തെന്നിന്ത്യൻ സിനിമാലോകത്തെ ഗോസിപ്പുകോളങ്ങളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്നവ വാർത്തയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വർഷങ്ങൾ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവിൽ പിരിയാനും തീരുമാനിച്ചു. എന്നാൽ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളിൽ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവിൽ റാണ ദഗ്ഗുബട്ടി കരൺ ജോഹറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പ്രണയം തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. കരൺ ജോഹറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് റാണ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്. എന്നാൽ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കരണിന്റെ ചോദ്യം. ആദ്യം റാണ ചോദ്യത്തിൽ നിന്നും വഴുതി മാറാൻ ശ്രമിക്കുകയും തങ്ങൾ വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയും ചെയ്തു. എന്നാൽ പിന്നീട് സത്യം തുറന്നു പറഞ്ഞു.

ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാൾ സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല, റാണ പറഞ്ഞു. എന്നാൽ തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.

ചാറ്റ് ഷോയിൽ റാണയ്ക്കൊപ്പം പ്രഭാസും രാജമൗലിയും ഉണ്ടായിരുന്നു. പ്രഭാസിനെക്കാൾ മുൻപായി റാണ വിവാഹിതനാകുമെന്ന് രാജമൗലി ചാറ്റ് ഷോയ്ക്കിടയിൽ വെളിപ്പെടുത്തി.റാണ വളരെ അടുക്കും ചിട്ടയുമായി ജീവിക്കുന്ന ആളാണ്. ഓരോ കാര്യങ്ങളും അതിന്റേതായ രീതിയിൽ റാണ ചെയ്യും. അദ്ദേഹത്തിന്റെ ജീവിതം ശരിക്കും പറഞ്ഞാൽ ഒരു വയസ് മുതൽ 10 വരെ, 10 വയസ് മുതൽ 15 വരെ, 15 മുതൽ 20 വരെ എന്ന തരത്തിലാണ്. വിവാഹം എന്നത് അതിന്റെ ഒരു ഭാഗമാണ്. അത് തീർച്ചയായും നടക്കും. എന്നാൽ നീണ്ടു നിൽക്കുമോ എന്നെനിക്കറിയില്ല,പൊട്ടിച്ചിരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു.

ബാഹുബലി എന്ന ചിത്രത്തിനു ശേഷം അനുഷ്‌കയും പ്രഭാസും തമ്മിൽ പ്രണയമാണെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരൺ ജോഹർ ചോദിച്ചു. എന്നാൽ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു