- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു പറഞ്ഞു ട്രംപ് യുദ്ധക്കൊതിയൻ ആണെന്ന്...? ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിൽ നിന്നും രക്ഷിച്ചത് ട്രംപിന്റെ വിരുത് തന്നെ; ട്രംപ് ഗൾഫിൽ പറന്നെത്തിയത് ഖത്തറിനെ കടുത്ത ആക്രമണം നടത്താൻ സൗദി പദ്ധതിയിട്ടപ്പോൾ നോ പറയാൻ
അമേരിക്കയും അമേരിക്കൻ പ്രസിഡന്റുമാരും കടുത്ത യുദ്ധക്കൊതി പുലർത്തുന്നവരാണെന്നാണ് പൊതുവെയുള്ള പ്രചാരണം. ട്രംപും യുദ്ധക്കൊതിയൻ ആണെന്ന സൂചനകളും സമീപകാലത്ത് ഉയർന്ന് വന്നിരുന്നു. എന്നാൽ തന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ടെന്ന് സ്വന്തം പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. അതായത് അടുത്തിടെ ഖത്തറിനെതിരെ കടുത്ത ആക്രമണം നടത്താൻ സൗദി അറേബ്യ ശ്രമിച്ചപ്പോൾ ഗൾഫിൽ അടിയന്തിരമായി പറന്നെത്തി നോ പറഞ്ഞത് ട്രംപ് ആണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഖത്തറിനെ തകർക്കാൻ സൗദി ശ്രമിച്ചപ്പോൾ അതിന് തടയിട്ട് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിൽ നിന്നും രക്ഷിച്ചത് ട്രംപിന്റെ മികവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പ്രസ്തുത ആക്രമണ ശ്രമത്തിന്റെ ഭാഗമായി സൗദിയുടെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറച്ച് ഖത്തറിന് മേൽ കടുത്ത ആക്രമണം നടത്താൻ ഏത് നിമിഷവും തയ്യാറായിരുന്നുവെന്നാണ് വെളിപ്പെട്ടിരി്ക്കുന്നത്. ട്രംപ് തക്ക സമയത്തിന് ഇതറിഞ്ഞ് എത്തിയിരുന്നില്ലെങ്കിൽ ഖത്തർ തകർന്ന് തരിപ്
അമേരിക്കയും അമേരിക്കൻ പ്രസിഡന്റുമാരും കടുത്ത യുദ്ധക്കൊതി പുലർത്തുന്നവരാണെന്നാണ് പൊതുവെയുള്ള പ്രചാരണം. ട്രംപും യുദ്ധക്കൊതിയൻ ആണെന്ന സൂചനകളും സമീപകാലത്ത് ഉയർന്ന് വന്നിരുന്നു. എന്നാൽ തന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ടെന്ന് സ്വന്തം പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. അതായത് അടുത്തിടെ ഖത്തറിനെതിരെ കടുത്ത ആക്രമണം നടത്താൻ സൗദി അറേബ്യ ശ്രമിച്ചപ്പോൾ ഗൾഫിൽ അടിയന്തിരമായി പറന്നെത്തി നോ പറഞ്ഞത് ട്രംപ് ആണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഖത്തറിനെ തകർക്കാൻ സൗദി ശ്രമിച്ചപ്പോൾ അതിന് തടയിട്ട് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിൽ നിന്നും രക്ഷിച്ചത് ട്രംപിന്റെ മികവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
പ്രസ്തുത ആക്രമണ ശ്രമത്തിന്റെ ഭാഗമായി സൗദിയുടെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറച്ച് ഖത്തറിന് മേൽ കടുത്ത ആക്രമണം നടത്താൻ ഏത് നിമിഷവും തയ്യാറായിരുന്നുവെന്നാണ് വെളിപ്പെട്ടിരി്ക്കുന്നത്. ട്രംപ് തക്ക സമയത്തിന് ഇതറിഞ്ഞ് എത്തിയിരുന്നില്ലെങ്കിൽ ഖത്തർ തകർന്ന് തരിപ്പണമാവുമായിരുന്നു. ഇത്തരത്തിൽ ഒരു ആക്രമണമുണ്ടാവുകയാണെങ്കിൽ അത് പ്രദേശത്ത് കടുത്ത കലാപങ്ങൾക്കും ഗൾഫ് മേഖലയിൽ അസ്ഥിരതയുണ്ടാക്കാനും ഒരു പക്ഷേ ഒരു ലോകയുദ്ധത്തിലേക്ക് തന്നെ നയിക്കപ്പെടാനും ഇടയാക്കുമെന്നാണ് പെന്റഗൺ വെളിപ്പെടുത്തുന്നത്.
ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ് ഖത്തർ. 2022ലെ വേൾഡ് കപ്പിന് ആതിഥ്യമേകാൻ ഖത്തർ ഒരുങ്ങുകയുമാണ്. സൗദി, ഈജിപ്ത്, യുഎഇ, ബഹറിൻ എന്നിവ ഖത്തറിന് മേൽ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ട്രംപ് ഇതിൽ ഇടപെടാൻ നിർബന്ധിതനായത്. ഖത്തറിന് മേൽ ചുമത്തിയ ഉപരോധത്തെ തുടർന്ന് സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിലേക്കുള്ള കപ്പൽവിമാനഗതാഗതം നിർത്തി വയ്ക്കുകയും തങ്ങളുടെ രാജ്യങ്ങളിൽ നിന്നും എല്ലാ ഖത്തർ പൗരന്മാരെയും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ദശാബ്ദങ്ങൾക്കിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധി ഗൾഫിൽ സംജാതമാവുകയും ചെയ്തിരുന്നു.
തുടർന്ന് സൗദി ഖത്തറിനെ ആക്രമിക്കാൻ തയ്യാറായിരിക്കുന്നത് പെന്റഗൺ അറിയുകയും അതിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞ് ട്രംപ് ഇവിടേക്ക് കുതിച്ചെത്തുകയുമായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. സൗദി എയർഫോഴ്‌സിന് 200 സ്‌ട്രൈക് എയർക്രാഫ്റ്റുകളാണുള്ളത്. ഇതിൽ 62 അമേരിക്കൻ എഫ്15എസ് വിമാനങ്ങളും 48 ബ്രിട്ടീഷ്/ യൂറോപ്യൻ നിർമ്മിച ടൈഫൂണുകളുമുണ്ട്. സൗദിയും യുഎഇയും സുന്നി ഭൂരിപക്ഷ രാജ്യങ്ങളാണ്. ഖത്തറിലെ ഭരണകൂടം ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനുമായി കൂടുതൽ അടുപ്പം പുലർത്തിയതായിരുന്നു സൗദിയെയും കൂട്ടരെയും ചൊടിപ്പിച്ചത്.
ഇതിനെ തുടർന്ന് ട്രംപ് ഈ പ്രശ്‌നത്തിൽ ഭാഗഭാക്കായ എല്ലാ രാജ്യങ്ങളിലെയും നേതാക്കളെ ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു യുദ്ധം ഗൾഫിൽ ഉണ്ടായാൽ പ്രകോപനപരമാ നീക്കവുമായി മുന്നോട്ട് പോകുന്ന ഇറാനെ നിയന്ത്രിക്കുന്നതിനുള്ള യുഎസിന്റെ നീക്കത്തിൽ വ്യതിചലനമുണ്ടാക്കുന്നതിനിടയാക്കുമെന്നും ട്രംപ് സൗദിക്കും കൂട്ടർക്കും മുന്നറിയിപ്പേവുകയും ചെയ്തിരുന്നു.