- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾക്ക് എങ്ങനെ സ്വന്തം കഴുത്തും കൈ ഞരമ്പുകളും മുറിക്കാനാകും; ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർതൃപിതാവ്; ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തൽ; സംശയങ്ങൾ തെളിയണമെന്നും ആവശ്യം
തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത വരാതെ ബന്ധുക്കളും നാട്ടുകാരും. ബന്ധുക്കൾ ഉയർത്തുന്ന പ്രാഥമിക ചോദ്യങ്ങൾ തന്നെയാണ് മരണം സംബന്ധിച്ച ദുരൂഹത വർധിപ്പിക്കുന്നതും. ഒരാൾക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്നാണ് മരിച്ച ആതിരയുടെ ഭർതൃപിതാവ് ചൂണ്ടിക്കാട്ടുന്നത്. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. ആതിര ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് നവവധുവിനെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭർത്താവിന്റെ വീട്ടിലെ ബാത്റൂമിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയതോടെ മരണകാരണം തേടി പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച് കിടന്ന ബാത്ത്റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാൻ എത്തിയെങ്കിലും വീട്ടിൽ ആരെയും കണ്ടില്ല.
ശരത് എത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുൻപാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.