- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്ഞാത മരണ വണ്ടികൾ ജീവനെടുത്തത് 2000 ത്തോളം പേരുടെ! ട്രക്കുകളും ലോറികളും നമ്പർ പ്ലേറ്റ് മറച്ച് ജീവനെടുത്ത് കുതിച്ചു പായുന്നു; ദേശീയ പാതകളിൽ രാത്രി നരനായാട്ട്; വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം എങ്ങുമെത്താതെ അവസാനിക്കുന്നു
പാലക്കാട്: കേരളത്തിൽ അജ്ഞാത വാഹനങ്ങൽ ഇടിച്ച് കൊല്ലപ്പെടുന്നത് നാൾക്ക് നാൾ വർധിച്ച് വരികയാണ്, കഴിഞ്ഞ ഒരു വ്യാഴവെട്ടത്തിനിടെ ഇത്തരത്തിലുള്ള അജ്ഞാത വാഹനങ്ങളിടിച്ച് മരിച്ചത് 2000ത്തോളം പേരാണ്, അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ എത്രയോ അധികമാണ്. ഇതിൽ തന്നെ അപകടത്തിന് ശേഷം പിടിച്ച വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാൽ ഇടിച്ച വാഹനങ്ങളിൽ 5757 എണ്ണത്തെ കണ്ടെത്താനായിട്ടില്ല. പുറം സംസ്ഥാനങ്ങളിൽ നിന്ന വരുന്നതോ നാട്ടിലുള്ളതോ ആയ ചരക്ക് വാഹനങ്ങളാണ് അപകടത്തിന്റെ പ്രാധാന വാഹകർ, കാരണം ഇപ്പോഴും സംസ്ഥാനത്ത് മിക്ക ചരക്കുവാഹനങ്ങളും ഓടുന്നത് പിറകുവശത്തെ നമ്പർ വായിക്കാൻ പറ്റാത്തവിധം മറച്ചാണ്. വലിയ ടാർ പോളിനോ അല്ലേൽ കാണാൻ പറ്റാത്ത വിധത്തിൽ മറച്ചോ ആണ് ഇതെല്ലാം ദേശീയ പാതകളിലെ റിപ്പറുകളായി മാറുന്നത്. മിക്ക വാഹനങ്ങളും പൂർണമായും നമ്പർ പ്ലേറ്റ് മറച്ചുകൊണ്ട് ഇവ പിറകിൽ മാത്രമാണ് ഘടിപ്പിക്കുന്നത്. വണ്ടികൾ തിരിച്ചറിയാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നമ്പർപ്ലേറ്റിന് മുന്നിൽ തുണി, മാല എന്നിവ കെട്ടിവെച്ചു
പാലക്കാട്: കേരളത്തിൽ അജ്ഞാത വാഹനങ്ങൽ ഇടിച്ച് കൊല്ലപ്പെടുന്നത് നാൾക്ക് നാൾ വർധിച്ച് വരികയാണ്, കഴിഞ്ഞ ഒരു വ്യാഴവെട്ടത്തിനിടെ ഇത്തരത്തിലുള്ള അജ്ഞാത വാഹനങ്ങളിടിച്ച് മരിച്ചത് 2000ത്തോളം പേരാണ്, അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ എത്രയോ അധികമാണ്. ഇതിൽ തന്നെ അപകടത്തിന് ശേഷം പിടിച്ച വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാൽ ഇടിച്ച വാഹനങ്ങളിൽ 5757 എണ്ണത്തെ കണ്ടെത്താനായിട്ടില്ല.
പുറം സംസ്ഥാനങ്ങളിൽ നിന്ന വരുന്നതോ നാട്ടിലുള്ളതോ ആയ ചരക്ക് വാഹനങ്ങളാണ് അപകടത്തിന്റെ പ്രാധാന വാഹകർ, കാരണം ഇപ്പോഴും സംസ്ഥാനത്ത് മിക്ക ചരക്കുവാഹനങ്ങളും ഓടുന്നത് പിറകുവശത്തെ നമ്പർ വായിക്കാൻ പറ്റാത്തവിധം മറച്ചാണ്. വലിയ ടാർ പോളിനോ അല്ലേൽ കാണാൻ പറ്റാത്ത വിധത്തിൽ മറച്ചോ ആണ് ഇതെല്ലാം ദേശീയ പാതകളിലെ റിപ്പറുകളായി മാറുന്നത്. മിക്ക വാഹനങ്ങളും പൂർണമായും നമ്പർ പ്ലേറ്റ് മറച്ചുകൊണ്ട് ഇവ പിറകിൽ മാത്രമാണ് ഘടിപ്പിക്കുന്നത്.
വണ്ടികൾ തിരിച്ചറിയാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നമ്പർപ്ലേറ്റിന് മുന്നിൽ തുണി, മാല എന്നിവ കെട്ടിവെച്ചും വാഹനങ്ങൾ എത്തുന്നുണ്ട്. ഇത് കാരണം ടിച്ച വണ്ടി നിർത്താതെപോയാൽ രജിസ്ട്രേഷൻ നമ്പർ വായിക്കാനോ കുറിച്ചെടുക്കാനോ പറ്റാറില്ല. സമീപത്തെ നിരീക്ഷണക്യാമറകളിൽ പതിഞ്ഞാൽപ്പോലും വ്യക്തമാവാവാത്ത വിധത്തിലാണ് ഈ വാഹനങ്ങൾ പറപറക്കുന്നത്. മിക്ക വാഹനങ്ങളും ഇതിൽ നമ്പർ പ്ലേറ്റില്ലാതെയും ഓടുന്നതും പ്രശ്‌നമാകുന്നു.
കോയമ്പത്തൂർ-കൊച്ചി ദേശീയപാതയിൽ മാത്രം ഇത്തരത്തിൽ ഓടുന്നത് മണിക്കൂറിൽ നൂറിലധികം വാഹനങ്ങളാണ്. രാത്രികളിലെ ഡ്രാക്കുളയാകുന്ന ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാലും കണ്ടെത്താൻ സാധിക്കാത്തത് അപകടം സംഭവിക്കുന്ന ആളിന് നഷ്ടപരിഹാരം ഉൾപ്പടെയുള്ളവ ലഭിക്കാതിരിക്കാൻ കാരണമാവുന്നു.
സാധാരണ ഗതിയിൽ മോട്ടോർ വാഹനനിയമപ്രകാരം വാഹനത്തിന്റെ നമ്പർ കൃത്യമായി പ്രദർശിപ്പിക്കണം. എന്നാൽ ഇത് ചെയ്തില്ലെങ്കിൽ രജിസ്ട്രേഷൻ വ്യവസ്ഥയുടെ ലംഘനമായ് കണക്കാക്കാൻ സാധിക്കും. ചെറിയ വാഹനങ്ങൾക്ക് 3000 രൂപയും ഇടത്തരം വാഹനങ്ങൾക്ക് 4000 രൂപയും വലിയ വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ ചുമത്താൻ സാധിക്കുക. അപകടം നടന്ന മൂന്നുദിവസത്തിനകം ഇടിച്ച വാഹനം കണ്ടെത്തിയില്ലെങ്കിൽ പൊലീസിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ്.
എന്നാൽ, ഇത്തരത്തിലുള്ള അന്വേഷണങ്ങളിൽ വാഹനങ്ങൾ കണ്ടെത്തുന്നത് തീരെ കുറവാണ്. ടോൾ പ്ലാസകളിലുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് അപകടം നടന്നെന്ന് കരുതുന്ന സമയത്ത് പോയ മുഴുവൻ വാഹനങ്ങളും പരിശോധിച്ചാണ് ചില സമയങ്ങളിലെങ്കിലും വാഹനങ്ങൾ കണ്ടെത്താറുള്ളത്.
ഇത്തരം വാഹനങ്ങളിൽ ഗാർഡുകൾ ഘടിപ്പിക്കുന്നുണ്ടെങ്കിലും അവർ അതിനെ ദുരുപയോഗം ചെയത് നമ്പർ പ്ലേറ്റ് കാണാതിരിക്കാനുള്ള ഉപാദിയായി ഉപയോഗിക്കുകയാണ്. ചരക്കുലോറികൾക്കും ടാങ്കറുകൾക്കും പിന്നിലൂടെയും അരികിലൂടെയും ചെറുവാഹനങ്ങൾ ഇടിച്ചുകയറി അത്യാഹിതം തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗാർഡുകൾ ഘടിപ്പിക്കുന്നത്. ഇതിന്റെ ഓരെ ഒരു വഴി എന്നത് സുരക്ഷാഗാർഡുകൾ പിടിപ്പിക്കണമെന്നുണ്ടെങ്കിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമാവുന്ന രീതിയിൽ മാറ്റിഘടിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ മാർഗനിർദ്ദേശംനൽകണമെന്നതാണ്. അതിസുരക്ഷാ നമ്പർപ്ലേറ്റുകളിും ഘടിപ്പിക്കുക.