- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ ആദ്യദിനങ്ങൾ ഒബാമയുടെ നിയമങ്ങളിൽ വിയോജിപ്പുള്ളവ റദ്ദുചെയ്യുന്ന തിരക്കിൽ; എല്ലാ നിയമങ്ങളും മരവിപ്പിച്ച പുതിയ പ്രസിഡന്റ് ഗർഭഛിദ്രം നടത്തുന്നവർക്കുള്ള ആനുകൂല്യങ്ങളും റദ്ദുചെയ്തു
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ആദ്യദിനങ്ങൾ ഉപയോഗിക്കുന്നത് മുൻഗാമിയായ ബരാക് ഒബാമയുടെ നിയമങ്ങളും നയങ്ങളും റദ്ദുചെയ്യാൻ. പസഫിക് റിം വ്യാപാരനയങ്ങൾ മരവിപ്പിച്ച ട്രംപ്, സൈനിക ആവശ്യങ്ങൾക്കല്ലാതെയുള്ള എല്ലാത്തരം ചെലവഴിക്കലുകളും തൽക്കാലത്തേയ്ക്ക് മരവിപ്പിച്ചു. ഗർഭഛിദ്രം നടത്തുന്ന സർക്കാരിതര സ്ഥാപനങ്ങൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തി. റൊണാൾഡ് റീഗൻ 1984-ൽ അധികാരത്തിലേറിയപ്പോഴാണ് ഗർഭഛിദ്രം നടത്തുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, ബിൽ ക്ലിന്റൺ ഇതൊഴിവാക്കി. പിന്നാലെ വന്ന ജോർജ് ഡബ്ല്യു.ബുഷ് ഇത് വീണ്ടും തിരുത്തി. ഇതേ മാതൃകയാണ് ഇപ്പോൾ ട്രംപും പിന്തുടർന്നിരിക്കുന്നത്. ഗർഭഛിദ്രത്തെയോ ഭ്രൂണഹത്യയെയോ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നത് വിലക്കണമെന്ന നിർദ്ദേശം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ട്രംപ് നൽകി. സൈന്യത്തിന്റെ ആവശ്യത്തിനുവേണ്ടിയല്ലാതെ പുതിയ നിയമനങ്ങൾ നടത്തുന്നത് മരവിപ്പിച്ചത് എല്ലാ വകുപ്പുകളുടെയും പ്രവർത
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ആദ്യദിനങ്ങൾ ഉപയോഗിക്കുന്നത് മുൻഗാമിയായ ബരാക് ഒബാമയുടെ നിയമങ്ങളും നയങ്ങളും റദ്ദുചെയ്യാൻ. പസഫിക് റിം വ്യാപാരനയങ്ങൾ മരവിപ്പിച്ച ട്രംപ്, സൈനിക ആവശ്യങ്ങൾക്കല്ലാതെയുള്ള എല്ലാത്തരം ചെലവഴിക്കലുകളും തൽക്കാലത്തേയ്ക്ക് മരവിപ്പിച്ചു. ഗർഭഛിദ്രം നടത്തുന്ന സർക്കാരിതര സ്ഥാപനങ്ങൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തി.
റൊണാൾഡ് റീഗൻ 1984-ൽ അധികാരത്തിലേറിയപ്പോഴാണ് ഗർഭഛിദ്രം നടത്തുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, ബിൽ ക്ലിന്റൺ ഇതൊഴിവാക്കി. പിന്നാലെ വന്ന ജോർജ് ഡബ്ല്യു.ബുഷ് ഇത് വീണ്ടും തിരുത്തി. ഇതേ മാതൃകയാണ് ഇപ്പോൾ ട്രംപും പിന്തുടർന്നിരിക്കുന്നത്. ഗർഭഛിദ്രത്തെയോ ഭ്രൂണഹത്യയെയോ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നത് വിലക്കണമെന്ന നിർദ്ദേശം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ട്രംപ് നൽകി.
സൈന്യത്തിന്റെ ആവശ്യത്തിനുവേണ്ടിയല്ലാതെ പുതിയ നിയമനങ്ങൾ നടത്തുന്നത് മരവിപ്പിച്ചത് എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈന്യത്തിന് പുറമെ, ട്രംപിന്റെ കാബിനറ്റിലും എക്‌സിക്യുട്ടീവ് നിയമനങ്ങളിലും മാത്രമാണ് ഇതിന് ഒഴിവ് നൽകിയിട്ടുള്ളത്. ദേശീയ സുരക്ഷയെയും പൊതുജനത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിലും ഒഴിവ് ബാധകമാണ്.
പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസിന് ആവശ്യമെന്ന് കണ്ടാൽ നിയമന മരവിപ്പ് ഒഴിവാക്കാമെന്ന നിർദ്ദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റിലെ ജോലിക്കാരുടെ എണ്ണം നിയന്ത്രണ വിധേയമാകുന്നതുവരെ ഈ നിയമന മരവിപ്പ് തുടരുമെന്നാണ് സൂചന. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്‌മെന്റിന്റെ മുമ്പേയുള്ള ശുപാർശയാണിത്. ബജറ്റ് നിർദ്ദേശങ്ങളിലും ഇതുണ്ടായിരുന്നു.
തന്റെ ആദ്യ നൂറുദിവസത്തുനുള്ളിൽത്തന്നെ ഒബാമ സർക്കാരിന്റെ നയങ്ങളിൽപ്പലതും തിരുത്തുമെന്ന് നേരത്തെതന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഓവൽ ഓഫീസിലെ ആദ്യദിനം തന്നെ ഒബാമകെയറിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് ട്രംപ് തുടക്കം കുറിച്ചത്. സാമ്പത്തിക ഭാരം കുറച്ച് ആരോഗ്യനയം നടപ്പിലാക്കുന്നതിനാണ് താൻ പ്രാധാന്യം കൽപിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.