- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പ്രസിഡന്റിനെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; യുകെയിൽ എമ്പാടും ട്രംപ് വിരുദ്ധ റാലികൾ; ഗാരി ലിനേക്കറും ലിലി അലനും സമരക്കാർക്കൊപ്പം; പരസ്യപിന്തുണയുമായി ലേബർ പാർട്ടിയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധന മേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെയും ആയിരക്കണക്കിന് പേർ യുകെയിലെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ചു. അമേരിക്കൻ പ്രസിഡന്റിനെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കരുതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ശക്തമായി ആവശ്യപ്പെട്ടു. ഇതിനോടനുബന്ധിച്ച് യുകെയിലെമ്പാടും ട്രംപ് വിരുദ്ധ റാലികൾ അരങ്ങേറിയിട്ടുണ്ട്. ഗാരി ലിനേക്കറും ലില്ലി അലനും സമരക്കാർക്കൊപ്പം അണി ചേർന്നത് ആവേശമായിത്തീർന്നിട്ടുണ്ട്. ട്രംപ് വിരുദ്ധ പ്രതിഷേധത്തിന് പരസ്യപിന്തുണയുമായി ലേബർ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ലണ്ടൻ,ഗ്ലാസ്‌കോ, ന്യൂകാസിൽ, മാഞ്ചസ്റ്റർ, ബെർമിങ്ഹാം, കാർഡിഫ് തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ട്രംപിനോടുള്ള പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും വിലക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ബാനറുകളും പ്ലേക്കാർഡുകളും പ്രകടന
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധന മേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെയും ആയിരക്കണക്കിന് പേർ യുകെയിലെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ചു. അമേരിക്കൻ പ്രസിഡന്റിനെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കരുതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ശക്തമായി ആവശ്യപ്പെട്ടു. ഇതിനോടനുബന്ധിച്ച് യുകെയിലെമ്പാടും ട്രംപ് വിരുദ്ധ റാലികൾ അരങ്ങേറിയിട്ടുണ്ട്. ഗാരി ലിനേക്കറും ലില്ലി അലനും സമരക്കാർക്കൊപ്പം അണി ചേർന്നത് ആവേശമായിത്തീർന്നിട്ടുണ്ട്. ട്രംപ് വിരുദ്ധ പ്രതിഷേധത്തിന് പരസ്യപിന്തുണയുമായി ലേബർ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടൻ,ഗ്ലാസ്‌കോ, ന്യൂകാസിൽ, മാഞ്ചസ്റ്റർ, ബെർമിങ്ഹാം, കാർഡിഫ് തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ട്രംപിനോടുള്ള പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും വിലക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ബാനറുകളും പ്ലേക്കാർഡുകളും പ്രകടനക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഇത്തരത്തിൽ വംശീയവാദിയായ ഒരാൾ ബ്രിട്ടൻ സന്ദർശിക്കാൻ വരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്ന ബാനറുകളും പ്ലേക്കാർഡുകളും ചിലയിടങ്ങളിൽ കാണാമായിരുന്നു. ലണ്ടനിൽ ഡൗണിങ് സ്ട്രീറ്റിന്റെ ഗേറ്റിന്റെ എതിർവശം ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ തടിച്ച് കൂടിയിരുന്നത്.
നിരവധി സെലിബ്രിറ്റികളാണ് ഇത്തരം പ്രതിഷേധങ്ങളിൽ അണിനിരക്കുന്നത്. ലണ്ടനിൽ നടന്ന പ്രതിഷേധത്തിലാണ് പോപ്പ് സ്റ്റാർ ലില്ലി അലനും അവതാരകനായ ഗാരി ലിനേക്കറും മക്കളായ ഹാരിയും ജോർജും പങ്കെടുത്തത്. കൂടാതെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ബിയാൻക ജാഗറും ഇതിൽ ഭാഗഭാക്കായിരുന്നു. യുകെയിലാകമാനമുള്ള സിറ്റി സെന്ററുകളിലെല്ലാം ട്രംപിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് നിരവധി പേരാണ് ഒത്ത്കൂടിയിരുന്നത്. ഇവർ ആക്രമാസക്തരായിത്തീരാതിരിക്കാൻ റയട്ട് പൊലീസ് അത്യധികമായ ജാഗ്രത പാലിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങ് തകർക്കുമ്പോഴും ട്രംപിനെ യുകെയിലേക്ക് ക്ഷണിച്ചതിൽ നിന്നും താൻ പിന്മാറില്ലെന്ന് പ്രധാനമന്ത്രി തെരേസ മെയ് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കയുമായുള്ള പ്രത്യേക ബന്ധം തുടരുമെന്നും അവർ വ്യക്തമാക്കുന്നു.
ട്രംപിനെതിരെയുള്ള മാർച്ചുകളിൽ നിരവധി ലേബർ നേതാക്കന്മാരാണ് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനിൽ നടന്ന മാർച്ചിൽ ഷാഢോ ഹോം സെക്രട്ടറി ഡയാനെ അബോട്ട്, ഷാഡോ അറ്റോർണി ജനറൽ ഷാമി ചക്രബർത്തി, മുൻ ലേബർ നേതാവ് എഡ് മിലിബാൻഡ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. ലേബർ നേതാവ് ജെറമി കോർബിന് വേണ്ടിയാണ് താനീ പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് അബോട്ട് ജനക്കൂട്ടത്തോട് പറയുന്നത് കേൾക്കാമായിരുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ യുഎസ് പ്രസിഡന്റെന്ന നിലയിൽ ട്രംപ് കാട്ടിക്കൂട്ടിയത് ഭീകരമായ കാര്യങ്ങളാണെന്നും അവർ ആരോപിക്കുന്നു.
ഡൊണാൾഡ് ട്രംപ് ഗോ ബാക്ക് എന്ന് വിളിച്ച് കൊണ്ടായിരുന്നു നിരവധിപേർ വൈറ്റ് ഹാളിന് സമീപം തടിച്ച് കൂടിയത്. റോഡുകളിൽ പ്രതിഷേധക്കാർ തിങ്ങിനിറഞ്ഞതോടെ ഗതാഗതം മിക്കയിടങ്ങളിലും നിലച്ചിരുന്നു. വൈറ്റ്ഹാളിനടുത്ത് നടന്ന പരിപാടിയിൽ മിഡിബാൻഡിന് പുറമെ ഗ്രീൻ പാർട്ടി നേതാവ് കരോലിനെ ലൂക്കാസും ലിബറൽ ഡെമോക്രാറ്റ് നേതാവാ ടിം ഫാറനും സംസാരിച്ചിരുന്നു. ട്രംപ് ഇവിടെ സന്ദർശിക്കരുതെന്ന് എസ്എൻപിയുടെ വെസ്റ്റ് മിൻസ്റ്റർ നേതാവ് ആൻഗുസ റോബർട്സൻ ജനക്കൂട്ടത്തോട് വിളിച്ച് പറഞ്ഞിരുന്നു.