- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വിജയം അറിഞ്ഞയുടൻ വിപണി വീണു; ആദ്യ പ്രസംഗത്തെത്തുടർന്ന് തിരിച്ചുകയറി; ഏഷ്യൻ വിപണിക്ക് വമ്പൻ ഇടിവ്; പൗണ്ട് മുന്നോട്ട്
ഇസ്ലാം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഓഹരിവിപണിയെയും ഉലച്ചു. ട്രംപിന്റെ വിജയവാർത്ത വന്നയുടൻ ലോകമെമ്പാടും ഓഹരിവിപണിയിൽ ഗണ്യമായ ഇടിവുണ്ടായി. എന്നാൽ, പ്രതീക്ഷാനിർഭരവും സൗഹൃദപരവുമായ പ്രസംഗത്തിലൂടെ ട്രംപ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷകൾ കാത്തു. അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിനുശേഷം വിപണി പതുക്കെ തിരിച്ചുകയറുകയും ചെയ്തു. ട്രംപിന്റെ വിജയവാർത്ത വന്നയുടൻ ലണ്ടനിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് വിപണിയിൽനിന്ന് നഷ്ടമായത് 37 ബില്യൺ പൗണ്ടാണ്. ലണ്ടനിലെ എഫ്ടിഎസ്ഇ വിപണി രണ്ടുശതമാനത്തോളം ഇടിഞ്ഞു. എന്നാൽ പിന്നീട് ഓഹരി വിപണി പതുക്കെ തിരിച്ചുകയറുകയും പൗണ്ടിന് ഡോളറിനുനുമേൽ വിലകൂടുകയും ചെയ്തു. ബ്രെക്‌സിറ്റ് തീരുമാനത്തോടെ ഉലഞ്ഞുനിൽക്കുന്ന ബ്രിട്ടീഷ് വിപണിയെ ട്രംപിന്റെ തിരഞ്ഞെടുപ്പ് തെല്ലൊന്ന് ആശങ്കപ്പെടുത്തിയെന്ന് ഉറപ്പാണ്. വിവാദവിഷയങ്ങളൊന്നും പരാമർശിക്കാതെ സൗഹൃദാന്തരീക്ഷത്തിൽ നടന്ന ട്രംപിന്റെ പ്രസംഗമാണ് വിപണിക്ക് വീണ്ടും പ്രതീക്ഷ പകർന്നത്. പ്രസംഗത്തിന് പിന്നാ
ഇസ്ലാം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഓഹരിവിപണിയെയും ഉലച്ചു. ട്രംപിന്റെ വിജയവാർത്ത വന്നയുടൻ ലോകമെമ്പാടും ഓഹരിവിപണിയിൽ ഗണ്യമായ ഇടിവുണ്ടായി. എന്നാൽ, പ്രതീക്ഷാനിർഭരവും സൗഹൃദപരവുമായ പ്രസംഗത്തിലൂടെ ട്രംപ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷകൾ കാത്തു. അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിനുശേഷം വിപണി പതുക്കെ തിരിച്ചുകയറുകയും ചെയ്തു.
ട്രംപിന്റെ വിജയവാർത്ത വന്നയുടൻ ലണ്ടനിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് വിപണിയിൽനിന്ന് നഷ്ടമായത് 37 ബില്യൺ പൗണ്ടാണ്. ലണ്ടനിലെ എഫ്ടിഎസ്ഇ വിപണി രണ്ടുശതമാനത്തോളം ഇടിഞ്ഞു. എന്നാൽ പിന്നീട് ഓഹരി വിപണി പതുക്കെ തിരിച്ചുകയറുകയും പൗണ്ടിന് ഡോളറിനുനുമേൽ വിലകൂടുകയും ചെയ്തു. ബ്രെക്‌സിറ്റ് തീരുമാനത്തോടെ ഉലഞ്ഞുനിൽക്കുന്ന ബ്രിട്ടീഷ് വിപണിയെ ട്രംപിന്റെ തിരഞ്ഞെടുപ്പ് തെല്ലൊന്ന് ആശങ്കപ്പെടുത്തിയെന്ന് ഉറപ്പാണ്.
വിവാദവിഷയങ്ങളൊന്നും പരാമർശിക്കാതെ സൗഹൃദാന്തരീക്ഷത്തിൽ നടന്ന ട്രംപിന്റെ പ്രസംഗമാണ് വിപണിക്ക് വീണ്ടും പ്രതീക്ഷ പകർന്നത്. പ്രസംഗത്തിന് പിന്നാലെ തിരിച്ചുവന്ന ഓഹരി തലേന്നത്തെക്കാൾ ഒരുശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. ബ്രിട്ടീഷ് ഓഹരിയിൽ മാത്രമല്ല ട്രംപിന്റെ വിജയം ചലനങ്ങളുണ്ടാക്കിയത്. ഏഷ്യൻ വിപണിയിലും ഇതിന്റെ അലയൊലികളുണ്ടായി. ജപ്പാനിലെ നിക്കി അഞ്ചുശതമാനവും ഹോങ്കോങ്ങിലെ ഹാങ് സെങ് രണ്ടുശതമാനവും വീണു.
ട്രംപിനൊപ്പം കറൻസി റദ്ദാക്കലും കൂടി ചേർന്നപ്പോൾ ഇന്ത്യയിലെ സെൻസെക്‌സിനും കാര്യമായ ക്ഷീണമുണ്ടായി. തുടക്കത്തിലൊന്ന് കൂപ്പുകുത്തിയെങ്കിലും മറ്റിടങ്ങളിലേതുപോലെ പിന്നീട് ഇന്ത്യൻ ഓഹരി വിപണിയും തിരിച്ചുകയറി. ട്രംപിന്റെ വിജയത്തെ സ്വീകരിക്കാൻ ആഗോള വിപണി തയ്യാറായിരുന്നില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. തുടക്കത്തിൽ വിപണികളിലുണ്ടായ വീഴ്ച അതുകൊണ്ടാണ്. എന്നാൽ, തന്റെ ആദ്യ പ്രസംഗത്തിലൂടെ ആശങ്കകൾ കുറെയൊക്കെ ദൂരീകരിക്കാൻ അദ്ദേഹത്തിനായി.