- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വംശജയായ നിക്കി ഹാലെയ്ക്ക് ട്രംപിന്റെ നിയമന നിർദ്ദേശം; ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി നിക്കിയെ നിയോഗിക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്റ്; നിക്കി അമേരിക്കൻ ഭരണത്തിൽ ക്യാബിനറ്റ് പദവിയുള്ള ആദ്യ ഇന്ത്യൻ വംശജയാകുമോ?
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അമേരിക്കക്കാരി നിക്കി ഹാലെയെ(44) ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ പ്രതിനിധിയായി നിർദ്ദേശിച്ചുകൊണ്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാമനിർദ്ദേശം. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാൽ യുഎസ് ഭരണകൂടത്തിൽ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും. നിലവിൽ യുഎസിലെ സൗത്ത് കാരലീനയിൽ ഗവർണറാണ് നിക്കി ഹാലെ. പഞ്ചാബിൽ നിന്നു യുഎസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കൾ. അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണു ഭർത്താവ്. രണ്ടു മക്കൾ: റെന, നളിൻ. ഇന്ത്യൻ വംശജയായ യുഎസിലെ ആദ്യ വനിതാ ഗവർണറാണവർ. ലൂയിസിയാനയിൽ ഗവർണറായ ബോബി ജിൻഡൽ കഴിഞ്ഞാൽ യുഎസിൽ ഗവർണറാകുന്ന രണ്ടാമത്തെ ഇന്ത്യൻ-അമേരിക്കൻ എന്ന ബഹുമതിയും നിക്കിക്കുള്ളതാണ്. ഓട്ടമൊബീൽ രംഗത്തു സംസ്ഥാനത്തു കൂടുതൽ നിക്ഷേപത്തിന് അവസരം നൽകുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനു നിക്കി ഹാലെയ്ക്കു നേതൃപാടവത്തിനുള്ള പുരസ്
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അമേരിക്കക്കാരി നിക്കി ഹാലെയെ(44) ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ പ്രതിനിധിയായി നിർദ്ദേശിച്ചുകൊണ്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാമനിർദ്ദേശം. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാൽ യുഎസ് ഭരണകൂടത്തിൽ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും.
നിലവിൽ യുഎസിലെ സൗത്ത് കാരലീനയിൽ ഗവർണറാണ് നിക്കി ഹാലെ. പഞ്ചാബിൽ നിന്നു യുഎസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കൾ. അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണു ഭർത്താവ്. രണ്ടു മക്കൾ: റെന, നളിൻ.
ഇന്ത്യൻ വംശജയായ യുഎസിലെ ആദ്യ വനിതാ ഗവർണറാണവർ. ലൂയിസിയാനയിൽ ഗവർണറായ ബോബി ജിൻഡൽ കഴിഞ്ഞാൽ യുഎസിൽ ഗവർണറാകുന്ന രണ്ടാമത്തെ ഇന്ത്യൻ-അമേരിക്കൻ എന്ന ബഹുമതിയും നിക്കിക്കുള്ളതാണ്. ഓട്ടമൊബീൽ രംഗത്തു സംസ്ഥാനത്തു കൂടുതൽ നിക്ഷേപത്തിന് അവസരം നൽകുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനു നിക്കി ഹാലെയ്ക്കു നേതൃപാടവത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.