- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായിഡുവിനോട് കൈകോർത്ത കോൺഗ്രസിനെ ദേശീയ തലത്തിൽ തെലങ്കാന രാഷ്ട്രീയസമിതി സഹായിക്കില്ല; ആന്ധ്രയിൽ ടിഡിപിയെ അപ്രസക്തനാക്കാൻ ജഗൻ മോഹൻ റെഡ്ഡിയുമായി കൈകോർക്കും; മമത ബാനർജിയും നിതീഷ് കുമാറുമായി സഹകരിച്ച് ദേശീയ രാഷ്ട്രീയം നോട്ടമിട്ട് ചന്ദ്രശേഖര റാവു; ബിഎസ്പിയും ഡിഎംകെയും ആർഎൽഡിയും ഒപ്പമുള്ള കോൺഗ്രസ് ശ്രമം ആം ആദ്മിയെ കൂടി ഒപ്പം നിർത്താനും; സഖ്യരാഷ്ട്രീയത്തിലെ ചങ്ങലക്കണ്ണികൾ ഇങ്ങനെ
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ അട്ടിമറി മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചുവെങ്കിലും 2019 തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വിജയത്തിൽ നിന്നുള്ള ആത്മവിശ്വാസം തികയില്ല. തെലങ്കാനയിൽ ചന്ദ്രബാബു നായിഡുവിനോട് ചേർന്ന് വിശാലസഖ്യം രൂപീകരിച്ചുവെങ്കിലും തെലങ്കാന രാഷ്ട്രീയസമിതിയോടെ സഖ്യത്തിന് അടിയറവു പറയേണ്ടി വന്നതും കോൺഗ്രസിനെ കണക്കുകൂട്ടലുകൾ തെറ്റിച്ച വസ്തുതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ കോൺഗ്രസിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി വേണ്ടി വരുമെന്നതാണ് പ്രധാനം. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപി.യും നേർക്കുനേരെയായിരുന്നു മത്സരമെങ്കിലും തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനോട് എതിരാടാൻ കോൺഗ്രസിന് നിലവിലുള്ള ആത്മബലം പോരാ എന്നു തോന്നിയിട്ടു തന്നെയാണ് തെലുങ്കുദേശം പാർട്ടിയെ കൂട്ടിനുകൂട്ടിയത്. എന്നാൽ കോൺഗ്രസ്-ടിഡിപി സഖ്യത്തെ തോൽപ്പിക്കാൻ സാധിച്ചതോടെ റാവുവിന്റെ തലപ്പൊക്കം ഇരട്ടിയാകുകയും അത് അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ കരുത്തോടെ ഗോദയിലിറങ
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ അട്ടിമറി മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചുവെങ്കിലും 2019 തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വിജയത്തിൽ നിന്നുള്ള ആത്മവിശ്വാസം തികയില്ല. തെലങ്കാനയിൽ ചന്ദ്രബാബു നായിഡുവിനോട് ചേർന്ന് വിശാലസഖ്യം രൂപീകരിച്ചുവെങ്കിലും തെലങ്കാന രാഷ്ട്രീയസമിതിയോടെ സഖ്യത്തിന് അടിയറവു പറയേണ്ടി വന്നതും കോൺഗ്രസിനെ കണക്കുകൂട്ടലുകൾ തെറ്റിച്ച വസ്തുതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ കോൺഗ്രസിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി വേണ്ടി വരുമെന്നതാണ് പ്രധാനം.
മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപി.യും നേർക്കുനേരെയായിരുന്നു മത്സരമെങ്കിലും തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനോട് എതിരാടാൻ കോൺഗ്രസിന് നിലവിലുള്ള ആത്മബലം പോരാ എന്നു തോന്നിയിട്ടു തന്നെയാണ് തെലുങ്കുദേശം പാർട്ടിയെ കൂട്ടിനുകൂട്ടിയത്. എന്നാൽ കോൺഗ്രസ്-ടിഡിപി സഖ്യത്തെ തോൽപ്പിക്കാൻ സാധിച്ചതോടെ റാവുവിന്റെ തലപ്പൊക്കം ഇരട്ടിയാകുകയും അത് അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ കരുത്തോടെ ഗോദയിലിറങ്ങാൻ റാവുവിനെ പ്രേരിപ്പിച്ചിട്ടുണ്ട.
അടുത്ത മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടക്കുന്നത് മനസിൽ കണ്ടാണ് റാവു നീക്കങ്ങൾ നടത്തുന്നത്. ആന്ധ്രയിൽ ടിഡിപിയെ അപ്രസക്തനാക്കുക എന്നതിനൊപ്പം തന്നെ കേന്ദ്രത്തിലും നായിഡുവിന്റെ പ്രാധാന്യം കുറയ്ക്കാനാണ് റാവു ക്യാമ്പ് നീക്കം നടത്തുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ കരുക്കൾ നീക്കുന്ന റാവുവും അംഗബലം കൂട്ടുന്നതിനായി പ്രാദേശിക നേതാക്കളേയും കൂട്ടുപിടിച്ചിട്ടുണ്ട്.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിനെ എതിർക്കുന്ന വൈഎസ്ആർ കോൺഗ്രസിലെ ജഗന്മോഹൻ റെഡ്ഡി, ജനസേന അധ്യക്ഷനും സിനിമാതാരവുമായ പവൻ കല്യാൺ എന്നിവരുമായി ധാരണയായിട്ടുണ്ട്. ഫോർവേഡ് ബ്ലോക്കിന്റെ തെലങ്കാനയിലെ ഏക എംഎൽഎ. കെ. ചന്ദർപട്ടേൽ നിയമസഭാതിരഞ്ഞെടുപ്പുഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ടി.ആർ.എസിലേക്ക് കൂറുമാറിയതും റാവുവിന് കൂടുതൽ കരുത്തുപകരുന്നതാണ്. രാമഗുണ്ഡം മണ്ഡലത്തിൽ ടി.ആർ.എസ്. സ്ഥാനാർത്ഥി എസ്. സത്യനാരായണയെ 26,000 വോട്ടിന് തോൽപ്പിച്ച പട്ടേൽ, ബുധനാഴ്ച ചന്ദ്രശേഖർറാവുവിന്റെ മകൻ കെ.ടി. രാമറാവുവിനെ കണ്ടാണ് പാർട്ടിയിൽ ചേരാൻ താത്പര്യമറിയിച്ചിട്ടുണ്ട്. 2014-ൽ ടി.ആർ.എസ്. സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയായത്. അന്ന് സത്യനാരായണയോട് 2,200 വോട്ടിന് തോറ്റിരുന്നു.
മൂന്നു പതിറ്റാണ്ടോളം ബദ്ധ വൈരികളായിരുന്ന കോൺഗ്രസും ടിഡിപിയും തെലങ്കാനയിൽ ഒന്നിച്ചത് കേന്ദ്രത്തിലും വിശാലസഖ്യ രൂപീകരണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ടിഡിപി കോൺഗ്രസ് വിശാലസഖ്യത്തിന്റെ പരീക്ഷണശാലയെന്ന് തെലങ്കാനയെ വിശേഷിപ്പിച്ചുവെങ്കിലും സഖ്യം തുടക്കത്തിൽ തന്നെ പിഴച്ചത് നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അതുകൊണ്ടു തന്നെ ടിഡിപിയുമായി മാത്രം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ നിന്നും കോൺഗ്രസ് പിൻവലിച്ച് മറ്റു പ്രാദേശിപാർട്ടികളുടെ കൂടി പിന്തുണയാണ് തേടുന്നത്.
ബിജെപിക്ക് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും അടിതെറ്റിയെന്നു മാത്രമല്ല ഇവിടങ്ങളിൽ ബിജെപി.യുടെ വോട്ടിങ് ശതമാനം ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 55 ശതമാനം വോട്ടുനേടിയ ബിജെപി.ക്ക് ഈ തിരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ടേയുള്ളൂ. രാജസ്ഥാനിലെ 50.90 ശതമാനം വോട്ടുകൾ 38.80 ശതമാനമായും ഛത്തീസ്‌ഗഢിലെ 48.70 ശതമാനം വോട്ടുകൾ 33 ശതമാനമായും ഇടിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഇടിവ് കോൺഗ്രസിന് പ്രയോജനപ്പെടുത്തണമെങ്കിൽ പൊതുതെരഞ്ഞെടുപ്പിൽ ചില വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടി വരും.
ചെറുപാർട്ടികളെ കൂടെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയാറാകുമ്പോൾ ഏവരുടേയും കണ്ണ് ആദ്യം പതിക്കുന്നത് ബിഎസ്‌പിക്കു നേരേയാണ്. ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തിതെളിയിച്ച ബിഎസ്‌പി കർണാടക തെരഞ്ഞെടുപ്പിലും എംഎൽഎയെ സൃഷ്ടിച്ചിരുന്നു. യുപിയിൽ പിന്നോക്കം പോയെങ്കിലും ഇപ്പോൾ നേടിയ വിജയം മായാവതിക്കും ഏറെ പ്രതീക്ഷയാണ് നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും വേണമെങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറായ മായാവതിയെ നോട്ടമിട്ടു തന്നെയാണ് കോൺഗ്രസ് ചരടുവലികൾ നടത്തുന്നതും.
കേന്ദ്രത്തിൽ ബിജെപിയെ തളയ്ക്കാൻ കോൺഗ്രസിന് മായാവതിയുടെ മുന്നിൽ മുട്ടുവളയ്ക്കുക തന്നെ വേണ്ടിവരുമെന്നും വിലയിരുത്തുന്നുണ്ട്.
മധ്യപ്രദേശിൽ 4.9 ശതമാനവും രാജസ്ഥാനിൽ നാലുശതമാനവും ഛത്തീസ്‌ഗഢിൽ 3.8 ശതമാനവും വോട്ടുനേടിയാണ് ബി.എസ്‌പി തങ്ങളുടെ കരുത്ത് കാട്ടിയത്. മൂന്നിടത്തുമായി 15 സീറ്റുകളും സ്വന്തമാക്കി. ബീഹാറിൽ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് ജെ.ഡി.യു. പിരിഞ്ഞുപോയെങ്കിലും കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യം ഇപ്പോഴുമുണ്ട്. ആർ.ജെ.ഡി.ക്കാണ് നായകസ്ഥാനമെങ്കിലും പിന്നാക്കവിഭാഗത്തിന്റെ പിന്തുണയുള്ള ആർ.എൽ.എസ്‌പി., എൻ.ഡി.എ വിട്ടുവന്നതും മഹാസഖ്യത്തെ സഹായിക്കും.
ബംഗാളിൽ ശക്തമായ വേരുകളുള്ള തൃണമൂൽ കോൺഗ്രസാണ് കോൺഗ്രസ് നോട്ടമിട്ടിരുന്ന മറ്റൊരു പാർട്ടി. 2014-ൽ ബംഗാളിലെ 42 ലോക്സഭാസീറ്റുകളിൽ 34 എണ്ണവും നേടിയതാണ് തൃണമൂൽ കോൺഗ്രസ്. ഏഴു ലോക്സഭാമണ്ഡലങ്ങളുള്ള ഡൽഹിയിൽ എ.എ.പി.യാണ് നിർണായകശക്തി. കോൺഗ്രസിനോട് മമത കുറവാണെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷപാർട്ടി സംഗമത്തിലെ അവരുടെ പങ്കാളിത്തം ബിജെപി. വിരുദ്ധചേരി ശക്തമാവുന്നതിന്റെ സൂചനയാണ്. നാല് ലോക്സഭാസീറ്റുള്ള എൻ.സി.പി.യാകട്ടെ മഹാരാഷ്ട്രയിൽ ശക്തരുമാണ്.
നിയമസഭയിൽ 98 സീറ്റുമായി പ്രതിപക്ഷത്തുള്ള ഡി.എം.കെ.യാണ് തമിഴ്‌നാട്ടിൽ ബിജെപി.വിരുദ്ധചേരിയുടെ ശക്തി. കർണാടകത്തിൽ കോൺഗ്രസുമായി നിലവിലെ സഖ്യം തുടരുമെന്ന് ജനതാദൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ബിജെപി വിരുദ്ധ ചേരികളിൽ നിൽക്കുന്ന പാർട്ടികളെ ചാക്കിട്ടു പിടിക്കുന്നതിനുള്ള തന്ത്രമാണ് കോൺഗ്രസ് അണിയറയിൽ തീർക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കാൻ പ്രദേശിക പാർട്ടികൾ തയാറാണ് എന്നതും കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്ന കാര്യമാണ്.