- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കുള്ള താത്ക്കാലിക യാത്രാവിലക്കിന് അമേരിക്കൻ സുപ്രീംകോടതിയുടെ അംഗീകാരം; അഭയാർത്ഥികളുടെ കാര്യവും സുപ്രീംകോടതിയുടെ പരിഗണനയിൽ; സുരക്ഷയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ട്രംപും
വാഷിങ്ടൺ: അമേരിക്കയിൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താത്ക്കാലിക യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം. നേരത്തെ കീഴ്ക്കോടതി പൂർണമായും റദ്ദാക്കിയ നടപടിക്കാണ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ മാർച്ച് ആറിനാണ് ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷയുടെ വിജയമാണിതെന്ന് സുപ്രീംകോടതി വിധിയോട് ട്രംപ് പ്രതികരിച്ചു. ഇടക്കാല ഉത്തരവിലാണ് കോടതി വിലക്ക് അംഗീകരിച്ചത്. കേസ് പിന്നീട് സുപ്രീംകോടതി വിശദമായി പരിഗണിക്കും. അഭയാർഥികൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കണോ എന്ന വിഷയം ഒക്ടോബറിൽ പരിഗണിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് ആറിനാണ് ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ട്രംപി നിരോധനം ഏർപ്പെടുത്തിയത്.
വാഷിങ്ടൺ: അമേരിക്കയിൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താത്ക്കാലിക യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം. നേരത്തെ കീഴ്ക്കോടതി പൂർണമായും റദ്ദാക്കിയ നടപടിക്കാണ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ മാർച്ച് ആറിനാണ് ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷയുടെ വിജയമാണിതെന്ന് സുപ്രീംകോടതി വിധിയോട് ട്രംപ് പ്രതികരിച്ചു. ഇടക്കാല ഉത്തരവിലാണ് കോടതി വിലക്ക് അംഗീകരിച്ചത്. കേസ് പിന്നീട് സുപ്രീംകോടതി വിശദമായി പരിഗണിക്കും. അഭയാർഥികൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കണോ എന്ന വിഷയം ഒക്ടോബറിൽ പരിഗണിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് ആറിനാണ് ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ട്രംപി നിരോധനം ഏർപ്പെടുത്തിയത്. വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസം യാത്ര വിലക്ക് ഏർപ്പെടുത്താനും അഭയാർത്ഥികൾക്ക് 120 ദിവസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനുമായിരുന്നു ട്രംപിന്റെ ഉത്തരവ്.
ലണ്ടനിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രാവിലക്ക് ട്രംപ് വീണ്ടും ഉന്നയിച്ചത്.