- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജനുവരി 21-ന് ബൈഡനെതിരേ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗം
വാഷിങ്ടൺ: ചുമതലയേറ്റ് തൊട്ടടുത്ത ദിവസമായ ജനുവരി 21-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോരി ടെയ്ലർ ഗ്രീൻ പ്രഖ്യാപിച്ചു. അധികാര ദുർവിനിയോഗം നടത്തിയതിനും, വിദേശരാജ്യങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നതുമാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കാരണമായി ആരോപിക്കുന്നത്.
ബൈഡന്റെ നിഷ്‌ക്രിയത്വം 75 മില്യൻ അമേരിക്കക്കാരും വെറുക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനെതിരേ ശബ്ദിക്കേണ്ട സമയമാണിത്. ചൈനീസ്, ഉക്രെയിൻ എനർജി കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു പ്രസിഡന്റ് പദവി ദുരുപയോഗിക്കുന്ന ഒരു പ്രസിഡന്റാവാൻ ബൈഡനെ അനുവദിക്കില്ലെന്നും അവർ പറയുന്നു.
വാഷിങ്ടൺ ഡിസിയിൽ 2018 ജനുവരിയിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് മീറ്റിംഗിൽ ബൈഡൻ നടത്തിയ പ്രസംഗം ഇതിനു തെളിവായി ഗ്രീൻ ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ച് പ്രോസിക്യൂട്ടർ വിക്ടർ ഷൊകിനെ ജെലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ ഉക്രെയിനിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോട് റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ല.