- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരുടെ ദൗർബല്യങ്ങൾ എല്ലാം എനിക്കറിയാം; എന്റെ എതിരാളിയായാൽ അവർ ദുഃഖിക്കേണ്ടി വരും; രണ്ടാം വട്ടം മൽസരിക്കുമ്പോൾ ഓപ്ര വിൻഫ്രിയുമായി മൽസരിക്കാനാണ് ആഗ്രഹമെന്നും കീപ് അമേരിക്ക ഗ്രേറ്റ് എന്നായിരിക്കും മുദ്രാവാക്യമെന്നും ട്രംപ്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രണ്ടാം വട്ടവും മൽസരിക്കുമെന്ന് സൂചന. 2020ൽ നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് പ്രചാരണത്തിലെ തന്റെ മുദ്രാവാക്യം 'കീപ് അമേരിക്ക ഗ്രേറ്റ്' എന്നതായിരിക്കുമെന്ന് ട്രംപ് പെൻസിൽവാനിയയിലെ റാലിയിൽ പറഞ്ഞു. മത്സരത്തിൽ ഓപ്ര വിൻഫ്രി എതിരാളിയായി വേണമെന്ന ആഗ്രഹവും ട്രംപ് തുറന്നുപറഞ്ഞു. അവരുടെ ദൗർബല്യങ്ങളെല്ലാം എനിക്കറിയാം. മത്സരിക്കുകയാണെങ്കിൽ ഓപ്രയ്ക്കു ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമായിരിക്കും തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നുംെ ട്രംപ് പറഞ്ഞു. ഒരിക്കൽ കൂടി മത്സരിക്കുകയാണെങ്കിൽ 'അമേരിക്കയെ മഹത്തരമാക്കും' എന്ന തന്റെ മുൻകാല മുദ്രാവാക്യം ഉപയോഗിക്കില്ല അമേരിക്കയെ മഹത്തരമാക്കുന്ന കാര്യങ്ങൾ തങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. മികച്ച പുരോഗതിയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മഹത്തരമാക്കുമെന്ന മുദ്രാവാക്യത്തിന് പ്രസക്തിയില്ല, പകരം അമേരിക്കയെ മഹത്തരമാക്കി നിലനിർത്തുക എന്നതാവണം ആപ്തവാക്യമെന്നാണ് ട്രംപ് പറഞ്ഞത്. രാജ്യത്തെ സാമ്പത്തികസ്ഥിതി വളരുകയാണ്. നഷ്ടപ്പെട്ട ത
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രണ്ടാം വട്ടവും മൽസരിക്കുമെന്ന് സൂചന. 2020ൽ നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് പ്രചാരണത്തിലെ തന്റെ മുദ്രാവാക്യം 'കീപ് അമേരിക്ക ഗ്രേറ്റ്' എന്നതായിരിക്കുമെന്ന് ട്രംപ് പെൻസിൽവാനിയയിലെ റാലിയിൽ പറഞ്ഞു.
മത്സരത്തിൽ ഓപ്ര വിൻഫ്രി എതിരാളിയായി വേണമെന്ന ആഗ്രഹവും ട്രംപ് തുറന്നുപറഞ്ഞു. അവരുടെ ദൗർബല്യങ്ങളെല്ലാം എനിക്കറിയാം. മത്സരിക്കുകയാണെങ്കിൽ ഓപ്രയ്ക്കു ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമായിരിക്കും തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നുംെ ട്രംപ് പറഞ്ഞു.
ഒരിക്കൽ കൂടി മത്സരിക്കുകയാണെങ്കിൽ 'അമേരിക്കയെ മഹത്തരമാക്കും' എന്ന തന്റെ മുൻകാല മുദ്രാവാക്യം ഉപയോഗിക്കില്ല അമേരിക്കയെ മഹത്തരമാക്കുന്ന കാര്യങ്ങൾ തങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. മികച്ച പുരോഗതിയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മഹത്തരമാക്കുമെന്ന മുദ്രാവാക്യത്തിന് പ്രസക്തിയില്ല, പകരം അമേരിക്കയെ മഹത്തരമാക്കി നിലനിർത്തുക എന്നതാവണം ആപ്തവാക്യമെന്നാണ് ട്രംപ് പറഞ്ഞത്.
രാജ്യത്തെ സാമ്പത്തികസ്ഥിതി വളരുകയാണ്. നഷ്ടപ്പെട്ട തൊഴിലുകളെല്ലാം തിരികെ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് 30 ലക്ഷം തൊഴിലവസരങ്ങളാണു സൃഷ്ടിച്ചത്. നികുതി മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.