- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധക്കൊതിയനും മുസ്ലിം വിരുദ്ധനും സ്ത്രീലമ്പടനുമായ സ്ഥാനാർത്ഥിക്കെതിരെ ജനവികാരം ശക്തമായി; എതിരാളികളെ തോൽപിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ട്രംപിനെ മാറ്റാൻ റിപ്പബ്ലിക്കൻ പാർട്ടി ആലോചിക്കുന്നു
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഡൊണാൾഡ് ട്രംപിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി. യുദ്ധക്കൊതിയനും മുസ്ലിം വിരുദ്ധനും സ്ത്രീലമ്പടനുമായ ട്രംപിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിക്കുതന്നെ തിരിച്ചടിയായി മാറിയേക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. ട്രംപിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം. അടുത്തിടെ ട്രംപിൽനിന്നുണ്ടായ അഭിപ്രായ പ്രകടനങ്ങളിൽ പാർട്ടി ചെയർമാൻ റീൻസ് പ്രീബസ് തീർത്തും അസന്തുഷ്ടനാണെന്നും റിപ്പോർട്ടുണ്ട്. ആർമി ക്യാപ്റ്റനായിരുന്ന ഹുമയൂൺ ഖാന്റെ കുടുംബത്തെ ട്രംപ് അവഹേളിച്ചുവെന്ന ആക്ഷേപം ഇപ്പോൾത്തന്നെ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ പ്രീബസ് നേരത്തെ മുതൽക്കെ ട്രംപുമായി എതിർപ്പിലാണ്. അതിനിടെ സ്ഥാനാർത്ഥിയുടെ മറ്റ് പ്രതികരണങ്ങളും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ട്രംപ് യുദ്ധക്കൊതിയനാണന്ന് തെളിയിക്കുന്ന സംഭവങ്ങളും ഇതിനിടെ പുറ
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഡൊണാൾഡ് ട്രംപിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി. യുദ്ധക്കൊതിയനും മുസ്ലിം വിരുദ്ധനും സ്ത്രീലമ്പടനുമായ ട്രംപിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിക്കുതന്നെ തിരിച്ചടിയായി മാറിയേക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
ട്രംപിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം. അടുത്തിടെ ട്രംപിൽനിന്നുണ്ടായ അഭിപ്രായ പ്രകടനങ്ങളിൽ പാർട്ടി ചെയർമാൻ റീൻസ് പ്രീബസ് തീർത്തും അസന്തുഷ്ടനാണെന്നും റിപ്പോർട്ടുണ്ട്.
ആർമി ക്യാപ്റ്റനായിരുന്ന ഹുമയൂൺ ഖാന്റെ കുടുംബത്തെ ട്രംപ് അവഹേളിച്ചുവെന്ന ആക്ഷേപം ഇപ്പോൾത്തന്നെ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ പ്രീബസ് നേരത്തെ മുതൽക്കെ ട്രംപുമായി എതിർപ്പിലാണ്. അതിനിടെ സ്ഥാനാർത്ഥിയുടെ മറ്റ് പ്രതികരണങ്ങളും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ട്രംപ് യുദ്ധക്കൊതിയനാണന്ന് തെളിയിക്കുന്ന സംഭവങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് തന്നെ സമീപിച്ച വിദേശകാര്യ ഉദ്യോഗസ്ഥനോട് എന്തുകൊണ്ടാണ് അമേരിക്ക ന്യൂക്ലിയർ ബോംബുകൾ ഉപയോഗിക്കാത്തതെന്ന് അന്വേഷിച്ചെന്ന വാർത്തയും പുറത്തുവന്നു. ഒരുമണിക്കൂറിനിടെ മൂന്നുതവണ ഇക്കാര്യം അന്വേഷിച്ചതായാണ് എംഎസ്എൻബിസിയിലെ പത്രപ്രവർത്തകൻ ജോ സ്‌കാർബറോ വെളിപ്പെടുത്തിയത്.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചശേഷം മാറ്റുന്ന പതിവ് അമേരിക്കയില്ല. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോൾ അതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നാണ് സൂചനകൾ. സ്ഥാനാർത്ഥിയുടെ മരണമോ മറ്റ് അസൗകര്യങ്ങളോ വരുന്ന സാഹചര്യത്തിൽ മാറ്റുന്നതിന് സമാനമായ രീതിയിൽ ട്രംപിനെതിരെ നീക്കം നടത്താനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്.