- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിച്ചു
ഫിലാഡൽഫിയ: വിസ്മയം വിതറുന്ന ഫിലാഡൽഫിയയ്ക്ക് തിലകക്കുറിയായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കേരളത്തിന്റെ അമ്പത്തിയേഴാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. നവംബർ എട്ടാംതീയതി ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചെയർമാൻ സുരേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. ഒരേ ഭാഷ സംസാരിക്കുകയും, സമാ
ഫിലാഡൽഫിയ: വിസ്മയം വിതറുന്ന ഫിലാഡൽഫിയയ്ക്ക് തിലകക്കുറിയായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കേരളത്തിന്റെ അമ്പത്തിയേഴാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. നവംബർ എട്ടാംതീയതി ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചെയർമാൻ സുരേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. ഒരേ ഭാഷ സംസാരിക്കുകയും, സമാനമായ ജീവിതരീതി പിന്തുടരുകയും ചെയ്യുന്ന ഒരു ജനതയുടെ ദീർഘകാല അഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു 1956 നവംബർ ഒന്നിലെ കേരളപ്പിറവിയെന്നും, മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനം വിദ്യാഭ്യാസത്തിലും ഭരണതലത്തിലും ലഭിക്കാതെ പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരുന്ന വേളയിൽ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിൽ ലോകമെമ്പാടമുള്ള മലയാളി സമൂഹത്തിന് അനല്പമായ ആഹ്ലാദമുണ്ടെന്നും സുരേഷ് നായർ പറഞ്ഞു.
തുടർന്ന് ഫൊക്കാനാ പ്രതിനിധി ജോർജ് ഓലിക്കൽ, പമ്പ പ്രതിനിധി അലക്‌സ് തോമസ്, ജോസഫ് മാണി (കോട്ടയം അസോസിയേഷൻ), ജോർജ് ജോസഫ് (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), ജോർജ് മാത്യു (ഫ്രണ്ട്‌സ് ഓഫ് റാന്നി), ജോർജ് ഏബ്രഹാം (സൗത്ത് ജേഴ്‌സി), സോമരാജൻ പി.കെ (എസ്.എൻ.ഡി.പി), രാജൻ സാമുവേൽ, സജി കരിങ്കുറ്റി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ഫിലിപ്പോസ് ചെറിയാൻ സ്വാഗതവും, ട്രഷറർ സാജൻ വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു.
ഭവസമൃദ്ധമായ അത്താഴ വിരുന്നിനുശേഷം പ്രശസ്ത ഗായകൻ ശബരീനാഥ് അവതരിപ്പിച്ച സംഗീതനിശയും സൂരജ് ദിനമണി, മനോജ് ലാമണ്ണിൽ, അനൂപ് എന്നിവരുടെ മിമിക്രി കലാശിൽപവും അരങ്ങേറി. സുരേഷ് നായർ അറിയിച്ചതാണിത്. 



