- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയിൽ ട്രംപ് ബോംബിടുമോ..? അണുബോംബ് വീണാൽ എത്ര പേർ മരിക്കും..? അയൽരാജ്യങ്ങളെ എങ്ങനെ ബാധിക്കും...?
ഉത്തരകൊറിയൻ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് അമേരിക്ക ഉത്തരകൊറിയയെ ആക്രമിക്കാനുള്ള സാധ്യത മുമ്പില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്ക ഇവിടെ അണുബോംബിടാൻ വരെ മടിക്കില്ലെന്നും ആശങ്കകളുയരുന്നുണ്ട്. ഈ അവസരത്തിൽ അണുബോംബ് വീണാൽ എത്ര പേർ മരിക്കും...? അയൽരാജ്യങ്ങളെ എങ്ങനെ ബാധിക്കും...? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ ആണവായുധമായ മദർ ഓഫ് ആൾ ന്യൂക്ലിയർ ബോംബ് ഉത്തരകൊറിയയിൽ ഇടാനുള്ള സാധ്യതയാണ് ശക്തമാകുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോൻഗ് ഉൻ ആയുധ പരീക്ഷണങ്ങളുമായി ധിക്കാരപരമായി മുന്നോട്ട് നീങ്ങുന്നത് തുടരുകയും തൽഫലമായി യുഎസ് പ്രസിഡന്റ് ട്രംപ് അവിടെ ബോംബിടുകയും ചെയ്താൽ ഏതാണ്ട് 2,354,690 പേർ മരിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഇതിന് പുറമെ ബോംബ് വീഴുന്നതിനെ തുടർന്ന് 616,070 പേർക്ക് പരുക്കേൽക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കൂടാതെ മറ്റ് നാല മില്യൺ പേർക്ക് റേഡിയേഷൻ മൂലമുള്ള വിഷബാധയയുമനുഭവിക്കേണ്ടി വരും. ഇത്തരമൊരു ആക്രമണമുണ്ടായാൽ ഉത്തരകൊറി
ഉത്തരകൊറിയൻ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് അമേരിക്ക ഉത്തരകൊറിയയെ ആക്രമിക്കാനുള്ള സാധ്യത മുമ്പില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്ക ഇവിടെ അണുബോംബിടാൻ വരെ മടിക്കില്ലെന്നും ആശങ്കകളുയരുന്നുണ്ട്. ഈ അവസരത്തിൽ അണുബോംബ് വീണാൽ എത്ര പേർ മരിക്കും...? അയൽരാജ്യങ്ങളെ എങ്ങനെ ബാധിക്കും...? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ ആണവായുധമായ മദർ ഓഫ് ആൾ ന്യൂക്ലിയർ ബോംബ് ഉത്തരകൊറിയയിൽ ഇടാനുള്ള സാധ്യതയാണ് ശക്തമാകുന്നത്.
ഉത്തരകൊറിയൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോൻഗ് ഉൻ ആയുധ പരീക്ഷണങ്ങളുമായി ധിക്കാരപരമായി മുന്നോട്ട് നീങ്ങുന്നത് തുടരുകയും തൽഫലമായി യുഎസ് പ്രസിഡന്റ് ട്രംപ് അവിടെ ബോംബിടുകയും ചെയ്താൽ ഏതാണ്ട് 2,354,690 പേർ മരിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഇതിന് പുറമെ ബോംബ് വീഴുന്നതിനെ തുടർന്ന് 616,070 പേർക്ക് പരുക്കേൽക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കൂടാതെ മറ്റ് നാല മില്യൺ പേർക്ക് റേഡിയേഷൻ മൂലമുള്ള വിഷബാധയയുമനുഭവിക്കേണ്ടി വരും. ഇത്തരമൊരു ആക്രമണമുണ്ടായാൽ ഉത്തരകൊറിയയുടെ ലാൻഡ് മാർക്കുകളിൽ ചിലതായ കിം II സുൻഗ് സ്റ്റേഡിയം, വിജയത്തിന്റെ കവാടം( imposing Arch of Triumph) തുടങ്ങിയവ നാമാവശേഷമാവുകയും ചെയ്യും.
ഈ ആണവബോംബ് തുടക്കത്തിൽ 43.2 കിലോമീറ്റർ ചുറ്റളവിലായിരിക്കും തുടക്കത്തിൽ സർവനാശം വിതയ്ക്കുന്നത്. തുടർന്ന് ഇതിന്റെ തെർമൽ റേഡിയേഷൻ കാറ്റിലൂടെ 293 കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുകയും ചെയ്യും. ഇത് സൗത്തുകൊറിയയെയും ജപ്പാനെയും ചൈനയിലെ ഷാൻഗായ് പ്രദേശത്തെയും വരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഈ അണുബോംബിന്റെ പ്രത്യാഘാതം മേഖലയിലെ തന്റെ സഖ്യരാജ്യങ്ങളെ ബാധിക്കാതിരിക്കാനായി കാറ്റ് വടക്കൻ ഭാഗത്തേക്ക് അടിക്കുന്നത് വരെ കാത്തിരുന്നാൽ അത് ചൈനീസ് പ്രസിഡന്റ് ജിൻപിൻഗിനെ കോപകുലനാക്കുമെന്നുറപ്പാണ്.
സിറിയൻ എയർസ്ട്രിപ്പ് ആക്രമിച്ചതിന് ശേഷം ജിൻപിൻഗ് ട്രംപുമായി നല്ല സൗഹൃദത്തിലാണ്. ഇത്തരത്തിൽ ബോംബിട്ടാൽ അത് ആ സൗഹൃദത്തെ ഉലയ്ക്കുമെന്നുറപ്പാണ്. കാറ്റ് കിഴക്കോട്ടാണ് വീശുന്നതെങ്കിൽ അണുവികിരണം റഷ്യയിലെ വ്ലാദിവോസ്റ്റോക്ക് വരെ ചെന്നെത്താനും സാധ്യതയുണ്ട്. അമേരിക്ക ഇത്തരത്തിൽ അണുബോംബിട്ടാൽ ഉത്തരകൊറിയ അത് കൈയും കെട്ടി നിന്ന് സഹിക്കില്ലെന്നുറപ്പാണ്. ഇതിന് പകരമായി കിം ജോൻഗ് ഉൻ സിയോളിന് നേരെയോ അല്ലെങ്കിൽ ലോസ് ഏയ്ജൽസിന് നേരെയോ അണുബോംബിടുമെന്നുമുള്ള ആശങ്കയുമുയരുന്നുണ്ട്.
ഉത്തരകൊറിയയുടെ അണ്വായുധ ശേഷി എത്രത്തോളമുണ്ടെന്ന് ഇതുവരെ വ്യക്തമാകാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ 2013ലും സമീപകാലത്തും ഉത്തരകൊറിയ നടത്തിയെന്ന് പറയപ്പെടുന്ന ആയുധ പരീക്ഷണങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ അവർക്ക് കടുത്ത നാശം വിതയ്ക്കാൻ സാധിക്കുമെന്നുറപ്പാണ്. ഉത്തരകൊറിയ 10 കിലോടൺസുള്ള അണ്വായുധം ആകാശത്ത് നിന്നും സിയോളിൽ പ്രയോഗിച്ചാൽ 77,670 പേർ മരിക്കും. കൂടാതെ 268,590 പേർക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്യും. കിം ജോൻഗ് ഉൻ അമേരിക്കയെ നേരിട്ടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു ആയുധം അമേരിക്കയ്ക്ക് നേരെ നോർത്ത് പസിഫിക്കിന് മുകൽലൂടെ വരുമ്പോൾ തന്നെ അമേരിക്കൻ റഡാറുകൾ ഇത് തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സാധ്യതയേറെയാണെന്നും സൂചനയുണ്ട്.
എന്നാൽ ഇത് അമേരിക്കയിലെ ഡൗൺടൗൺ ഏരിയയിൽ വീണാൽ 86,710 പേർമരിക്കും. 214,910 പേർക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്യും. ഇതിന് പുറമെ ട്രംപ് ഉത്തരകൊറിയയിൽ ഇടുന്ന അണുബോംബിന്റെ പ്രത്യാഘാതം ചൈനയെ ബാധിച്ചാൽ ചൈന ആണവായുധം പ്രതികാരപൂർവം ന്യൂയോർക്കിന് നേരെ അയക്കുമെന്ന കടുത്ത ഭീഷണിയും ട്രംപിന് നേരെയുണ്ട്. അങ്ങനെ സംഭവിച്ചാൽ 2,303,700 സിവിലിയന്മാർ കൊല്ലപ്പെടും. ഇതിന് പുറമെ 9, 311,325 പേർക്ക് ആരോഗ്യത്തിന് കടുത്ത പ്രത്യാഘാതമുണ്ടാവുകയും ചെയ്യും. തുടർന്ന് ബീജിംഗിന് നേരെ അമേരിക്ക തിരിച്ചടിച്ചാലുണ്ടാകുന്ന നാശം ന്യൂയോർക്കിലുണ്ടായതിനേക്കാൾ കൂടുതലായിരിക്കുകയും ചെയ്യും. ഇതിനെ തുടർന്ന് 4,485,050 പേർ കൊല്ലപ്പെടുകയും അഞ്ച് മില്യൺ പേർക്ക് പരുക്കേൽക്കുകയും ചെയ്യും. കൂടാതെ 13,599,93 പേർക്ക് റേഡിയേഷൻ മൂലമുള്ള പ്രത്യാഘാതം ദീർഘകാലം അനുഭവിക്കേണ്ടിയും വരും. ഇതിനെ തുടർന്ന് റഷ്യ ചൈനയെ പിന്തുണച്ച് അമേരിക്കക്കെതിരെ തിരിഞ്ഞാൽ സർവനാശം വിതയ്ക്കുന്ന മറ്റൊരു ലോകമഹായുദ്ധത്തിന് തിരികൊളുത്തപ്പെടാനും സാധ്യതയുണ്ട്.