- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ നിയമം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ മെലാനിയ പണ്ടേ നാട് കടത്തപ്പെട്ടേനെ; കുടിയേറ്റ വിരുദ്ധ നിയമത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടി ചില കണക്കുകൾ
1990കളിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയായ മെലാനിയ ട്രംപിനെ നാടു കടത്തേണ്ടി വരുമായിരുന്നുവെന്നാണ് ഇമിഗ്രേഷൻ അറ്റോർണിമാർ പരിഹാസരൂപേണ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു വിസിറ്റർ വിസയിൽ യുഎസിലെത്തിയ മെലാനിയ 1996ൽ ഇവിടെ മോഡലിങ് ആരംഭിച്ചുകയായിരുന്നുവെന്നും അത് ഇവിടേക്ക് അവർ വന്ന എൻട്രി ടേമുകൾക്ക് വിരുദ്ധമാണെന്നുമാണ് അസോസിയേറ്റഡ് പ്രസിന് ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതിന് ട്രംപ് നടപ്പിലാക്കുന്ന നിയമത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ തുറന്ന് കാട്ടപ്പെടുന്നത്. അതായത് അമേരിക്കയിൽ ജോലി ചെയ്യുന്നതിന് നിയമാനുസൃതമായ അനുവാദം കിട്ടുന്നതിന് മുമ്പാണ് മെലീന 16,000 പൗണ്ട് അഥവാ 20,000 ഡോളർ സമ്പാദിച്ചതെന്നും ആരോപണമുയരുന്നു.തുടർന്ന് 2001ൽ മെലാനിയ ഗ്രീൻകാർഡിന് അപേക്ഷിക്കുകയും 2006ൽ നാച്വറലൈസ്ഡ് യുഎസ് സിറ്റിസണായി മാറുകയുമായിരുന്നു. മുൻ കാലത്തെ നിമയലംഘനങ്ങളെല്ലാം മറച്ച് വച്ച് കൊണ്ടായിരുന്നു മെലാനിയ ഇത്തരത്തിൽ യുഎസുകാരിയായിത്തീർന്നത്. കഴിഞ
1990കളിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയായ മെലാനിയ ട്രംപിനെ നാടു കടത്തേണ്ടി വരുമായിരുന്നുവെന്നാണ് ഇമിഗ്രേഷൻ അറ്റോർണിമാർ പരിഹാസരൂപേണ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു വിസിറ്റർ വിസയിൽ യുഎസിലെത്തിയ മെലാനിയ 1996ൽ ഇവിടെ മോഡലിങ് ആരംഭിച്ചുകയായിരുന്നുവെന്നും അത് ഇവിടേക്ക് അവർ വന്ന എൻട്രി ടേമുകൾക്ക് വിരുദ്ധമാണെന്നുമാണ് അസോസിയേറ്റഡ് പ്രസിന് ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതിന് ട്രംപ് നടപ്പിലാക്കുന്ന നിയമത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ തുറന്ന് കാട്ടപ്പെടുന്നത്.
അതായത് അമേരിക്കയിൽ ജോലി ചെയ്യുന്നതിന് നിയമാനുസൃതമായ അനുവാദം കിട്ടുന്നതിന് മുമ്പാണ് മെലീന 16,000 പൗണ്ട് അഥവാ 20,000 ഡോളർ സമ്പാദിച്ചതെന്നും ആരോപണമുയരുന്നു.തുടർന്ന് 2001ൽ മെലാനിയ ഗ്രീൻകാർഡിന് അപേക്ഷിക്കുകയും 2006ൽ നാച്വറലൈസ്ഡ് യുഎസ് സിറ്റിസണായി മാറുകയുമായിരുന്നു. മുൻ കാലത്തെ നിമയലംഘനങ്ങളെല്ലാം മറച്ച് വച്ച് കൊണ്ടായിരുന്നു മെലാനിയ ഇത്തരത്തിൽ യുഎസുകാരിയായിത്തീർന്നത്. കഴിഞ്ഞ മാസം ട്രംപ് നടപ്പിലാക്കിയ നിയമം അനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് യുഎസിൽ നടത്തിയ വിദേശ പൗരന്മാരെ ഇവിടെ നിന്നും നാട് കടത്തുന്നതിന് മുൻഗണനയേകണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.
അങ്ങനെയാണെങ്കിൽ മെലാനിയയെയായിരിക്കും ട്രംപ് ആദ്യം നാട് കടത്തേണ്ടി വരുകയെന്നും വിമർശകർ എടുത്ത് കാട്ടുന്നു. ട്രംപ് ജനുവരി 25ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓർഡർ 1990കളിൽ നടപ്പിലാക്കിയിരുന്നുവെങ്കിൽ മെലാനിയയെ നാട് കടത്താവുന്നതാണെന്നും അറ്റോർണിമാർ പറയുന്നു. ലീഗൽ എയ്ഡ് അഥോറിറ്റിയിലെ ഇമിഗ്രേഷൻ ലോ യൂണിറ്റിലെ ഡെപ്യൂട്ടി അറ്റോർണി ഇൻ ചാർജായ ഹസൻ ഷഫിഖുള്ളാ ഈ അഭിപ്രായം ഉയർത്തിപ്പിടിച്ച് മുന്നോട്ട് വന്നവരിലൊരാളാണ്. നിലവിലുള്ള എക്‌സിക്യൂട്ടീവ് ഓർഡറും അതുമായി ബന്ധപ്പെട്ട ഹോം ലാൻഡ് സെക്യൂരിറ്റി മെമോറാണ്ട ഓൺ ഇന്റീരിയർ എൻഫോഴ്‌സ്‌മെന്റും 1996ൽ ബാധകമായിരുന്നുവെങ്കിൽ മെലാനിയയെ എപ്പോൾ നാട് കടത്തിയെന്ന് ചോദിച്ചാൽ മതിയെന്നും ഹസൻ അഭിപ്രായപ്പെടുന്നു.
ന്യൂയോർക്ക് സിറ്റി ഇമിഗ്രേഷൻ സ്‌പെഷ്യലിസ്റ്റായ ചെറിൽ ഡേവിഡും ഇതിനോട് യോജിപ്പ് പ്രകടിപ്പിക്കുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ കാലത്ത് മെലാനിയ കനത്ത പ്രതിഫലം വാങ്ങുന്ന മോഡലിങ് ജോലികൾ നിർവഹിച്ചതിലൂടെ നിയമം ലംഘിക്കുകയായിരുന്നുവെന്നാണ് ചെറിൽ ആരോപിക്കുന്നത്.അത് ഇമിഗ്രേഷൻ ഒഫീഷ്യലുകളുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിൽ മെലാനിയയെ അന്ന് തന്നെ നാട് കടത്താമായിരുന്നുവെന്നും ചെറിൽ എടുത്ത് കാട്ടുന്നു. അതിനാൽ നിലവിലുമള്ള മെലാനിയയുടെ അമേരിക്കൻ പൗരത്വം നിയമം തെറ്റിച്ച് നേടിയതാണെന്നും ഇവർ ആരോപിക്കുന്നു. അതായത് യാഥാർത്ഥ്യങ്ങൾ മറച്ച് വച്ചാണ് മെലാനിയ പൗരത്വം നേടിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ സാങ്കേതികമായി ലംഘിച്ചവരെ പോലും ദയയില്ലാതെ നാട് കടത്താനാണ് ജനുവരിയിൽ ട്രംപ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയോട് ഉത്തരവിട്ടിരിക്കുന്നത്.