- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി കൂടിയേറിയ 30 ലക്ഷം പേരെ ഉടൻ പുറത്താക്കും; മെക്‌സികോ അതിർത്തിയിൽ 2 ലക്ഷം മൈൽ ദൂരത്ത് മതിൽ കെട്ടും; പ്രചരണ സമയത്ത് നൽകിയ വാക്ക് ഉടൻ പാലിക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ : അനധികൃതമായി രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കെതിരെ കർശന നടപടി ഇതോടെ ഉറപ്പാവുകയാണ്. മെക്‌സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമ്മിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് നിലപാടുകൾ വ്യക്തമാക്കിയത്. പ്രസിഡന്റായി ചുമതലയെടുത്തതിനുശേഷം ഏതാണ്ട് മൂന്നു മില്യൺ (30 ലക്ഷത്തോളം) ആളുകളെ നാടുകടത്തേണ്ടിവരുമെന്നു ട്രംപ് ടെലിവിഷൻ ചാനലിന് നിൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്നു വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ആദ്യ നടപടിയായി ഞങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഗുണ്ടാ സംഘങ്ങൾ മയക്കുമരുന്നു ഇടപാടുകാർ ഇങ്ങനെ നിരവധി പേരെ നാടുകടത്തും. ഏതാണ്ട് ഇത് രണ്ടു മില്യൺ വരും, ചിലപ്പോൾ മൂന്നു മില്യൺ വരെയാകും. അല്ലെങ്കിൽ ഇത്തരം ആളുകളെ തടവിലാക്കും'- ട്രംപ് വ്യക്തമാക
വാഷിങ്ടൻ : അനധികൃതമായി രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കെതിരെ കർശന നടപടി ഇതോടെ ഉറപ്പാവുകയാണ്. മെക്‌സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമ്മിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് നിലപാടുകൾ വ്യക്തമാക്കിയത്.
പ്രസിഡന്റായി ചുമതലയെടുത്തതിനുശേഷം ഏതാണ്ട് മൂന്നു മില്യൺ (30 ലക്ഷത്തോളം) ആളുകളെ നാടുകടത്തേണ്ടിവരുമെന്നു ട്രംപ് ടെലിവിഷൻ ചാനലിന് നിൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്നു വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ആദ്യ നടപടിയായി ഞങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഗുണ്ടാ സംഘങ്ങൾ മയക്കുമരുന്നു ഇടപാടുകാർ ഇങ്ങനെ നിരവധി പേരെ നാടുകടത്തും. ഏതാണ്ട് ഇത് രണ്ടു മില്യൺ വരും, ചിലപ്പോൾ മൂന്നു മില്യൺ വരെയാകും. അല്ലെങ്കിൽ ഇത്തരം ആളുകളെ തടവിലാക്കും'- ട്രംപ് വ്യക്തമാക്കി.
കുടിയേറ്റക്കാർക്കെതിരെ നിരന്തരം സംസാരിച്ചായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ ജയിച്ചതോടെ നിലപാടുകൾ ട്രംപ് പിൻവലിക്കുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് ട്രംപിന്റെ നിലപാട് വിശദീകരിക്കൽ. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിയേറ്റമാണെന്നും ഇത് മൂലം രാജ്യ സുരക്ഷ ഭീഷണിയിലാണെന്നുമാണ് ട്രംപിന്റെ പക്ഷം. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടുകൾ വേണ്ടിവരുന്നതെന്നാണ് വിശദീകരണം.
അതിനിടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ജയിച്ചെങ്കിലും തങ്ങളുടെ പ്രസിഡന്റായി ട്രംപിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ ജനതയിൽ ഒരു വിഭാഗം. ട്രംപ് ജയിച്ച ശേഷം അമേരിക്കയിൽ പലയിടത്തും തുടങ്ങിയ ട്രംപ് വിരുദ്ധ പ്രകടനങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പോർട്ട്‌ലാൻഡിൽ നടന്ന ട്രംപ് വിരുദ്ധപ്രകടനം കലാപമായി മാറിയെന്നാണ് പോർട്ട്‌ലാൻഡ് പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത്.
ഡൊണാൾഡ് ട്രംപും ബരാക് ഒബാമയും തമ്മിൽ കൂടിക്കാഴ്ച നടത്തുമ്പോൾ വൈറ്റ് ഹൗസിന് മുൻപിൽ പ്രതിഷധപ്രകടനം നടത്തിയ ട്രംപ് വിരുദ്ധർ പിന്നീട് വൈറ്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന ട്രംപ് ഇന്റർനാഷണൽ ഹോട്ടലിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ട്രംപ് ടവറിന് മുൻപിൽ നടന്ന പ്രക്ഷോഭത്തിൽ 5000ത്തിലേറെ പേർ പങ്കെടുത്തുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോപ്പ് താരം ലേഡി ഗാഗയും ഇവിടെ പ്രതിഷേധിക്കാൻ എത്തിയിരുന്നു.
അമേരിക്കയിലെമ്പാടുമുള്ള ട്രംപ് ഗ്രൂപ്പിന്റെ കെട്ടിട്ടങ്ങൾക്ക് മുൻപിലാണ് പ്രതിഷേധങ്ങൾ പലതും അരങ്ങേറുന്നത്. ഇതിനിടെയാണ് കുടിയേറ്റ വിഷയത്തിൽ ട്രംപ് നിലപാട് വിശദീകരിക്കുന്നത്.