- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിനു പുതിയ നേതൃത്വം: ഫിലിപ്പോസ് ചെറിയാൻ പ്രസിഡന്റ്, ജിനുമോൻ ജോർജ് സെക്രട്ടറി
ഫിലഡൽഫിയ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിനു പുതിയ നേതൃത്വം.പുതിയ ഭാരവാഹികളായി ഫിലിപ്പോസ് ചെറിയാൻ (ചെയർമാൻ), തോമസ് പോൾ (ജനറൽ സെക്രട്ടറി), ജിനുമോൻ ജോർജ് (സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), ജോസഫ് മാണി (ജോ. ട്രഷറർ), എന്നിവരെയും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാന്മാരായി രാജൻ സാമ
ഫിലഡൽഫിയ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിനു പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ഫിലിപ്പോസ് ചെറിയാൻ (ചെയർമാൻ), തോമസ് പോൾ (ജനറൽ സെക്രട്ടറി), ജിനുമോൻ ജോർജ് (സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), ജോസഫ് മാണി (ജോ. ട്രഷറർ), എന്നിവരെയും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാന്മാരായി രാജൻ സാമുവൽ, അലക്‌സ് തോമസ്, റോണി വർഗീസ്, സജി കരിംകുറ്റിയിൽ എന്നിവരേയും ഓണാഘോഷ കമ്മിറ്റി ചെയർമാനായി ജീമോൻ ജോർജ്, കേരള ഡേ ചെയർമാനായി ജോർജ് ഓലിക്കൽ, കൾച്ചറൽ പ്രോഗ്രാം ചെയർമാനായി അനൂപ് ജോസഫ്, ഫണ്ട് സമാഹരണം ലിനോ ഏബ്രഹാം, ഓഡിറ്റർമാരായി ജോൺ പി. വർക്കി, ജോബി ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 28നു നടന്ന വാർഷിക പൊതുയോഗത്തിൽ രാജൻ സാമുവൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിനു മുതിർന്ന അംഗങ്ങളായ തമ്പി ചാക്കോ, സുധ കർത്ത എന്നിവർ നേതൃത്വം നൽകി.



