- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ പുറത്തായി; നിരവധി സ്ത്രീകളെ മയക്കാൻ ശ്രമിച്ചതിന്റെ പേരിൽ തെളിവുകളും പുറത്ത്; അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പെണ്ണുപിടിയുടെ കാര്യത്തിൽ ബിൽ ക്ലിന്റനെ കടത്തി വെട്ടുമോ...?
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് സ്ത്രീവിഷയത്തിൽ അൽപം ദൗർബല്യം കൂടുതലുള്ള ആളാണെന്ന് സൂചന നൽകുന്ന റിപ്പോർട്ടുകൾ ഇതിന് മുമ്പും പുറത്ത് വന്നിരുന്നു.എന്നാൽ ഇതിൽ അദ്ദേഹം അഗ്രഗണ്യനാണെന്ന് വ്യക്തമായ തെളിവുകളാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. അതായത് ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ നടത്തുന്ന ട്രംപിന്റെ റെക്കോർഡിങ് ഇപ്പോൾ വാഷിങ്ടൺ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് വച്ച് വിലയിരുത്തുമ്പോൾ ട്രംപ് പെണ്ണുപിടിയുടെ കാര്യത്തിൽ ബിൽ ക്ലിന്റനെ കടത്തി വെട്ടുമെന്ന സംശയമുയരുന്നുണ്ട്. 2005ൽ സോപ്പ് ഒപ്പേരയായ ഡേയ്സ് ഓഫ് ഔവർ ലൈവ്സിൽ പങ്കെടുക്കവെ ഹോസ്റ്റായിരുന്ന ബില്ലി ബുഷുമായി ഹോളിവുഡ് സെറ്റിൽ വച്ച് നടത്തിയ സംഭാഷണങ്ങൾക്കിടെയാണ് ട്രംപ് ഈ വീരവാദം നടത്തിയിരിക്കുന്നത്.താൻ വിചാരിച്ചാൽ ഏത് പെണ്ണിനെയും അനായാസം വളച്ചെടുക്കാൻ സാധിക്കുമെന്നും ഇതിലൂടെ താൻ ഈ രംഗത്തെ ഒരു താരമായി മാറിയിരിക്കുകയാണെന്നുമായിരുന്നു ട്രംപ് പൊങ്ങച്ചം പറഞ്ഞിരുന്നത്. വിവാഹിതമായ ഒരു സ്ത്രീയെ താൻ വശീകരിക
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് സ്ത്രീവിഷയത്തിൽ അൽപം ദൗർബല്യം കൂടുതലുള്ള ആളാണെന്ന് സൂചന നൽകുന്ന റിപ്പോർട്ടുകൾ ഇതിന് മുമ്പും പുറത്ത് വന്നിരുന്നു.എന്നാൽ ഇതിൽ അദ്ദേഹം അഗ്രഗണ്യനാണെന്ന് വ്യക്തമായ തെളിവുകളാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. അതായത് ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ നടത്തുന്ന ട്രംപിന്റെ റെക്കോർഡിങ് ഇപ്പോൾ വാഷിങ്ടൺ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് വച്ച് വിലയിരുത്തുമ്പോൾ ട്രംപ് പെണ്ണുപിടിയുടെ കാര്യത്തിൽ ബിൽ ക്ലിന്റനെ കടത്തി വെട്ടുമെന്ന സംശയമുയരുന്നുണ്ട്. 2005ൽ സോപ്പ് ഒപ്പേരയായ ഡേയ്സ് ഓഫ് ഔവർ ലൈവ്സിൽ പങ്കെടുക്കവെ ഹോസ്റ്റായിരുന്ന ബില്ലി ബുഷുമായി ഹോളിവുഡ് സെറ്റിൽ വച്ച് നടത്തിയ സംഭാഷണങ്ങൾക്കിടെയാണ് ട്രംപ് ഈ വീരവാദം നടത്തിയിരിക്കുന്നത്.താൻ വിചാരിച്ചാൽ ഏത് പെണ്ണിനെയും അനായാസം വളച്ചെടുക്കാൻ സാധിക്കുമെന്നും ഇതിലൂടെ താൻ ഈ രംഗത്തെ ഒരു താരമായി മാറിയിരിക്കുകയാണെന്നുമായിരുന്നു ട്രംപ് പൊങ്ങച്ചം പറഞ്ഞിരുന്നത്.
വിവാഹിതമായ ഒരു സ്ത്രീയെ താൻ വശീകരിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും ട്രംപ് ഇതിൽ വിവരിക്കുന്നുണ്ട്. ഇതിനുള്ള പ്രതികരണമായി ബില്ലി ബുഷ് ചിരിക്കുന്നതും കമന്റ് പറയുന്നതും റെക്കോർഡിംഗിൽ കേൾക്കാം. ഈ റെക്കോർഡിംഗിൽ ഭാഗഭാക്കായതിന്റെ പേരിൽ ബില്ലി വെള്ളിയയാഴ്ച പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. ഇതിൽ താൻ ലജ്ജിക്കുന്നുവെന്നും ഇത് 11 വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യമാണെന്നും തനിക്കന്ന് പക്വത കുറവായിരുന്നുവെന്നും അതിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ബില്ലി പ്രതികരിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ പോലും ഇത്തരത്തിൽ വിവരിക്കരുതെന്നും അവരോട് ഇത്തരത്തിൽ പെരുമാറരുതെന്നുമാണ് ആർഎൻസി ചെയർമാനായ റിൻസ് പ്രീബസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.താൻ ആദ്യം സ്ത്രീയെ വളയ്ക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ലെന്നും പിന്നീട് അവരെ വലയിൽ വീഴ്‌ത്തിയെന്നുമാണ് ട്രംപ് അന്നത്തെ റെക്കോർഡിംഗിലൂടെ വെളിപ്പെടുത്തിയിരുന്നത്. വിവാഹിതയായ ആ സ്ത്രീയെയും കൂട്ടി താൻ ഫർണീച്ചർ ഷോപ്പിംഗിന് പോയെന്നും അവർക്കിഷ്ടപ്പെട്ട ഫർണീച്ചറുകൾ വാങ്ങിക്കൊടുത്ത് പാട്ടിലാക്കിയെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഡേയ്സ് ഓഫ് ഔവർ ലൈവ്സിനായുള്ള ഒരു സെഗ്മെന്റിന്റെ റെക്കോർഡിംഗിനെത്തിയപ്പോഴായിരുന്നു ട്രംപ് ബുഷുമായി ഇത്തരത്തിൽ സംഭാഷണങ്ങൾ നടത്തിയിരുന്നത്.തങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഇരുവരും അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് തനിക്ക് ഏത് സ്ത്രീയെയും വളച്ചെടുക്കാൻ എളുപ്പം സാധിക്കുമെന്നായിരുന്നു ട്രംപ് വീരവാദം ബില്ലി പുഷിനോട് വീരവാദം പറഞ്ഞിരുന്നത്.താൻ സൗന്ദര്യത്തിന് നേരെ സ്വാഭാവികമായും ആകർഷിക്കപ്പെടുമെന്നും ഇവിടെ വച്ച് ട്രംപ് ബില്ലിയോട് പറയുന്നത് കേൾക്കാം. തുടർന്ന് താൻ അവയെ ചുംബിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെ ട്രംപ് സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തി എന്നും വാർത്തകളിൽ നിറയാറുണ്ട്. ഇതിനെതിരെ അദ്ദേഹം കടുത്ത വിമർശനങ്ങൾക്കും വിധേയനാകാറുണ്ട്. ഈ റെക്കോർഡിങ് നിഷേധിക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ഇത് താൻ ബില്ലിയുമായി നടത്തിയ തീർത്തും വ്യക്തിപരമായ സംഭാഷണങ്ങളാണെന്നും വർഷങ്ങൾക്ക് മുമ്പാണിത് സംഭവിച്ചതെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.ഇത് ഭയാനകമാണെന്നും ഇത്തരത്തിലുള്ള ഒരാളെ അമേരിക്കൻ പ്രസിഡന്റാക്കാൻ അനുവദിക്കരുതെന്നുമാണ് ഹില്ലാരി ക്ലിന്റൺ പ്രതികരിച്ചിരിക്കുന്നത്.പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ ബില്ലി തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.