- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പറഞ്ഞതുകേട്ട് ഇന്ത്യക്കാർ സന്തോഷിക്കേണ്ട; പാക്കിസ്ഥാനോടുള്ള മൃദുസമീപനം പുതിയ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയും തുടരുമെന്ന് റിപ്പോർട്ടുകൾ; കാശ്മീർ പ്രശ്‌നം തീർത്താൽ ട്രംപിനു തന്നെ നോബൽ പ്രൈസ് എന്നു പറഞ്ഞ് പാക്കിസ്ഥാനും
ന്യൂഡൽഹി: ഇന്ത്യയെ പ്രകീർത്തിച്ചും പാക്കിസ്ഥാനെ താഴ്‌ത്തിക്കെട്ടിയും തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നിലകൊണ്ട ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിക്കഴിഞ്ഞാലും അതേ നിലപാട് തുടരുമോ? തീരെ സാധ്യതയില്ലെന്നും ഇക്കാലമത്രയും അമേരിക്ക കൈക്കൊണ്ടിരുന്നതിന് സമാനമായ നിലപാടുകൾ തന്നെയാകും ഒരുപക്ഷേ, ട്രംപ് സ്വീകരിക്കുകയെന്ന് പുതിയ വിലയിരുത്തലുകൾ. ആ നിലപാടുകൾ ചിലപ്പോൾ കൂടുതലായി പാക്കിസ്ഥാന് അനുകൂലമായി മാറിയേക്കുമെന്ന സൂചനകളാണ ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനത്തിൽ അമേരിക്കയിൽ പുതുതായി അധികാരത്തിലേറുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപും നിലവിലുള്ള നിലപാടുതന്നെ തുടർന്നേക്കും. രാഷ്ട്രീയ കാര്യങ്ങളേക്കാൾ ട്രംപിന് വ്യാവസായിക താൽപര്യങ്ങളായിരിക്കും ഉണ്ടാവുകയെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. നിരവധി കാര്യങ്ങൾ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും പാക്കിസ്ഥാനെ പിണക്കാൻ അമേരിക്ക തയ്യാറാവില്ല. പക്ഷേ, അവർക്കെതിരെ കുറച്ചുകൂടി തന്ത്രപരമായ നീക്കങ്ങൾ നടത്തുകയും ഉപാധികൾ വച്ചുകൊണ
ന്യൂഡൽഹി: ഇന്ത്യയെ പ്രകീർത്തിച്ചും പാക്കിസ്ഥാനെ താഴ്‌ത്തിക്കെട്ടിയും തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നിലകൊണ്ട ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിക്കഴിഞ്ഞാലും അതേ നിലപാട് തുടരുമോ? തീരെ സാധ്യതയില്ലെന്നും ഇക്കാലമത്രയും അമേരിക്ക കൈക്കൊണ്ടിരുന്നതിന് സമാനമായ നിലപാടുകൾ തന്നെയാകും ഒരുപക്ഷേ, ട്രംപ് സ്വീകരിക്കുകയെന്ന് പുതിയ വിലയിരുത്തലുകൾ. ആ നിലപാടുകൾ ചിലപ്പോൾ കൂടുതലായി പാക്കിസ്ഥാന് അനുകൂലമായി മാറിയേക്കുമെന്ന സൂചനകളാണ ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനത്തിൽ അമേരിക്കയിൽ പുതുതായി അധികാരത്തിലേറുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപും നിലവിലുള്ള നിലപാടുതന്നെ തുടർന്നേക്കും. രാഷ്ട്രീയ കാര്യങ്ങളേക്കാൾ ട്രംപിന് വ്യാവസായിക താൽപര്യങ്ങളായിരിക്കും ഉണ്ടാവുകയെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. നിരവധി കാര്യങ്ങൾ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും പാക്കിസ്ഥാനെ പിണക്കാൻ അമേരിക്ക തയ്യാറാവില്ല. പക്ഷേ, അവർക്കെതിരെ കുറച്ചുകൂടി തന്ത്രപരമായ നീക്കങ്ങൾ നടത്തുകയും ഉപാധികൾ വച്ചുകൊണ്ട് സൈനിക കാര്യങ്ങളിൽ ഉൾപ്പെടെ സഹായങ്ങൾ നൽകുകയും ചെയ്തുകൊണ്ട വരുതിക്ക് നിർത്താനാവും അമേരിക്ക ശ്രമിക്കുകയെന്നാണ് പുതിയ വിലയിരുത്തലുകൾ.
ഇന്ത്യയുമായി ന്ല്ല ബന്ധം തുടരുമ്പോൾ തന്നെ പാക്കിസ്ഥാനെ വെറുപ്പിക്കുന്ന നടപടികൾ ഉണ്ടായേക്കില്ല. ഇതിന് കാരണമായി പറയുന്ന വസ്തുതകൾ നിരവധിയാണ്. അമേരിക്ക അകന്നാൽ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങുമെന്ന സാഹചര്യമുണ്ട്. ഇത് അമേരിക്കയുടെ വ്യാവസായിക താൽപര്യങ്ങൾക്ക് വിരുദ്ധമാകും. അതിനാൽ തന്നെ അഫ്ഗാനിലെ താൽപര്യങ്ങൾ അൽപം കുറഞ്ഞാൽ പോലും പാക്കിസ്ഥാന്റെ കാര്യത്തിൽ മൃദു സമീപനം തന്നെ ട്രംപും റിപ്പബഌക്കൻ ഗവൺമെന്റും സ്വീകരിക്കാനാണ് സാധ്യത കൂടുതൽ.
ട്രംപിന്റെ മുസ്‌ളീം വിരുദ്ധത അദ്ദേഹം പ്രചരണവേളകളിൽ സമർത്ഥമായി ഉപയോഗിച്ച തന്ത്രം മാത്രമാണെന്നും ഇതിന്റെ പേരിൽ ഐസിസിനെതിരെയും മറ്റും യുദ്ധത്തിന് സന്നദ്ധമായാലും പാക്കിസ്ഥാനെതിരെ നടപടി ഉണ്ടാവാൻ ഒരു സാധ്യതയുമില്ലെന്നുമാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നാലെ വിലയിരുത്തുന്നത്. കാശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയതിലെ സൂചനതന്നെ ഇതാണെന്ന് അവർ പറയുന്നു. മാത്രമല്ല, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാന് കൂടുതൽ സഹായം എത്താനുള്ള സാധ്യതയും കൂടുതലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ഇത്തരത്തിൽ സൂചനകളും നൽകിയിരുന്നു. വിദേശങ്ങളിലേക്ക് സൈനിക സഹായത്തിന്റെ ഒഴുക്ക് നിയന്ത്രക്കണമെന്ന് വ്യക്തമാക്കിയപ്പോഴും പാക്കിസ്ഥാന്റെ കാര്യത്തിൽ തനിക്ക് വ്യത്യസ്ത നിലപാടാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ അഫ്ഗാനിൽ സൈനിക ഇടപെടൽ തുടരുമ്പോൾ തീർച്ചയായും പാക്കിസ്ഥാന്റെ സഹകരണം അത്യാവശ്യമാണെന്നതും അമേരിക്കയുടെ നിലപാടുകളിൽ മാറ്റമുണ്ടാവില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഫലത്തിൽ പ്രചരണ വേളയിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ ഇന്ത്യയെ സന്തോഷിപ്പിക്കുന്ന തരത്തിലായിരുന്നു. ഹിന്ദു സമൂഹത്തെ അഭിനന്ദിച്ചതും മോദിയുടേതിന് സമാനമായ നിലപാടുകളാണ് ട്രംപിനെന്ന് വിലയിരുത്തപ്പെട്ടതും പാക്കിസ്ഥാനെതിരെ പരാമർശങ്ങൾ വന്നതുമെല്ലാം ഇന്ത്യക്ക് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തൽ. പാക്കിസ്ഥാൻ-ചൈന വിഷയത്തിൽ ഹിലറിയെക്കാളും ഇന്ത്യക്ക് സഹായകരമാകുക ട്രംപായിരിക്കുമെന്ന് അഭിപ്രായങ്ങളും ഉയർന്നു. 'പാക്കിസ്ഥാൻ സ്‌പോൺസേഡ്' ഭീകരതയാണ് ഇന്ത്യയിൽ നടക്കുന്നതെന്ന വാദം ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു. 'നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാക്കിസ്ഥാനായിരിക്കണം.
അവരെ നിയന്ത്രിക്കാൻ കെൽപ്പുള്ള ഒരേയൊരു രാജ്യമാകട്ടെ ഇന്ത്യയും...' എന്ന് സെപ്റ്റംബറിൽ ട്രംപ് പ്രഖ്യാപിച്ചതോടെ ഇവിടെയും അമേരിക്കയിലും ഹിന്ദു സംഘടനകൾ ആവേശത്തിലായി. ട്രംപിന്റെ വിജയത്തിനായി പ്രവർത്തനവും പൂജകളുമെല്ലാം നടക്കുകയും ചെയ്തു. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കശ്മീർ വിഷയത്തിൽ അത്യാവശ്യമെങ്കിൽ ഇടപെടുമെന്ന ട്രംപിന്റെ വാക്കുകൾ അദ്ദേഹത്തിനുവേണ്ടി രംഗത്തിറങ്ങിയ ഇന്ത്യൻ വംശജരെ നിരാശപ്പെടുത്തിയെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാൽ മാത്രമേ താൻ മധ്യസ്ഥനാകുകയുള്ളൂവെന്ന് പറഞ്ഞുവെങ്കിലും കശ്മീർ വിഷയത്തിൽ ഒരു മൂന്നാംശക്തിയുടെ ഇടപെടൽ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നതിനാൽ ഇത് ഇന്ത്യക്ക് ക്ഷീണമായി മാറുകയും ചെയ്തു. അതേസമയം ട്രംപിന്റെ വാക്കുകളിൽ നിന്ന ആവേശമുൾക്കൊണ്ട് അദ്ദേഹത്തെ സോപ്പിടാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. കാശ്മീർ പ്രശ്‌നം ട്രംപിനെക്കൊണ്ട പരിഹരിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുമെന്ന വാചകക്കസർത്തുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകൻ സർത്താജ് അസീസ് രംഗത്തെത്തിക്കഴിഞ്ഞു.