് കഴിച്ച് മരിച്ചു. ത്രിപുരയിലാണ് സംഭവം. റൂമി എന്ന 30കാരിയാണ് മരിച്ചത്. ഒരു വയസുകാരനായ കുട്ടിക്കും യുവതി ആസിഡ് നൽകി. 30 കാരിയായ റൂമി ദെബർമ എന്ന സ്ത്രീ ആത്മഹത്യ ചെയ്ത് മരിച്ചുവെന്നും കടുത്ത ദാരിദ്ര്യം കാരണം മകനെ കൊല്ലാൻ ശ്രമിച്ചുവെന്നും അഗർത്തലയിൽ പ്രതിഷേധം നടത്തിയ അദ്ധ്യാപകർ പറഞ്ഞു. പ്രക്ഷോഭം നടത്തിയ അദ്ധ്യാപകർ റൂമി ദെബർമയുടെ മൃതദേഹവുമായി അഗർത്തലയിലെ സിറ്റി സെന്ററിന് മുന്നിലെ തിരക്കേറിയ തെരുവിൽ മൂന്ന് മണിക്കൂർ ഉപരോധം നടത്തി. ഉച്ചകഴിഞ്ഞ് പൊലീസ് മൃതദേഹം ഖോവായിലെ വീട്ടിലേക്ക് കൊണ്ടുപോയി.
അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഇതേ തുടർന്ന് കുട്ടിക്കും ആസിഡ് നൽകിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമം. യുവതിയുടെ വീട്ടിൽ നിന്ന് 5 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ദാമ്പത്യജീവിതത്തിലെ അസംതൃപ്തിയും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടിൽ നിന്ന് സൾഫ്യൂരിക്കാസിഡിന്റെ കുപ്പി പൊലീസ് കണ്ടെടുത്തു. യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിത്സയ്ക്കായി അഗർത്തലയിലെ മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കിടെയാണ് യുവതി മരിച്ചത്. ഒരു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിനും അദ്ധ്യാപന ജോലി സമീപകാലത്ത് നഷ്ടമായിരുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
" യുവതിയുടെ വീട്ടിൽ നിന്നും ഒരു കുപ്പി സൾഫ്യൂറിക് ആസിഡ് കണ്ടെത്തി. യുവതിയെയും മകനെയും പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് അഗർത്തല സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ യുവതി മരിച്ചു, അതേസമയം ഒരു വയസുള്ള മകന്റെ നില ഗുരുതരമാണ്, "ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് ദിനേശ് ദെബ്മാൻ വീട്ടിലുണ്ടായിരുന്നില്ല. മറ്റൊരു സംഭവത്തിൽ ജോലി നഷ്ടപ്പെട്ട മറ്റൊരു സ്‌കൂൾ അദ്ധ്യാപകൻ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
മറുനാടന് ഡെസ്ക്