- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോക്ക് വോട്ടിംഗിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്ത സ്‌കൂൾ വിദ്യാർത്ഥിയെ അമ്മ വീട്ടിൽ നിന്നും പുറത്താക്കി; പുതിയ അമേരിക്കൻ പ്രസിഡന്റിനെ വെറുക്കുന്നവരുടെ എണ്ണം വ്യക്തമാകുന്ന വീഡിയോ പുറത്ത്
ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിത വിജയം നേടി വൈറ്റ് ഹൗസിലെത്തിയത് മില്യൺ കണക്കിന് അമേരിക്കക്കാരെയാണ് നിരാശരാക്കിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ രാജ്യമാകമാനം നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സ്‌കൂളിൽ വച്ച് നടന്ന മോക്ക് വോട്ടിംഗിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്ത സ്‌കൂൾ വിദ്യാർത്ഥിയെ അമ്മ വീട്ടിൽ നിന്നും പുറത്താക്കിയെന്ന റിപ്പോർട്ട് അത്തരത്തിലുള്ള ഒന്നാണ്. പുതിയ അമേരിക്കൻ പ്രസിഡന്റിനെ വെറുക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ടെക്സാസിലെ അമ്മ തന്റെ മകനെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന ക്രൂരമായ വീഡിയോ ആണ് വെള്ളിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. തന്നെ വീട്ടിൽ നിന്നും അമ്മ അടിച്ച് പുറത്താക്കിയതിനെ തുടർന്ന് വാതിലിന് പുറത്ത് നിന്നും കരയുന്ന കുട്ടിയുടെ ചിത്രം ആരുടെയും
ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിത വിജയം നേടി വൈറ്റ് ഹൗസിലെത്തിയത് മില്യൺ കണക്കിന് അമേരിക്കക്കാരെയാണ് നിരാശരാക്കിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ രാജ്യമാകമാനം നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സ്‌കൂളിൽ വച്ച് നടന്ന മോക്ക് വോട്ടിംഗിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്ത സ്‌കൂൾ വിദ്യാർത്ഥിയെ അമ്മ വീട്ടിൽ നിന്നും പുറത്താക്കിയെന്ന റിപ്പോർട്ട് അത്തരത്തിലുള്ള ഒന്നാണ്. പുതിയ അമേരിക്കൻ പ്രസിഡന്റിനെ വെറുക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ടെക്സാസിലെ അമ്മ തന്റെ മകനെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന ക്രൂരമായ വീഡിയോ ആണ് വെള്ളിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. തന്നെ വീട്ടിൽ നിന്നും അമ്മ അടിച്ച് പുറത്താക്കിയതിനെ തുടർന്ന് വാതിലിന് പുറത്ത് നിന്നും കരയുന്ന കുട്ടിയുടെ ചിത്രം ആരുടെയും കരളലിയിപ്പിക്കും. കുട്ടിയുടെ സാധനങ്ങളെല്ലാം അമ്മ ഒരു സ്യൂട്ട്കേസിൽ പായ്ക്ക് ചെയ്ത് വാതിലിന് പുറത്തേക്ക് വയ്ക്കുന്നതും കാണാം. ട്രംപിന് വോട്ട് ചെയ്തിരിക്കുന്നതിനാൽ വീട്ടിൽ നിന്നും പുറത്ത് പോകാൻ അമ്മ മകനോട് നിർദയം കൽപ്പിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കുട്ടി പൊട്ടിക്കരയുന്നുണ്ട്. കുട്ടി തന്നെ വീട്ടിലേക്ക് കയറ്റണമെന്ന് അമ്മയോട് കരഞ്ഞ് അപേക്ഷിച്ചിട്ടും അവർ വഴങ്ങുന്നില്ല. കുട്ടി പുറത്ത് നിൽക്കുന്നത് കണ്ടാൽ എന്തിനാണ് താൻ അത് ചെയ്തതെന്ന് ആളുകൾക്ക് മനസിലായിക്കൊള്ളുമെന്ന അർത്ഥത്തിലുള്ള മറുപടിയാണ് അമ്മയേകുന്നത്.
തുടർന്ന് കുട്ടി വീടിന്റെ വാതിലിന്റെ മുന്നിൽ ദയനീയമായി കുത്തിയിരിക്കുന്നുണ്ട്. സ്യൂട്ട്കേസുമെടുത്ത് പോയിക്കൊള്ളാനും ട്രംപിന് വോട്ട് ചെയ്ത ആളെ ഇവിടെ താമസിപ്പിക്കാനാവില്ലെന്നും സ്ത്രീ ആക്രോശിക്കുന്നുണ്ട്. തുടർന്ന് സ്ത്രീ വാതിൽ വലിച്ചടയ്ക്കുകയും കുട്ടി വാതിലിന് വെളിയിൽ നിന്നും കരയുകയുമാണ് ചെയ്യുന്നത്. തുടർന്ന് കുട്ടി സ്യൂട്ട് കേസുമെടുത്ത് അവരുടെ ഡ്രൈവ് വേയിലൂടെ വേഗത്തിൽ നടക്കുന്നുമുണ്ട്. പിന്നീട് സൈഡ് വാക്കിൽ നിൽക്കുകകയാണ്. താൻ നാളെ സ്‌കൂളിൽ പോകുമെന്നും കുട്ടി പറയുന്നുണ്ട്. താൻ ട്രംപിനെ നിരവധി തവണ ടിവിയിൽ കണ്ടതിനാലാണ് വോട്ട് ചെയ്തതെന്ന് അമ്മയുടെ ചോദ്യത്തിന് കുട്ടി ഉത്തരമേകുന്നുണ്ട്.