- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇംപീച്ച്മെന്റ്ട്രയലിന് സെനറ്റിൽ തുടക്കത്തിലേ തിരിച്ചടി
വാഷിങ്ടൺ ഡിസി: യുഎസ് സെനറ്റിലെ നൂറ് അംഗങ്ങളും ഇംപീച്ച്മെന്റ് ട്രയലിനുള്ള ജറിയേഴ്സായി സത്യപ്രതിജ്ഞ ചെയ്തശേഷം, മുൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് ട്രയൽ ഭരണഘടന വിധേയമല്ല എന്ന റിപ്പബ്ലിക്കൻ സെനറ്റർ റാന്റ് പോൾ ഉയർത്തിയ വാദത്തിന്മേൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ റാന്റ് പോളിന്റെ അഭിപ്രായത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 45 സെനറ്റർമാർ യോജിക്കുകയും, അഞ്ചു പേർ വിയോജിക്കുകയും ചെയ്തു. ഡമോക്രാറ്റ് സെനറ്റർമാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ 5545 നിലയിൽ ട്രയലിന് ആദ്യ തിരിച്ചടി ലഭിക്കുകയായിരുന്നു.
സെനറ്റിൽ ഇംപീച്ച്മെന്റ് ആർട്ടിക്കൽ വിജയിക്കണമെങ്കിൽ ഡമോക്രാറ്റിക് പാർട്ടിയിലെ 50 സെനറ്റർമാർക്കു പുറമെ 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ടുകൾ കൂടി ആവശ്യമാണ്. ജനുവരി 26ന് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 5 സെനറ്റർമാർ മിറ്റ്റോംനി (യുട്ട), ലിസ്മാർക്കോസ്‌ക്കി (അലാസ്‌ക്ക), സൂസൻ കോളിൻസു (മെയിൻ), ബെൻസാസു (നെബ്രസ്‌ക്ക), പാറ്റ് റൂമി (പെൻസിൽവാനിയ) മാത്രമാണ് ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണൽ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർക്കൊപ്പം നിന്നത് ഡമോക്രാറ്റിക് പാർട്ടിയെ ഞെട്ടിപ്പിച്ചു.
ഫെബ്രുവരി ഒമ്പതിനു സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്റ് ട്രയൽ ഇതോടെ അപ്രസക്തമാവുകയാണ്. മുൻ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നതിനാൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാവില്ലെന്നും, അടുത്ത അധ്യക്ഷത വഹിക്കേണ്ട കമലാ ഹാരിസും മാറി നിൽക്കുന്നതിനാലും ഡോണൾഡ് ട്രംപ് ഈ ഇംപീച്ച്മെന്റും തരണം ചെയ്യുമെന്ന് ഉറപ്പായി.