- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇവാനയിൽ പിറന്ന മൂന്നു മക്കളിൽ ഇവങ്ക ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ടവൾ; മാർലയിൽ പിറന്ന ടിഫാനി അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല; മെലാനിയയിൽ പിറന്ന ബാരോണിന് ഇപ്പോഴും 14 തികഞ്ഞില്ല; സ്ത്രീലമ്പടനായ ഡൊണാൾഡ് ട്രംപിന്റെ രണ്ട് മുൻ ഭാര്യമാർക്കും ഫസ്റ്റ് ലേഡി പദവി നഷ്ടമായ കഥ
കാനഡയിൽ കുടിയേറിയ ചെക്കോസ്ലോവാക്യക്കാരിയായ ഇവാനയെ ട്രംപ് കണ്ടുമുട്ടുന്നത് 1976-ൽ ഒരു ഫാഷൻ ഷോക്കിടയിലായിരുന്നു. അടുത്തവർഷം തന്നെ ട്രംപ് ആ ചെക്കോസ്ലോവാക്യൻ മോഡലിനെ വിവാഹം കഴിച്ചു. ഇത് ഇവാനയുടെ രണ്ടാം വിവാഹമയിരുന്നു. വിവാഹശേഷം ട്രംപ് ഓർഗനൈസേഷനിൽ വൈസ്പ്രസിഡണ്ടിന്റെ ചുമതല അവരുടെ ചുമലിലായി. ബിസിനസ്സും കുടുംബവുമായി 14 വർഷം നീണ്ടുനിന്ന ബന്ധത്തിൽ മൂന്നു മക്കളാണ് ഇവാനയ്ക്കുള്ളത്.
വിവാഹം വേർപിരിഞ്ഞെങ്കിലും ഇന്നും അവർ തമ്മിൽ നല്ല സുഹൃത്ബന്ധമുണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 2017-ൽ ചെക്കോസ്ലോവാക്യയിലെ അമ്പാസിഡർ പദവി ട്രംപ് വാഗ്ദാനം ചെയ്തുവെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അമേരിക്ക വിട്ട് പോകുവാൻ താതപര്യമില്ലാത്തതിനാൽ അവർ അത് ഒഴിവാക്കിയെന്നും അവർ പറഞ്ഞു. ഇപ്പോഴും ആഴ്‌ച്ചയിൽ ഒരിക്കൽ ട്രംപുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം ഇവാനയെ ശരിക്കും ഒരു ധനികയാക്കി. 14 മില്ല്യൺ ഡോളറായിരുന്നു നഷ്ടപരിഹാരം. കൂടാതെ കണക്റ്റിക്യുട്ടിൽ 45 മുറിയുള്ള ഒരു വലിയ ആഡംബര ബംഗ്ലാവ്, ട്രംപ് പ്ലാസയി ഒരു അപ്പാർട്ട്മെന്റ് അതുകൂടാതെ ഫ്ളോറിഡ പാം ബീച്ചിലെ മാർ-എ ലാഗോ എന്ന റിസോർട്ടിൽ സർവ്വ ചെലവുകളും സഹിതം വർഷത്തിൽ ഒരു മാസത്തെ സൗജന്യവാസം എന്നിവയായിരുന്നു വിവാഹമോചന കരാറിലെ വ്യവസ്ഥകൾ. 1992-ൽ ട്രംപിൽനിന്നും വിവാഹമോചനം നേടിയ ഇവാന പിന്നീട് ഇറ്റാലിയൻ വ്യവസായിയായ റിക്കാർഡോ മാസുചെല്ലിയെ 1995-ൽ വിവാഹം ചെയ്തു. വെറും രണ്ടുവർഷം മാത്രം നീണ്ടുനിന്ന ഈ വിവാഹം 1997 ൽ അവസാനിച്ചു.
എന്നാൽ ആ ബന്ധം നിലനിൽക്കുമ്പോഴും ഇറ്റാലിയൻ നടനും മോഡലുമായ റൊസാനോ റൂബികോണ്ടിയുമായി ഇവാന ഡേറ്റിംഗിലായിരുന്നു. 2008 ഏപ്രിലിൽ അന്ന് 59 വയസ്സുണ്ടായിരുന്ന ഇവാന 36 കാരനായ റൂബികോണ്ടിയെ വിവാഹം കഴിച്ചു. ഈ വിവാഹ ചടങ്ങുകളിൽ ആഥിതേയ വേഷം കെട്ടി മുന്നിലുണ്ടായിരുന്നത് ട്രംപായിരുന്നു. മണവാട്ടിയുടെ സഹായിയായി കൂടെയുണ്ടായിരുന്നത് മകൾ ഇവങ്കാ ട്രംപും. 400 അതിഥികൾക്ക് 3 മില്ല്യൺ ഡോളർ ചെലവാക്കി വിരുന്നൊരുക്കിയതും ട്രംപായിരുന്നു. പക്ഷെ ഈ നാലാം വിവാഹം ഒരു വർഷം പോലും നീണ്ടുനിന്നില്ല.ഔദ്യോഗികമായി വേർപ്പെടുത്തിയില്ലെങ്കിലും വേർപിരിഞ്ഞ അവർ പിന്നീട് 2019 ലാണ് ഔദ്യോഗികമായി പിരിഞ്ഞത്.
ഇവാന ട്രംപിന്റെ ഭാര്യായിരിക്കുന്ന സമയത്താണ് ട്രംപിനേയും അമേരിക്കൻ നടിയും ടെലിവിഷൻ താരവുമായ മാർലാ മേപ്പിൾസിനേയും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങുന്നത്. ഇതായിരുന്നു ഇവാനയുടെയും ട്രംപിന്റെയും വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കാനിടയായ കാരണം. കലഹം വളർന്ന് വിവാഹമോചനത്തിലെത്തിയപ്പോൾ, 1993-ൽ ട്രംപ് മാർല മേപ്പിൾസിനെ വിവാഹം ചെയ്തു. ആറുവർഷം മാത്രമേ ഈ ജോർജിയൻ സുന്ദരി ട്രംപിനൊപ്പം കഴിഞ്ഞുള്ളു.
ട്രംപ് തന്റെ ആദ്യ ഭാര്യയ്ക്കൊപ്പം കഴിയുമ്പോൾ തന്നെ മാർലയുമായി ബന്ധം പുലർത്തിയിരുന്നു. ഇവരുടെ മകൾ ടിഫാനി ജനിച്ചതിനു രണ്ടുമാസം കഴിഞ്ഞായിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹ മോചനത്തിന് ടംപിന്റെ അവിഹിതബന്ധം ചർച്ചയായെങ്കിൽ രണ്ടമത്തേതിൽ അതുവന്നില്ല. യഥാർത്ഥ കാരണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിൽ 1996 ൽ ആളൊഴിഞ്ഞ ഒരു ബീച്ചിൽ ട്രംപിന്റെ ബോഡീഗാർഡിനൊപ്പം മാർലയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിരാവിലെ 4 മണിക്ക് കണ്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
അത്തരത്തിലൊരു ബന്ധമില്ലെന്ന് ട്രംപും മാരലയും പറഞ്ഞെങ്കിലും ബോഡി ഗാർഡ് ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. വിവാഹ മോചനത്തിനു ശേഷം ഇവാന വേറെ രണ്ട് വിവാഹങ്ങൾ കൂടി കഴിച്ചെങ്കിൽ മാർല അതിന് നിന്നില്ല. ഇന്ന് ട്രംപ് ടവേഴ്സിലെ നിർമ്മാണ യൂണിറ്റിൽ അമേരിക്കയിലേ ഏറ്റവും അറിയപ്പെടുന്ന ഹോം ചോക്ലേറ്റുകൾ നിർമ്മിക്കുകയാണവർ. കൂടാതെ സാമൂഹ്യ ക്ഷേമരംഗത്തും അവർ സജീവ സാന്നിദ്ധ്യമാണ്.
ഈ വിവാഹം പിരിഞ്ഞതിനു ശേഷമാണ് 2005 ൽ സ്ലോവേനിയൻ മോഡലായ മെലാനിയയെ ട്രംപ് വിവാഹം ചെയ്യുന്നത്. അങ്ങനെയാണ് അമേരിക്കയിൽ ജനിക്കാത്ത ഒരു വനിത രണ്ടാം തവണ അമേരിക്കയുടെപ്രഥമ വനിതയായത്. 1825 മുതൽ 1829 വരെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ ക്വിൻസി ആഡംസിന്റെ പത്നി ലൂസിയ കാതറിൻ ആഡംസായിരുന്നു അമേരിക്കയ്ക്ക് പുറത്തു ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രഥമ വനിത. ലണ്ടനിൽ ജനിച്ച ലൂസിയയുടെ മാതൃഭാഷ പക്ഷെ ഇംഗ്ലീഷായിരുന്നു. അങ്ങനെ മെലാനിയ, ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആദ്യത്തെ അമേരിക്കൻ പ്രഥമവനിതയായി മാറി.
മറുനാടന് മലയാളി ബ്യൂറോ