- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നരക്കോടി രൂപയുമായി ഇന്ത്യൻ ബിസിനസുകാർ അമേരിക്കയ്ക്ക് പോകാൻ ക്യൂ നിൽക്കുന്നു; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമം പേടിച്ച് സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് പത്ത് അമേരിക്കക്കാർക്ക് ജോലി കൊടുത്ത് ഗ്രീൻ കാർഡ് വാങ്ങാൻ അപേക്ഷ നൽകിയവരിൽ ഇന്ത്യയിലെ എല്ലാ വമ്പൻ ബിസിനസ് കുടുംബങ്ങളും
ന്യൂഡൽഹി: ഗ്രീൻകാർഡ് ലഭിക്കുന്നതിന് കടുത്ത വ്യവസ്ഥകളേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയിലെ ധനാഢ്യരായ ബിസിനസുകാരെ തെല്ലൊന്നുമല്ല വലച്ചത്. ഗ്രീൻകാർഡ് ലഭിക്കണമെങ്കിൽ അമേരിക്കയിൽ പത്തുലക്ഷം ഡോളറിൽ കുറയാത്ത തുക നിക്ഷേപിച്ച് വ്യവസായം തുടങ്ങുകയോ സർക്കാർ അംഗീകൃത പദ്ധതികളിൽ അഞ്ചുലക്ഷം ഡോളർ (മൂന്നരക്കോടി രൂപ) നിക്ഷേപിക്കുകയോ വേണമെന്ന ചട്ടമാണ് പണക്കാർക്ക് വിനയായത്. ഇന്ത്യയിൽനിന്നുള്ള ധനാഢ്യർക്കെല്ലാം അമേരിക്കയിൽ താത്പര്യങ്ങളുണ്ട്. ഗ്രീൻ കാർഡ് ലഭിച്ചില്ലെങ്കിൽ അവർക്കത് വലിയ ക്ഷീണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ, മൂന്നരക്കോടി രൂപ നിക്ഷേപിച്ച് ഗ്രീൻകാർഡ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് പണക്കാരിലേറെയും. ആഴ്ചയിൽ മൂന്ന് പണക്കാരെങ്കിലും മൂന്നരക്കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ ഗ്രീൻകാർഡിനുടമയാകാൻ തയ്യാറാവുന്നുവെന്നാണ് റിപ്പോർട്ട്. ഇബി-5 എന്ന പദ്ധതിയനുസരിച്ചാണിത്. അമേരിക്കയിൽ നിക്ഷേപിച്ച് ഗ്രീൻകാർഡിന് ഉടമയാകൂ എന്നതാണ് ഈ പദ്ധതിയുടെ ചുരുക്കം. ഇങ്ങനെ നിക്ഷേപിക്കുന്നവർക്കും അ
ന്യൂഡൽഹി: ഗ്രീൻകാർഡ് ലഭിക്കുന്നതിന് കടുത്ത വ്യവസ്ഥകളേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയിലെ ധനാഢ്യരായ ബിസിനസുകാരെ തെല്ലൊന്നുമല്ല വലച്ചത്. ഗ്രീൻകാർഡ് ലഭിക്കണമെങ്കിൽ അമേരിക്കയിൽ പത്തുലക്ഷം ഡോളറിൽ കുറയാത്ത തുക നിക്ഷേപിച്ച് വ്യവസായം തുടങ്ങുകയോ സർക്കാർ അംഗീകൃത പദ്ധതികളിൽ അഞ്ചുലക്ഷം ഡോളർ (മൂന്നരക്കോടി രൂപ) നിക്ഷേപിക്കുകയോ വേണമെന്ന ചട്ടമാണ് പണക്കാർക്ക് വിനയായത്.
ഇന്ത്യയിൽനിന്നുള്ള ധനാഢ്യർക്കെല്ലാം അമേരിക്കയിൽ താത്പര്യങ്ങളുണ്ട്. ഗ്രീൻ കാർഡ് ലഭിച്ചില്ലെങ്കിൽ അവർക്കത് വലിയ ക്ഷീണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ, മൂന്നരക്കോടി രൂപ നിക്ഷേപിച്ച് ഗ്രീൻകാർഡ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് പണക്കാരിലേറെയും. ആഴ്ചയിൽ മൂന്ന് പണക്കാരെങ്കിലും മൂന്നരക്കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ ഗ്രീൻകാർഡിനുടമയാകാൻ തയ്യാറാവുന്നുവെന്നാണ് റിപ്പോർട്ട്.
ഇബി-5 എന്ന പദ്ധതിയനുസരിച്ചാണിത്. അമേരിക്കയിൽ നിക്ഷേപിച്ച് ഗ്രീൻകാർഡിന് ഉടമയാകൂ എന്നതാണ് ഈ പദ്ധതിയുടെ ചുരുക്കം. ഇങ്ങനെ നിക്ഷേപിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രണ്ടുവർഷത്തേയ്ക്ക് ഗ്രീൻകാർഡും പെർമനന്റ് റെസിഡൻസിയും ലഭിക്കും. നിക്ഷേപരുടെ മക്കൾക്ക് 21 വയസ്സുവരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
രണ്ടുതരത്തിലാണ് ഗ്രീൻകാർഡ് സ്വന്തമാക്കാനാവുക. പത്തുലക്ഷം ഡോളർ നിക്ഷേപിച്ച് ബിസിനസ് തുടങ്ങുകയും പത്ത് അമേരിക്കക്കാർക്ക് ജോലി നൽകുകയുമാണ് ആദ്യത്തെ രീതി. ഒറ്റത്തവണയായി അഞ്ചുലക്ഷം ഡോളർനിക്ഷേപിക്കുന്ന ഇബി-5 ആണ് രണ്ടാമത്തേത്. കൂടുതൽ പേരും ഇബി-5 ആണ് തിരഞ്ഞെടുക്കുന്നത്. അഞ്ചുവർഷത്തിനുശേഷം ഈ നിക്ഷേപം വേണമെങ്കിൽ പിൻവലിക്കുകയും ചെയ്യാം.
ഇൻവെസ്റ്റ്‌മെന്റ് കം ഇമിഗ്രേഷൻ കൺസൾട്ടൻസിയായ എൽ.സി.ആർ കാപ്പിറ്റൽ പാർട്‌ണേഴ്‌സുമായി ഇതേവരെ കരാറൊപ്പിട്ടത് 210 പേരാണ്. ഇതിൽ 42 പേർ ഇന്ത്യക്കാരാണെന്ന് സ്ഥാപനത്തിന്റെ സി.എം.ഒ റൊജെയ്‌ലോ കാസെറസ് പറഞ്ഞു. റിലയൻസിലെയും ബിർളയിലെയും അതുപോലുള്ള വൻകിട സ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ഗ്രീൻകാർഡിനുവേണ്ടി മൂന്നരക്കോടി രൂപ നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.