- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിവി തുറന്നാൽ ലഹളയുടെ വാർത്ത മാത്രം; പത്രം തുറന്നാൽ നുണക്കഥകൾ മാത്രം; എല്ലാവർക്കും നിഗൂഢതാത്പര്യങ്ങൾ; പ്രസിഡന്റായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനനത്തിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കു എതിരെ കടുത്ത വിമർശനങ്ങളുമായി ട്രംപ്
ന്യൂയോർക്ക്: അധികാരമേൽക്കുന്നതിന് മുന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യശത്രുക്കൾ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരുമാണ്. മുമ്പും പലവട്ടം മാദ്ധ്യമങ്ങളുമായി കൊമ്പുകോർത്തിട്ടുള്ള ട്രംപിന് ഇത് പുത്തരിയുമല്ല. തന്റെ സ്ഥാനാരോഹണച്ചടങ്ങിന് ആളുകുറവായിരുന്നുവെന്ന മാദ്ധ്യമങ്ങളുടെ കണ്ടെത്തൽമുതൽക്ക് ട്രംപിന്റെ കടുത്ത വിദ്വേഷത്തിനിരകളാണ് അമേരിക്കയിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം. പ്രസിഡന്റായശേഷം വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത ആദ്യ പത്രസമ്മേളനത്തിലും മാദ്ധ്യമങ്ങളോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിക്കാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്തന്റെ ഭരണകൂടം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റിനോട് കള്ളം പറഞ്ഞുവെന്ന പേരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്തായി്ട്ട് ദിവസങ്ങളേയായുള്ളൂവെങ്കിലും, ട്രംപ് അത് പരാമർശിച്ചതേയില്ല. തന്റെ ഭരണകൂടത്തൽ തർക്കങ്ങളൊന്നുമില്ലെന്നും പുറമെയ്‌ക്ക് കേൾക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.വൈറ്റ്ഹൗസിൽനിന്നും മറ്റും ചോർത്തിയെന്ന മട്ട
ന്യൂയോർക്ക്: അധികാരമേൽക്കുന്നതിന് മുന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യശത്രുക്കൾ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരുമാണ്. മുമ്പും പലവട്ടം മാദ്ധ്യമങ്ങളുമായി കൊമ്പുകോർത്തിട്ടുള്ള ട്രംപിന് ഇത് പുത്തരിയുമല്ല. തന്റെ സ്ഥാനാരോഹണച്ചടങ്ങിന് ആളുകുറവായിരുന്നുവെന്ന മാദ്ധ്യമങ്ങളുടെ കണ്ടെത്തൽമുതൽക്ക് ട്രംപിന്റെ കടുത്ത വിദ്വേഷത്തിനിരകളാണ് അമേരിക്കയിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം. പ്രസിഡന്റായശേഷം വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത ആദ്യ പത്രസമ്മേളനത്തിലും മാദ്ധ്യമങ്ങളോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിക്കാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്
തന്റെ ഭരണകൂടം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റിനോട് കള്ളം പറഞ്ഞുവെന്ന പേരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്തായി്ട്ട് ദിവസങ്ങളേയായുള്ളൂവെങ്കിലും, ട്രംപ് അത് പരാമർശിച്ചതേയില്ല. തന്റെ ഭരണകൂടത്തൽ തർക്കങ്ങളൊന്നുമില്ലെന്നും പുറമെയ്‌ക്ക് കേൾക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ്ഹൗസിൽനിന്നും മറ്റും ചോർത്തിയെന്ന മട്ടിൽ വരുന്ന വാർത്തകളൊക്കെ വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. സത്യസന്ധരല്ലാത്ത മാദ്ധ്യമപ്രവർത്തകർ പൊതുജനങ്ങളിൽനിന്ന് കൈയടികിട്ടുന്നതിനായി പടച്ചുണ്ടാക്കുന്ന ഗോസ്സിപ്പുകളാണവയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വ്യാജവാർത്തയെന്ന പ്രയോഗം പലതവണ പത്രസമ്മേളനത്തിനിടെ ആവർത്തിച്ച ട്രംപ്, ഒരുവേള വളരെ വ്യാജവാർത്തയെന്ന് കുപിതനായി പറയുകയും ചെയ്തു.
ടിവി തുറന്നാലും പത്രമെടുത്താലും എല്ലായിടത്തെയും പ്രതിഷേധത്തിന്റെയും കുഴപ്പത്തിന്റെയും വാർത്തകൾ മാത്രമേയുള്ളൂ. എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണ്. വാഷിങ്ടണിലെയും ന്യുയോർക്കിലെയും ലോസെയ്ഞ്ചൽസിലെയും മാദ്ധ്യമപ്രവർത്തകരിലേറെയും പൊതുജനങ്ങളോട് സംസാരിക്കാറുപോലുമില്ല. അവരുടെ താത്പര്യവാർത്തകൾക്കുവേണ്ടിയല്ലാതെ ആരെയും ബന്ധപ്പെടാറുമില്ല-ട്രംപ് പറഞ്ഞു.
സി.എൻ.എന്നിനെയും ബിബിസി ഇന്റർനാഷണലിനെയും പേരെടുത്ത് വിമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പത്രസമ്മേളനം. ഞാൻ സി.എൻ.എൻ. കാണാറുണ്ട്. ഇത്തരം പക്ഷപാതപരമായ നിലപാടുമായി അവർക്ക് അധികനാൾ മുന്നോട്ടുപോകാനാവില്ല-ട്രംപ് മുന്നറിയിപ്പ് നൽകി. വിദ്വേഷപ്രചാരണം മാത്രം നടത്തുന്ന സിഎൻഎൻ താനിനി കാണില്ലന്നും ട്രംപ് പ്രഖ്യാപിച്ചു.