- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ കാലത്ത് മുസ്ലീങ്ങളുടെ ജീവിതം കട്ടപ്പൊക...!; അമേരിക്കയ്ക്ക് പോകാൻ വിസയെടുത്ത് പോയ ബ്രിട്ടീഷ് പൗരനായ യുവാവിനെ വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് പൊലീസ് വിമാനത്തിൽ നിന്നും ഇറക്കി വിട്ടത് മുസ്ലീമായതുകൊണ്ട് മാത്രം
ഐസ്ലാൻഡിൽ നിന്നും യുഎസിലേക്കുള്ള വിമാനം കയറിയ ബ്രിട്ടീഷ് പൗരനായ ജുഹെൽ മിയാഹ്(25)എന്ന സ്‌കൂൾ ടീച്ചറെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ട്രംപിന്റെ കാലത്ത് മുസ്ലീങ്ങളുടെ ജീവിതം കട്ടപ്പൊകയാണെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവം. അമേരിക്കയ്ക്ക് പോകാൻ വിസയെടുത്ത് പോയ ഈ യുവാവിനെ വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് പൊലീസ് വിമാനത്തിൽ നിന്നും ഇറക്കി വിട്ടത് മുസ്ലീമായതുകൊണ്ട് മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവം സ്നാപ്ചാറ്റ് വീഡിയോയിലൂടെ വെളിപ്പെടുത്തിക്കൊണ്ട് 25കാരനായ ഈ വെൽഷ് ടീച്ചർ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഒരു കുറ്റവാളിയെപ്പോലെ വിമാനത്തിൽ നിന്നും തെരഞ്ഞ് പിടിച്ച് വലിച്ചിറക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. സൗത്ത് വെയിൽസിലെ ലാൻഗട്വ്ഗ് കോപ്രഹെൻസീവ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു അപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ഐസ്ലാൻഡിലെ റെയ്ജാവിക്കിൽ നിന്നും വിമാനം കയറിയ ഇദ്ദേഹത്തെ പിന്തുടർന്ന് ഒരു യുഎസ് ഒഫീഷ്യലെത്തുകയും വിമാനത്തിൽ നിന്നിറങ്ങാൻ നീതിപൂർവകമല്ലാത്ത രീതിയിയൽ ആവശ്യപ
ഐസ്ലാൻഡിൽ നിന്നും യുഎസിലേക്കുള്ള വിമാനം കയറിയ ബ്രിട്ടീഷ് പൗരനായ ജുഹെൽ മിയാഹ്(25)എന്ന സ്‌കൂൾ ടീച്ചറെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ട്രംപിന്റെ കാലത്ത് മുസ്ലീങ്ങളുടെ ജീവിതം കട്ടപ്പൊകയാണെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവം. അമേരിക്കയ്ക്ക് പോകാൻ വിസയെടുത്ത് പോയ ഈ യുവാവിനെ വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് പൊലീസ് വിമാനത്തിൽ നിന്നും ഇറക്കി വിട്ടത് മുസ്ലീമായതുകൊണ്ട് മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവം സ്നാപ്ചാറ്റ് വീഡിയോയിലൂടെ വെളിപ്പെടുത്തിക്കൊണ്ട് 25കാരനായ ഈ വെൽഷ് ടീച്ചർ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഒരു കുറ്റവാളിയെപ്പോലെ വിമാനത്തിൽ നിന്നും തെരഞ്ഞ് പിടിച്ച് വലിച്ചിറക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. സൗത്ത് വെയിൽസിലെ ലാൻഗട്വ്ഗ് കോപ്രഹെൻസീവ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു അപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
ഐസ്ലാൻഡിലെ റെയ്ജാവിക്കിൽ നിന്നും വിമാനം കയറിയ ഇദ്ദേഹത്തെ പിന്തുടർന്ന് ഒരു യുഎസ് ഒഫീഷ്യലെത്തുകയും വിമാനത്തിൽ നിന്നിറങ്ങാൻ നീതിപൂർവകമല്ലാത്ത രീതിയിയൽ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കായി ബ്രിട്ടീഷ്പാസ്പോർട്ടും സാധുതയുള്ള വിസയും ഈ മാത് സ് ടീച്ചർക്കുണ്ടായിരുന്നുവെങ്കിലും കാരണമൊന്നുമില്ലാതെ വിമാനത്തിൽ നിന്നിറക്കി വിടുകയും അമേരിക്കയ്ക്കുള്ള യാത്ര നിഷേധിക്കുകയുമായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ മറ്റൊരു പ്ലെയിൻ ബുക്ക് ചെയ്ത് നാട്ടിലേക്ക് അയക്കുന്നത് വരെ ഈ അദ്ധ്യാപകന് അസഹനീയമായ സാഹചര്യത്തിൽ ഒരു ഹോട്ടലിൽ കഴിച്ച് കൂട്ടേണ്ടിയും വന്നു.
മിയാഹ് സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്ത ഒരു ഫൂട്ടേജിൽ അദ്ദേഹം എയർപോർട്ടിലൂടെ വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നത് കാണാം. തുടർന്ന് ഒരു ഒഫീഷ്യൽ അദ്ദേഹത്തെ പിന്തുടരുകയും വിമാനത്തിൽ കയറാൻ പറ്റില്ലെന്ന് പറയുന്നതും കാണാം. തുടർന്ന് ഒരു കൂട്ടം പെട്ടികളുടെ അടുത്ത് മിയാഹ് കാത്തിരിക്കുന്നതും കാണാം. താൻ വിമാനത്തിൽ സീറ്റിൽ കയറിയിരുന്നിരുന്നുവെന്നും അവിടെ നിന്നാണ് ഒഫീഷ്യൽ തന്നെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ടു വന്നതെന്നും ഈ അദ്ധ്യാപകൻ വെളിപ്പെടുത്തുന്നു. തന്നെ അറിയാത്തവർ താനെന്തോ ക്രിമിനൽ കുറ്റം ചെയ്തത് പോലെ തുറിച്ച് നോക്കുന്നുണ്ടായിരുന്നുവെന്നും മിയാഹ് വേദനയോടെ വെളിപ്പെടുത്തുന്നു.
താൻ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ചെക്ക് ഇൻ ഡെസ്‌കിലെ സ്ത്രീ തന്നെ റാൻഡം സെക്യൂരിറ്റി ചെക്കിൽ ഉൾപ്പെടുത്തിയ കാര്യം അറിയിച്ചിരുന്നുവെന്ന് മിയാഹ് വെളിപ്പെടുത്തുന്നു. തുടർന്ന് അദ്ധ്യാപനെ ഒരു റൂമിലേക്ക് നയിക്കുകയും അവിടെ വച്ച് രണ്ട് പേർ വിശദമായ പരിശോധനയ്ക്ക് മിയാഹിനെ വിധേയനാക്കുകയും ചെയ്യുകയും വിമാനത്തിൽ കയറാനുള്ള അനുമതി നൽകുകയുമായിരുന്നു. എന്നാൽ വിമാനത്തിൽ കയറിയ ഉടൻ മറ്റൊരു അമേരിക്കൻ ഒഫീഷ്യലെത്തുകയും വിമാനത്തിൽ നിന്നും ഇറക്കുകയുമായിരുന്നു. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അദ്ധ്യാപകനുണ്ടായ ദുരവസ്ഥയിൽ 39 സ്റ്റുഡന്റ്സും സഹപ്രവർത്തകരും ഞെട്ടലിലായെന്ന് നീത്ത് പോർട്ട് ടാൽബോട്ട് കൺട്രി ബറോ കൗൺസിൽ വക്താവ് പ്രതികരിച്ചു. ഈ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് കൗൺസിൽ ലണ്ടനിലെ യുഎസ്എംബസിക്ക് എഴുതിയിട്ടുണ്ട്.