ഫിലഡൽഫിയ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2016 ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ്‌ ഒന്നിനു (ഞായർ) വൈകുന്നേരം 5.30നു പമ്പ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ നടന്ന പൊതുയോഗത്തിൽ സനൽ ഗോഫിനാഥ് നിർവഹിക്കും.

കഴിഞ്ഞ പതിമൂന്നു വർഷമായി ഫിലഡൽഫിയായിലെ സമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം സംയുക്ത ഓണാഘോഷങ്ങൾക്കും കേരള പിറവി ആഘോഷങ്ങൾക്കുമാണ് നേതൃത്വം കൊടുക്കുന്നത്.

ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, ജനറൽ സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി വുപുലമായ ആഘോഷ പരിപാടിക്കാണു ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിനു നടക്കുമെന്ന് ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ അറിയിച്ചു.