- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരമണികിലുക്കി, കുടവയർ തുള്ളി തൃശൂരിലെ പുലികൾ ഇക്കുറിയും ഇറങ്ങും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫേസ്ബുക്ക് ലൈവിൽ പുലിക്കളി നടത്താനൊരുങ്ങി അയ്യന്തോൾ ദേശം; നാലാം ഓണനാളിൽ വൈകിട്ട് ഒരു മണിക്കൂർ പുലികൾ ഇറങ്ങും; പുലികൾ ചുവടുവയ്ക്കുക സ്വന്തം മടകളിൽ നിന്ന്!
തൃശൂർ: അരമണികിലുക്കി, കുടവയർ തുള്ളി തൃശൂരിലെ പുലികൾ ഇക്കുറിയും ഇറങ്ങും, കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്തതോടെ ഓൺലൈനിൽ പുലിക്കളി നടത്താനാണ് അയ്യന്തോൾ ദേശം ഒരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ തൃശൂർ പുലിക്കളിവിജയികളായ അയ്യന്തോൾ ദേശം ഇത്തവണയും പുലിക്കളി നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലാം ഓണനാളിൽ വൈകീട്ട് 3.30 മുതൽ 4.30 വരെ ആയിരിക്കും ഈ പുലിക്കളി.കോവിഡിന്റെ പശ്ചാത്തലത്തിൽ പുലികൾ സ്വന്തം മടകളിൽ (വീടുകളിൽ) നിന്ന്ചുവടു വെക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒന്നാക്കി ചേർത്ത്, സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സപ്രേക്ഷണം ചെയ്തായിരിക്കും ഈ വേറിട്ട പുലിക്കളി ഒരുക്കുന്നത്. പുലികളും താളവാദ്യക്കാരുമടക്കം ഏകദേശം 20 ഓളം പേരാണ് പുലിക്കളിയിൽ പങ്കെടുക്കുക. സാങ്കേതിക വിദഗ്ദ്ധർക്ക്പുറമെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും പുലിക്കളിക്കായി ഒരുക്കുന്ന ഈ വെർച്ച്വൽ കളിത്തട്ടിൽ സംഘടകർക്കൊപ്പം ഒത്തുചേരും.
സ്‌കൂൾ പഠനവും ഓഫീസ് ജോലികളും ദൂരസാങ്കേതിക വിദ്യയുടെ സഹായത്താൽ സംഘടിപ്പിക്കപ്പെടുന്ന ഈ സവിശേഷ കാലഘട്ടത്തിൽ പുലിക്കളിപോലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളും അത്തരത്തിൽ തന്നെ പ്രചരിപ്പിക്കപ്പെടണംഎന്ന ആലോചനയിൽ നിന്നാണ് ഈ ആശയം രൂപമെടുത്തത് എന്ന് സംഘാടക സമിതി സെക്രട്ടറി .കണ്ണൻ പറമ്പത്തും, പ്രസിഡന്റ് രാജേഷ് പട്ടയത്തുംപറയുന്നു.
എല്ലായ്‌പ്പോഴും ഒട്ടേറെ പുതുമകളും പ്രത്യേകതകളും സമ്മാനിച്ച അയ്യന്തോൾ ദേശം ഇക്കൊല്ലം തങ്ങളുടെകളിത്തട്ട്പുലികളുടെ തട്ടകമായ സ്വരാജ് റൗണ്ടിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലേയ്ക്ക് മാറ്റുകയാണ്.
കോവിഡ് ഭീതിയിൽപുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി ആസ്വാദകർക്ക് കൺകുളിർക്കെ പുലിക്കളി ആസ്വദിക്കാൻ ഇതവസരം ഒരുക്കുമെന്ന് തന്നെയാണ് സംഘാടകരുടെ ഉറച്ച വിശ്വാസം. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെഫേസ്‌ബുക്ക് പേജിൽ നാലോണ നാളിലെ തത്സമയ സംപ്രേഷണം കാണാൻ സാധിക്കും.